മലയാളം ഇ മാഗസിൻ.കോം

നിഴൽ വെളിച്ചത്തിൽ മോഹിപ്പിക്കുന്ന നൃത്തവുമായി പാർവ്വതി തിരുവോത്ത്‌

ഷൂട്ടിംഗ് തിരക്കിനിടയിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സമയം കണ്ടെത്താൻ ശ്രമിക്കുന്ന ഒരാളാണ് മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള നടി പാർവതി. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത് പാർവതി ഡാൻസ് ചെയ്യുന്ന ഒരു വീഡിയോ ആണ്.

സൂര്യ കിരണങ്ങൾക്ക് ഒപ്പം ഡാൻസ് ചെയ്യുന്ന പാർവതിയെ ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത് . ബ്ലാക്ക് ആൻഡ് വൈറ്റ് ആയിട്ടാണ് ഈ വീഡിയോ താരം പോസ്റ്റ് ചെയ്തത്. ഹോട്ട് ലുക്ക് ഔട്ട്ഫിറ്റിലാണ് പാർവതി ഈ ഡാൻസ് ചെയ്തിരുന്നത്.

ഇതെന്ത് വേഷമാണ് എന്ന തരത്തിലുള്ള ചില സദാചാര കമന്റുകളും വീഡിയോയുടെ താഴെ നൽകിയിരിക്കുന്നുണ്ട്. ഈ വീഡിയോയിൽ ഒരു പറവയെ പോലെ പാറിനടക്കുന്ന പാർവതിയെയാണ് കാണാൻ സാധിക്കുന്നത്. വീഡിയോയ്ക്ക് താഴെ എത്തിയ മറ്റൊരു കമന്റ് സമൂഹത്തെ പേടിച്ചിട്ടാണോ ഇത് ബ്ലാക്ക് ആൻഡ് വൈറ്റ് ആക്കിയത് എന്നാണ്. എന്നാൽ ഈ വന്ന കമന്റുകൾക്ക് ഒന്നും പാർവതി മറുപടി കൊടുത്തിട്ടില്ല. നല്ല കമന്റുകളാണ് കൂടുതൽ പേരും ഇട്ടിരിക്കുന്നത്. പൊളിച്ചടുക്കൂ, ജീവിതം ഇതുപോലെ ആഘോഷിക്കാൻ ഉള്ളതാണ് എന്നൊക്കെയാണ് ആരാധകരിൽ പലരുടേയും അഭിപ്രായം.

YOU MAY ALSO LIKE THIS VIDEO: ഗോസിപ്പുകാർക്കും ഓൺലൈൻ മാധ്യമങ്ങൾക്കും എന്നെക്കുറിച്ച്‌ എന്തറിയാം? റാണിയമ്മ എന്ന നിഷാ മാത്യു ചിലത്‌ തുറന്ന്‌ പറയുന്നു – ദിലീപേട്ടനെയും കാവ്യയെയും പണ്ടേ അറിയാം!

Avatar

Staff Reporter