മലയാളം ഇ മാഗസിൻ.കോം

കോട്ടയത്ത്‌ പങ്കാളികളെ കൈമാറ്റം ചെയ്ത സംഭവത്തിൽ പുറത്ത്‌ വരുന്നത്‌ ഞെട്ടിക്കുന്ന വിവരങ്ങൾ, സമൂഹത്തിലെ പല ‘മാന്യമാരും’ കുടുങ്ങും?

കോട്ടയത്ത്‌ പങ്കാളികളെ കൈമാറ്റം ചെയ്ത സംഭവത്തില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഭര്‍ത്താവിന് എതിരെ പരാതി നല്‍കിയ യുവതി നേരിട്ടത് ഗുരുതര പീഡനങ്ങളെന്നാണ് റിപ്പോര്‍ട്ട്. യുവതിയെ പീഡിപ്പിച്ചത് ഒമ്പത് പേര്‍ ആണെന്നാണ് വെളിപ്പെടുത്തല്‍. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് പേരാണ് അറസ്റ്റിലായത്. പ്രതികളില്‍ ഒരാള്‍ വിദേശത്തേക്ക് കടന്നതായും പൊലീസ് പറയുന്നു. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായാണ് വിവരം.

ഭര്‍ത്താവിന്റെ നിരന്തര ശല്യം സഹിക്കവയ്യാതെയാണ് പരാതിക്കാരിയായ 26 വയസ്സുകാരി കറുകച്ചാല്‍ പൊലീസിനെ സമീപിച്ചത്. 32 വയസുകാരനായ ഇവരുടെ ഭര്‍ത്താവ് പണത്തിനായും മറ്റു സ്ത്രീകളുമായി ശാ-രീ രിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായുമാണ് ഗ്രൂപ്പ് ഉപയോഗിച്ചിരുന്നതെന്നുമാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍. കോട്ടയം സ്വദേശിനിയുടെ പരാതിയില്‍ പറയുന്ന പ്രതികളായ അഞ്ചു പേരും സംഘാംഗങ്ങള്‍ ഒത്ത് ചേര്‍ന്നപ്പോള്‍ എത്തിയത് ഭാര്യമാരുമായാണ് എന്നുമാണ് വിവരം.

പങ്കാളികളെ കൈമാറ്റം ചെയ്യുന്നവര്‍ കൂടിച്ചേര്‍ന്നപ്പോള്‍ പ്രതികളായ അഞ്ച് പേര്‍ക്ക് പുറമെ നാല് പേര്‍ തനിച്ചെത്തുകയും ചെയ്തിരുന്നു. ഇവര്‍ സ്റ്റഡ് എന്നാണ് അറിയപ്പെട്ടുന്നത് എന്നും പൊലീസ് പറയുന്നു. സ്റ്റഡുകള്‍ എന്ന അറിയപ്പെടുന്നവര്‍ സംഘത്തിന് 14000 രൂപ കൈമാറിയിരുന്നു എന്നും വിവരങ്ങള്‍ പുറത്തുവരുന്നു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഏഴ് ഗ്രൂപ്പുകള്‍ നീരീക്ഷണത്തിലുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഈ ഗ്രൂപ്പുകളിലായി അയ്യായിരത്തില്‍ അധികം അംഗങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേസില്‍ അറസ്റ്റിലായവരുടെ ചോദ്യം ചെയ്യലില്‍ നിന്ന് അന്വേഷണസംഘത്തിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍. സുഹൃത്തുക്കളുടെ ‘വീട്ടിലെ വിരുന്ന്’ എന്നതിന്റെ മറവിലാണ് അറസ്റ്റിലായ സംഘം പങ്കാളി കൈമാറ്റങ്ങള്‍ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടികളടക്കം വിരുന്നിന് എത്തുന്ന കുടുംബങ്ങളെ പ്രദേശവാസികള്‍ സംശയിക്കില്ലെന്ന തന്ത്രമാണ് ഇവര്‍ നടപ്പാക്കിയത്.

സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്താണ് ഇവര്‍ കണ്ണികളെ ആകര്‍ഷിക്കുന്നത്. തുടര്‍ന്ന് സ്വകാര്യ ചാറ്റിംഗ് നടത്തും. അടുത്ത ബന്ധം സ്ഥാപിക്കപ്പെട്ടെന്ന് ഉറപ്പായ ശേഷം ലൈ – ഗിക താല്‍പര്യങ്ങള്‍ അന്വേഷിച്ച് അറിയും. പങ്കാളി കൈമാറ്റത്തിന് താല്‍പര്യമുള്ള വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞാല്‍ രഹസ്യ മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകളില്‍ അംഗങ്ങളാക്കും. തുടര്‍ന്നാണ് വീടുകളിലേക്ക് വിരുന്നിനുള്ള ക്ഷണം. മാസങ്ങളുടെ ഇടവേളകളിലാണ് വിരുന്ന് സംഘടിപ്പിക്കുന്നത്. വിരുന്ന് സംഘടിപ്പിക്കുന്ന വീട്ടിലേക്ക് ഗ്രൂപ്പിലെ മറ്റൊരു കുടുംബം എത്തുന്നു. ഇതിനിടയില്‍ ലൈ – ഗിക ബന്ധത്തിന് തന്ത്രപരമായി സൗകര്യങ്ങളൊരുക്കി നല്‍കുകയാണ് ഇവരുടെ രീതി.

ഇതിന് മുന്‍കൈ എടുക്കുന്നത് ഭര്‍ത്താക്കാന്‍മാരാണ്. ഇതിന് തയ്യാറാക്കാത്ത സ്ത്രീകളെ ഭീഷണിക്ക് വിധേയമാക്കുന്നതും പതിവാണ്. നാലു പേരുമായി ഒരേ സമയം ബന്ധപ്പെടാന്‍ വരെ ചില സ്ത്രീകള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇത്തരത്തില്‍ ചങ്ങനാശേരി സ്വദേശിനിയായ യുവതി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പങ്കാളികളെ കൈമാറ്റം ചെയ്യുന്ന സംഘം വലയിലായത്. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ചതാണ് സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനം.

സംഘം ഒത്തു ചേരലുകള്‍ക്കായി വീടുകളിലായിരുന്നു ഒത്തുചേരുന്നതെന്നും ഹോട്ടലുകള്‍ സുരക്ഷിതമല്ലാത്തതിനാലാണ് ഇത്തരം നടപടികളെന്നുമാണ് പൊലീസ് നിലപാട്. സമൂഹമാധ്യമങ്ങളില്‍ സംഘാംഗങ്ങള്‍ ഉണ്ടായിരുന്നവര്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത് വ്യാജ പ്രൊഫൈലുകള്‍ ആണെന്നും ഡിവൈഎസ്പി എസ് ശ്രീകുമാര്‍ വ്യക്തമാക്കുന്നു. വലിയ കണ്ണികളുള്ള ഈ സംഘം ഫേസ്ബുക്ക് മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സജീവമായത്. കപ്പിള്‍ മീറ്റ് കേരള തുടങ്ങിയ പേരുകളിലുള്ള ഗ്രൂപ്പുകളില്‍ 1000 കണക്കിന് ദമ്പതികളാണ് അംഗങ്ങളായിട്ടുള്ളത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍ അടക്കം സമൂഹത്തിലെ ഉന്നതജീവിത നിലവാരം പുലര്‍ത്തുന്നവരും ഗ്രൂപ്പുകളില്‍ അംഗങ്ങളാണ്. അംഗങ്ങളില്‍ പലരും പണം വാങ്ങിയാണ് ഭാര്യമാരെ കൈമാറുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സ്ത്രീകളും അടക്കം നിരവധി പേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഗ്രൂപ്പില്‍ സജീവമായ 30 ഓളം പേര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താനാണ് പോലീസ്‌ നീക്കം.

ALSO, WATCH THIS VIDEO

Avatar

Staff Reporter