19
November, 2017
Sunday
08:02 PM
banner
banner
banner

എത്ര പറഞ്ഞിട്ടും നിങ്ങളുടെ പൊന്നോമന അനുസരിക്കുന്നില്ലേ? എങ്കിൽ ഈ അമ്മ പയറ്റി വിജയിച്ച തന്ത്രം ഒന്ന്‌ പരീക്ഷിച്ചു നോക്കൂ…

കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതിൻറ ബുദ്ധിമുട്ടുകൾ പലരും പറയാറുണ്ട്. ഓർമ്മ നിൽക്കാനും ബുദ്ധി കൂട്ടാൻ മരുന്ന് അന്വേഷിച്ചുമാണ് പല മാതാപിതാക്കളും വരാറുള്ളത്. ഈ വരുന്നവരിൽ ഏറിയ പങ്കും പ്രത്യേകിച്ച് ബുദ്ധിമുട്ടുകളൊന്നുമില്ലാത്ത മിടുക്കൻമാരായ കുട്ടികൾ തന്നെയാണ്. ഗെയ്മിൽ കിട്ടിയ സ്കോർ കൃത്യമായ് ഓർത്തുവെക്കുന്ന, ഇഷ്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ ഡയലോഗുകൾ വള്ളിപുള്ളി വിടാതെ ആവർത്തിക്കുന്ന പഠനത്തിൽ മാത്രം മടി കാണിക്കുന്ന മിടുക്കൻമാർ.

പഠിക്കാൻ കൃത്യമായ സമയം തീരുമാനിക്കുക.

കുട്ടികളുടെ പഠനത്തിൽ അച്ഛൻ /അമ്മ ഉത്തരവാദിത്തം ഏറ്റെടുക്കുക.

കുട്ടികൾക്ക് പഠിക്കാനുള്ള ഏകാഗ്രത പോലെ തന്നെ പ്രധാന്യമുള്ളതാണ് പഠിപ്പിക്കുന്ന ആളുടെ ഏകാഗ്രതയും. പഠനസമയത്ത് അവരുടെ ശ്രദ്ധ തിരിക്കുന്ന അനാവശ്യ സംസാരങ്ങളും മൊബൈൽ ഫോണും ഒഴിവാക്കേണ്ടതാണ്.

നമുക്ക് ഇപ്പോൾ ഉള്ള ക്ഷമയുടെ ഒരു 50% വർദ്ധിപ്പിച്ച് മാത്രം മക്കളെ പഠിപ്പിക്കാനിരുത്തുക.

കുഞ്ഞുങ്ങളെ സ്വപ്നം കാണാൻ പഠിപ്പിക്കുക. എൻറ രണ്ടാം ക്ളാസ്സുകാരന് ചുവപ്പ് നിറമുള്ള ബുള്ളറ്റ് വലിയ ഇഷ്ടമാണ്. പഠിക്കാൻ മടി കാണിക്കുമ്പോൾ പലപ്പോഴും ഞാൻ ചോദിക്കാറുണ്ട്, എൻെറ മോൻ പഠിച്ച് മിടുക്കനാകുമ്പോൾ ചുവന്ന ബുള്ളറ്റ് വാങ്ങി ഓഫീസിൽ പോകില്ലേ… സൺഡേ അനിയത്തിയെ ഷോപ്പിങ്ങിന് കൊണ്ടു പോകില്ലേ… അപ്പോൾ മോൻറ നിറയെ ഗെയ്മുള്ള ആ വലിയ ഫോണിൽ ഒരു കോൾ വരും, വണ്ടി സൈഡിലോട്ട് നിർത്തി ആ കോൾ അറ്റൻറ് ചെയ്യൂല്ലേ…. ഇത് ചോദിച്ചതൂം അവൻ അത് ഭാവനയിൽകാണും. ആ മുഖത്ത് സന്തോഷം തെളിയും.പിന്നെ നമുക്ക് നിർബ്ബന്ധിക്കേണ്ടി വരില്ല, പഠനം അവൻറ ആവശ്യമായ് മാറുന്നത് കാണാം. അതായത് പഠിപ്പിക്കുക എന്നതിനപ്പുറം പഠനത്തിൽ താൽപ്പര്യം ജനിപ്പിക്കുക എന്നതാണ് പ്രാധാന്യം.

എല്ലാ ദിവസവും അന്നന്നുള്ളത് പഠിപ്പിക്കുക. അത് പാഠഭാഗം പരിചയപ്പെടുത്തൽ മാത്രമാണ്.അടുത്ത ദിവസം വീണ്ടും ആവർത്തിക്കുമ്പോൾ മാത്രമേ കുട്ടിക്ക് അത് ഓർമ്മ നിൽക്കൂ.

മുതിരും തോറും തനിയെ പഠിക്കാൻ പ്രോൽസാഹിപ്പിക്കുക.

പഠിച്ചത് മതി എന്ന് പറഞ്ഞാൽ പിന്നെ നിർബ്ബന്ധിക്കാതിരിക്കുക.

പരീക്ഷക്ക് കിട്ടിയ കുറഞ്ഞ മാർക്കിനെ ചൊല്ലി വഴക്ക് പറയുന്നതിന് പകരം കാണിച്ച് കൊടുക്കുക.മോളത് അന്ന് കുറച്ച് കൂടെ പഠിച്ചിരുന്നെങ്കിൽ ഈ തെറ്റ് വരില്ലായിരുന്നല്ലോ എന്ന് പറഞ്ഞ് മനസ്സിലാക്കുക.

ചെറിയ ചെറിയ തെറ്റുകളെ ചൂണ്ടിക്കാട്ടി വഴക്ക് പറയാൻ നാം കാണിക്കുന്ന അതേ ഉൽസാഹം ചെറിയ ചെറിയ ശരികളെ ചൂണ്ടിക്കാട്ടി ആ കുരുന്നുകളെ പ്രോൽസാഹിപ്പിക്കാനും കാണിക്കുക.

എല്ലാറ്റിനും ഉപരി അൽപ്പം കുറഞ്ഞ മാർക്കുകളെ ആഗോളപ്രശ്നമാക്കി മാറ്റാതിരിക്കുക.

സൂര്യ ഷംസുദ്ദീൻ

RELATED ARTICLES  തന്റെ ലൈംഗീക ശേഷിയെക്കുറിച്ച്‌ സുഹൃത്തുക്കളുടെ മുന്നിൽ വിവരിക്കുന്ന പുരുഷന്മാരുടെ യഥാർത്ഥ മുഖം!
Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments