മലയാളം ഇ മാഗസിൻ.കോം

കറക്ടായിട്ട്‌ ഫോട്ടോസ്‌ കിട്ടാൻ എങ്ങനെ സെൽഫി എടുക്കണമെന്ന് പാർവ്വതിയുടെ ടെക്നിക്‌!

ഫോട്ടോ എന്നത് ഫോട്ടോഗ്രാഫര്‍ സമയമെടുത്ത് പോസ് ചെയ്യിപ്പിച്ച് ചെയ്യുന്ന ശ്രമകരമായ ഒന്നായിരുന്നു. മൊബൈല്‍ ഫോണ്‍ ജനകീയമാകുകയും ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ അപ്പപ്പോള്‍ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്ക് വെയ്ക്കുകയുമാണ് പുതിയ രീതി. സെല്‍ഫി എടുക്കുന്ന സമയത്ത് മുഴുവന്‍ ആളുകളും പശ്ചാത്തലവുമെല്ലാം ഫ്രെയിമിനുള്ളില്‍ എത്താതെ നാം കഷ്ടപ്പെടാറുണ്ട്. സെല്‍ഫി എടുക്കുവാന്‍ പരിശ്രമിക്കുന്ന സമയത്ത് താഴെ വീണാണ് പല സ്മാര്‍ട്ട് ഫോണുകളും വീര ചരമം പ്രാപിക്കുന്നത്. ഇതിന് പരിഹാരം നിര്‍ദ്ദേശിക്കുകയാണ് പ്രശസ്ത സിനിമാ താരം പാര്‍വ്വതി.

ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ഒരു വീഡിയോയിലൂടെയാണ് പാര്‍വ്വതി എങ്ങനെ ഫോണ്‍ താഴെ വീഴാതെ നല്ല സെല്‍ഫിയെടുക്കാം എന്ന് വിവരിക്കുന്നത്. ചൂണ്ട് വിരലും മോതിരവിരലും ഫോണിന്‍റെ ഇരുവശങ്ങളിലുമായി പിടിച്ച്, തളഃളവിരല്‍ കൊണ്ട് ക്ളിക്ക് ചെയ്ത് അനായാസം ഫോട്ടോ എടുക്കാമെന്ന് പാര്‍വ്വതി വിശദീകരിക്കുന്നു. തന്‍റെ കൈയ്യിലുള്ള ഫോണ്‍ ഉപയോഗിച്ച് വളരെ ഈസിയായി സെല്‍ഫിയെടുത്ത് പാര്‍വ്വതി വീഡിയോയില്‍ കാണിക്കുന്നു.

ഏതായാലും സെല്‍ഫി പ്രേമികള്‍ക്കും, സെല്‍ഫിയെടുപ്പിനിടെ വീരചരമം പ്രാപിക്കേണ്ടിയിരുന്ന സ്മാര്‍ട്ട് ഫോണുകള്‍ക്കും വളരെ ഉപകാരപ്രദമാണ് പാര്‍വ്വതിയുടെ ഈ പുതിയ കണ്ടു പിടുത്തം. വീഡിയോ കാണാം!

Avatar

Sreekumar Kallada

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com