26
February, 2018
Monday
04:38 AM
banner
banner
banner

അറിയാമോ തടിയും വയറും കുറയ്ക്കാൻ മാത്രമല്ല കഷണ്ടിക്കുപോലും നല്ല മരുന്നാണ് പപ്പായ

നമ്മുടെ ആരോഗ്യത്തിന്‌ അത്യാവശ്യമായിട്ടുള്ള പല പോഷകങ്ങളും പപ്പായയിൽ അടങ്ങിയിട്ടുണ്ട്‌. ആരോഗ്യത്തേപ്പോലെ പ്രധാനമാണ് എല്ലാവർക്കും സൗന്ദര്യവും. പപ്പായ നല്ല തിളക്കമുള്ള ചർമ്മത്തിന്റെ ഉറവിടമാണെന്ന തിരിച്ചറിവ്‌ എല്ലാവരേയും പപ്പായയിലേക്ക്‌ ആകർഷിക്കുന്നുണ്ട്‌. നമ്മുടെ ആരോഗ്യത്തിന്‌ അത്യാവശ്യമായിട്ടുള്ള പല പോഷകങ്ങളും പപ്പായയിൽ അടങ്ങിയിട്ടുള്ളതു പോലെ സൗന്ദര്യത്തിനു വേണ്ട പല പോഷകങ്ങളും പപ്പായയിൽ അടങ്ങിയിട്ടുണ്ട്‌. എങ്ങനെയാണ് സൗന്ദര്യം നിലനിർത്താൻ പപ്പായ ഉപകാരപ്പെടുന്നത്‌ എന്നു നോക്കാം

ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു.
വിറ്റാമിൻ എയും പപെയ്ൻ എൻസൈമും ധാരാളം അടങ്ങിയ പപ്പായ മൃത കോശങ്ങളെയും നിർജീവ പ്രോട്ടീനുകളെയും നീക്കം ചെയ്യാൻ സഹായിക്കുന്നു. അതിലൂടെ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. ചർമ്മത്തെ ജലാംശം നിറഞ്ഞതായി നിലനിർത്താനും സഹായകമാണ്.

► ഉപ്പൂറ്റിയിലും മറ്റും ഉണ്ടാകുന്ന പൊട്ടലുകൾ തടയാനും വിണ്ടുകീറുന്നതിനെ ഇല്ലാതാക്കാനും പപ്പായ ഉപയോഗിക്കാം.
► ആഴ്ചയിൽ മൂന്നു തവണയെങ്കിലും പപ്പായ കഴിച്ചാൽ മുടി കൊഴിച്ചിൽ തടയാനാകും. പപ്പായക്കുള്ളിലെ പോഷകാംശങ്ങൾ കഷണ്ടി തടയുമെന്ന് പഠനങ്ങൾ പറയുന്നു.
► മുഖത്തെ അഴുക്ക്‌ നീക്കം ചെയ്യാൻ വേവിക്കാത്ത പപ്പായയുടെ പേസ്റ്റ്‌ മുഖത്ത്‌ പുരട്ടിയാൽ മതി. അര മണിക്കുർ ഉണങ്ങാൻ അനുവദിക്കുക. പിന്നെ കഴുകിക്കളയാം
► പപ്പായ, തൈര്‌, പഴം, വെളിച്ചെണ്ണ എന്നിവ യോജിപ്പിച്ച്‌ മുടിയിൽ പുരട്ടുക. അര മണിക്കുറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. ഇതിലൂടെ മുടിയെ മൃദുവാക്കൻ കഴിയും.
► പപ്പായയുടെ കുരുക്കൾ കളഞ്ഞ ശേഷം തൈരുമായി യോചിപ്പിച്ചത്‌ മുപ്പത്‌ മിനുറ്റ്‌ തലയിൽ പുരട്ടിയ ശേഷം കഴുകിക്കളയുക. ഇത്‌ താരൻ നിയന്ത്രിക്കാൻ സഹായിക്കും.
► ശരീര ഭാരം കുറക്കാം. പോഷകങ്ങളുള്ള പപ്പായയിൽ കലോറി വളരെ കുറവാണ്. അതിനാൽ തന്നെ ശരീരത്തിന്‌ ക്ഷീണമില്ലാത്ത രീതിയിൽ ശരീര ഭാരം കുറക്കാൻ പപ്പായ സഹായിക്കുന്നു.

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments



Related Articles & Comments