അടുത്തിടെ പാർവ്വതി തിരുവോത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രെഗ്നൻസി ടെസ്റ്റിൻ്റെ പോസിറ്റീവ് ചിത്രം വാർത്തകളിൽ ഇടം നേടിയിരുന്നു, താരം ഗർഭിണിയാണെന്ന തരത്തിലും വാർത്തകളും കമൻ്റുകളും വന്നു. എന്നാൽ അഞ്ജലി മോനോൻ സംവിധാനം ചെയ്ത വണ്ടർ വുമൺ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആയിരുന്നു അത്. ചിത്രത്തിൽ പാർവതി തിരുവോത്ത്, പത്മപ്രിയ, നിത്യ മേനോൻ, സയനോര, അർച്ചന പത്മിനി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
പാർവ്വതിക്ക് പുറമേ നിത്യ മേനോനും അർച്ചനയും പ്രെഗ്നൻസി ടെസ്റ്റ് റിസൽട്ട് എന്ന പേരിൽ പോസ്റ്റർ പങ്കുവെച്ചതും വാർത്തകളിൽ ഇടം നേടി. എന്നാൽ പിന്നീടാണ് വണ്ടർ വുമൺ എന്ന സിനിമയുടെ പോസ്റ്റർ ആണെന്ന സത്യാവസ്ഥ പുറത്തു വന്നത്. ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അഞ്ജലി മേനോനും പാർവതിയും. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് വിശേഷങ്ങൾ വങ്കുവെച്ചത്.

അമ്മയാകാൻ ഒരുങ്ങുന്ന സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സമ്മർദങ്ങളും ജീവിത സാഹചര്യങ്ങളുമാണ് സിനിമയുടെ പ്രമേയം. സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നതും അഞ്ജലി തന്നെയാണ്. ‘ഓരോരുത്തരുടെ മാതൃത്വ അനുഭവങ്ങൾ വെവ്വേറെയാണ്. ചിലർക്ക് സ്വാഭാവികം ആയിരിക്കും. ചിലർക്ക് ഐവിഎഫ് മറ്റു തിലർക്ക് വർഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷം ആയിരിക്കും. ചിലർക്ക് അപ്രതീക്ഷിതം ആയിരിക്കും. ഇന്ന് ആ ചോയ്സിനെ പറ്റിയുള്ള ചർച്ചകൾ സമൂഹത്തിൽ നടക്കുന്നുണ്ട്. മിനിയുടെ കഥാപാത്രത്തിലൂടെ എക്സ്പ്ലോർ ചെയ്യാൻ പറ്റുന്ന ഒരുപാട് ചോയ്സ് കൺസപ്റ്റുകൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാർവ്വതിയാണ് ചിത്രത്തിൽ മിനിയായി എത്തുന്നത്.
‘അമ്മ ആയി എന്നറിഞ്ഞാൽ ഉടനെ തന്നെ എങ്ങനെയുണ്ടായിരുന്നു നിന്റെ ഡെലിവറി എന്നാണ് ആദ്യത്തെ ചോദ്യം. ചിലർക്ക് അത് പങ്കുവെക്കാൻ താൽപര്യം ഉണ്ടാവില്ല. ചിലപ്പോൾ ഓക്കെ ആയിരിക്കും. അനുവാദം ചോദിച്ച് ചോദിക്കാം. ചിലർ ഗർഭിണി ആയ വയർ കാണുമ്പോൾ നേരെ പോയി പിടിക്കും. ഞാനും അത് ചെയ്തിട്ടുണ്ട്. പക്ഷെ അത് മറ്റൊരാളുടെ ശരീരമാണ്. പെർമിഷൻ ചോദിക്കുക. അവരുടെ സ്പേസിനെ ബഹുമാനിക്കുക. മിനിയുടെ കഥാപാത്രം അത്തരം കാര്യങ്ങളിലേക്ക് പോവുന്നുണ്ട്,’ പാർവതി പറഞ്ഞു.
സിനിമയുടെ പോസ്റ്ററായ പ്രഗ്നൻ്റ് ടെസ്റ്റിൻ്റെ ചിത്രം പങ്കുവെച്ചപ്പോൾ തന്നെ പലരും താൻ ഗർഭിണിയാണെന്ന് വിശ്വസിച്ചു. ചില സുഹൃത്തുക്കൾ അഭിനന്ദനങ്ങൾ അറിയിച്ചു. നിങ്ങളോട് പറയാതെ ഇക്കാര്യം പോസ്റ്റ് ചെയ്യുമോ എന്നാണ് ഞാൻ അവരോട് തിരിച്ച് ചോദിച്ചത്. ചിലർക്ക് വളരെ സ്നേഹം ആയിരുന്നു. ഇത്രയൊക്കെ സ്നേഹം കിട്ടുമോ എന്ന് വരെ ഞാൻ ചിന്തിച്ച് പോയി. സോഷ്യൽ മീഡിയയിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ എനിക്ക് എന്റേതായ പ്രിവിലേജുകൾ ഉണ്ട്. സാധാരണ ഒരാൾക്ക് സൈബറിടത്ത് നേരിടുന്ന പ്രശ്നം വെച്ചാണ് യഥാർത്ഥത്തിൽ മാറ്റങ്ങൾ അളക്കേണ്ടത്, പാർവതി പറഞ്ഞു.
സമൂഹത്തിൽ മാറ്റം വരികയാണെന്നത് സിനിമാ രംഗത്തുള്ളവരും മനസ്സിലാക്കണമെന്ന് അഞ്ജലി മേനോൻ പറഞ്ഞു. മാറ്റം ഉൾക്കേണ്ടവർക്ക് ഉൾക്കൊള്ളാം. നിയമങ്ങളുണ്ട്. നിയമ ലംഘനം എന്താണെന്ന് പലരും പതുക്കെ മനസ്സിലാക്കിക്കൊള്ളുമെന്നും അഞ്ജലി മേനോൻ പറഞ്ഞു. നവംബർ 18 ന് സോണി ലെവിലാണ് വണ്ടർ വുമൺ ചിത്രം റിലീസ് ആകുന്നത്.
YOU MAY ALSO LIKE THIS VIDEO, നായികയായി മാത്രമേ അഭിനയിക്കൂ എന്ന് വാശിപിടിച്ചാൽ ഞാൻ വീട്ടിലിരിക്കേണ്ടി വരും: ഷീലു എബ്രഹാം, നർത്തകിയാണ് നഴ്സാണ് നടിയാണ് അതിലുപരി സാധാരണക്കാരിയാണ് അതുകൊണ്ട് ചിലത് പറയാനുണ്ട്…