മലയാളം ഇ മാഗസിൻ.കോം

ജയിലിലും പ്രശ്നം: ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ‘നാട് കടത്തി’

തിരുവനന്തപുരം: പാറശാല ഷാരോൺ രാജിൻ്റെ വധക്കേസിലെ പ്രതി ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും മാവേലിക്കര സ്‌പെഷ്യൽ ജയിലിലേക്ക് മാറ്റി. സഹതടവുകാരുടെ പരാതിയെ തുടർന്നാണ് ജയിൽ മാറ്റ നടപടി. ഗ്രീഷ്മയടക്കം 2 തടവുകാരെയാണ് ജയിലിൽ നിന്നും മാറ്റിയിരിക്കുന്നത്.

YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക്‌ അനിമൽസ്‌ തിരുവനന്തപുരത്ത്‌

കഴിഞ്ഞ വർഷമായിരുന്നു ഷരോണിനെ ജ്യൂസിൽ വിഷം കലർത്തി കൊലപ്പെടുത്തിയത്. പല തവണയായി പല തന്ത്രങ്ങളിലൂടെ ഗ്രീഷ്മ ഷരോണിനെ വധിക്കാൻ ശ്രമിച്ചിരുന്നു. ഗ്രീഷ്മഗ്രീഷ്മയുടെ വിവാഹം ഉറപ്പിച്ചിട്ടും ഷാരോൺ പ്രണയത്തിൽ നിന്നും പിന്മാറാതെ വന്നതോടെയാണ് ഗ്രീഷ്മ ഈ കൊടും ക്രൂരതയ്ക്ക് തയ്യാറായത്. കളനാശിനി കലർത്തിയ കഷായം നൽകിയാണ് ഷാരോണിനെ കൊലപ്പെടുത്തിയത്.

YOU MAY ALSO LIKE THIS VIDEO | Ningalkkariyamo? മുഖ്യമന്ത്രിയെ അധികാരത്തിൽ നിന്ന് പുറത്താക്കിയ രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച ക്രൂരവും പൈശാചികവുമായ ‘തങ്കമണി സംഭവം’

കഴിഞ്ഞ ഒക്ടോബർ 14നാണ് ഗ്രീഷ്മ നൽകിയ കഷായവും ജ്യൂസും കുടിച്ച് ആരോഗ്യസ്ഥിതി വഷളായ ഷാരോൺ മരിച്ചത് ഒക്ടോബർ 25നാണ്.ഷാരോണിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചത് ഡോക്ടറുടെ മൊഴിയാണ്. ഛർദിയിൽ നീലകലർന്ന പച്ച നിറമുണ്ടായിരുന്നുവെന്ന് ഡോക്ടറുടെ റിപ്പോർട്ടിലുണ്ടായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കാപിക് എന്ന കളനാശിനിയാണ് ഷാരോണിന്റെ ഉള്ളിൽച്ചെന്നതെന്ന് വ്യക്തമായത്

YOU MAY ALSO LIKE THIS VIDEO, ഓണത്തിനു വേണ്ട പച്ചക്കറികളെല്ലാം ഈ 3 സെന്റിലെ മട്ടുപ്പാവിലുണ്ട്‌, മലയാളിക്ക്‌ മാതൃകയായൊരു പൊലീസുകാരൻ | Ente Krishi

Avatar

Kallus

Video Content Creator