മലയാളം ഇ മാഗസിൻ.കോം

നിങ്ങളുടെ ഈ ശരീരഭാഗങ്ങൾ തുടിക്കാറുണ്ടോ?ഹസ്തരേഖാ ശാസ്ത്രപ്രകാരം ശരീരഭാഗങ്ങൾ തുടിക്കുന്നത്‌ എന്തിന്റെ ലക്ഷണം ആണെന്ന് അറിഞ്ഞോളൂ

ഹസ്തരേഖാശാസ്ത്രത്തെ കുറിച്ച്‌ അറിയാത്തവർ ചുരുങ്ങും. ഇന്ന് ഈ ശാസ്ത്രത്തിലൂടെ മനുഷ്യന്റെ മുഖലക്ഷണം നോക്കി അയാളുടെ വ്യക്തിത്വത്തിന്റെയും മാനസീകാവസ്ഥയുടെയും വരെ മുടിനാരിഴകീറി വിശകലനം ചെയ്യൻ സാധിക്കും എന്ന് ഈ രംഗത്ത്‌ പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നു.

മനുഷ്യശരീരം അതീവ സംവേദനശേഷിയുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ നടക്കാൻ പോകുന്ന സംഭവങ്ങളെ വരെ മുൻകൂട്ടി പ്രവചിക്കാൻ കഴിയും. വിശ്വസിക്കാൻ പ്രയാസമായിരിക്കം, പക്ഷേ ഹസ്തരേഖാശാസ്ത്രത്തിന്റെ സഹായത്തോടെ നിങ്ങൾക്ക്‌ തുടിയ്ക്കുന്ന ശരീരഭാഗങ്ങളുടെ ലക്ഷണം നോക്കി ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ച്‌ വിവരിക്കാൻ സാധിക്കും.

\"\"

ഹസ്തരേഖാശാസ്ത്രം അനുസരിച്ച്‌ പുരുഷന്റെ ഇടത്‌ വശം തുടിച്ചാൽ ഭാവിയിൽ അയാൾക്ക്‌ എന്തെങ്കിലും വിഷമതകൾ വന്ന് ഭവിക്കാൻ സാധ്യതയുണ്ട്‌ എന്നാണ്. എന്നാൽ അതേപോലെ അയാളുടെ വലത്‌ ഭാഗം തുടിച്ചാൽ പെട്ടെന്ന് തന്നെ ഒരു സന്തോഷവാർത്ത കേൾക്കാൻ സാധിയ്ക്കും എന്നാണ് ശാസ്ത്രം പറയുന്നത്‌.

എന്നാൽ സ്ത്രീകളുടെ കാര്യത്തിൽ നേരെ തിരിച്ചാണ് സംഭവിക്കുന്നത്‌. അവരുടെ ശരീരത്തിന്റെ ഇടത്‌ ഭാഗം തുടിച്ചാൽ സന്തോഷവും, വലത്‌ ഭാഗം തുടിച്ചാൽ സങ്കടകരമായ അവസ്ഥയും സംജാദമാകും എന്നാണത്രേ.

ഒരു വ്യക്തിയുടെ നെറ്റിയാണ് ഇത്തരത്തിൽ തുടിയ്ക്കുന്നത്‌ എങ്കിൽ അവർക്ക്‌ ശാരീരിക സുഖം ലഭിക്കുമെന്നും, നെറ്റിയ്ക്ക്‌ ഇരുവശവും തുടിച്ചാൽ ധനലാഭം ഉണ്ടാകുമെന്നും ശാസ്ത്രം.

\"\"

ഒരാളുടെ വലത്തേ കണ്ണ് തുടിച്ചാൽ ആ വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും എന്നും ഇടത്തേ കണ്ണ് തുടിച്ചാൽ എന്തെങ്കിലും സന്തോഷകരമായ വാർത്ത കേൾക്കാൻ ഇടയാകും എന്നും സൂചന. എന്നാൽ വലത്തേ കണ്ണ് ഒരുപാട്‌ സമയം അല്ലെങ്കിൽ ദിവസങ്ങളോളം തുടർച്ചയായി തുടിച്ചാൽ എന്തോ ദീർഘകാല രോഗം ബാധിക്കാനുള്ള സാധ്യതയെ ആണ് അത്‌ സൂചിപ്പിക്കുന്നതത്രേ.

ഒരാളുടെ രണ്ട്‌ കവിളുകളും ഒരുമിച്ച്‌ തുടിച്ചാൽ ധനലാഭം ഉണ്ടാകും എന്നും ചുണ്ടുകൾ തുടിച്ചാൽ പുതിയ സൗഹൃദം ലഭിക്കുമെന്നും സാരം. ഇനി നിങ്ങളുടെ വലത്തേ തോൾ തുടിച്ചാൽ അതിനർത്ഥം നിങ്ങൾക്ക്‌ കണക്കില്ലാത്ത ധനം ലഭിക്കും എന്നും അതുപോലെ ഇടത്തേ തോൾ തുടിച്ചാൽ നിങ്ങൾ ഏർപ്പെട്ട എന്തെങ്കിലും കാര്യത്തിൽ പെട്ടെന്ന് തന്നെ വിജയം കൈവരിക്കും എന്നും അനുമാനിക്കാം. എന്നാൽ രണ്ട്‌ തോളുകളും ഒരുമിച്ച്‌ തുടിച്ചാൽ ആരെങ്കിലുമായി വഴക്കിടാൻ സാധ്യതയുണ്ടെന്നതിന്റെ സൂചനയായി കരുതാം.

\"\"

ഇനി ഉള്ളം കൈയ്യ് തുടിച്ചാൽ അതിനർത്ഥം നിങ്ങൾ വളരെ പെട്ടെന്ന് എന്തോ വലിയ പ്രശ്നത്തിൽ അകപ്പെടാൻ പോകുന്നു എന്നാണെന്നത്രേ. വിരലുകൾ ആണ് തുടിക്കുന്നത്‌ എങ്കിൽ നിങ്ങളുടെ പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടാൻ സാധ്യത ഉണ്ട്‌ എന്നർത്ഥം.

ഇടത്തേ കൈമുട്ട്‌ തുടിച്ചാൽ അതും ആരെങ്കിലുമായി ഭാവിയിൽ വഴക്കിടാനുള്ള സാധ്യതയാണ് സൂചിപ്പിയ്ക്കുന്നത്‌. ഇടത്തേ കൈമുട്ട്‌ തുടിച്ചാൽ സമൂഹത്തിൽ നിങ്ങൾക്ക്‌ അന്തസ്സും നിലയും വിലയും വർദ്ധിക്കാൻ പോകുന്നു എന്ന് മനസ്സിലാക്കാം.

മുതുക്‌ തുടിച്ചാൽ അതിനർത്ഥം നിങ്ങൾക്ക്‌ ഒരു വലിയ പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടി വരും എന്നത്രേ. വലത്തേ തുടഭാഗം തുടിച്ചാൽ അത്‌ അപമാനം സഹിക്കേണ്ടി വരുമെന്നും ഇടത്തേ തുടയിലെ തുടിപ്പ്‌ ധനലാഭത്തെ സൂചിപ്പിക്കുകയും ചെയ്യും. വലത്തേ പാദത്തിന്റെ അടിവശം തുടിച്ചാൽ സമൂഹത്തിൽ അപമാനം നേരിടേണ്ടി വരുമെന്നും ഇടത്തെ പാദത്തിന്റെ അടിവശം തുടിച്ചാൽ സമീപ ഭാവിയിൽ ഒരു യാത്ര നടത്തേണ്ടി വരും എന്നും അനുമാനിക്കാം.

\"\"

രണ്ട്‌ പുരികങ്ങൾക്ക്‌ നടുവിലായി തുടിപ്പ്‌ ഉണ്ടായാൽ അതിൽ നിന്നും ഉടൻ തന്നെ നിങ്ങൾക്ക്‌ വളരെ സുഖകരവും സന്തോഷകരവുമായ ഒരു ജീവിതം ലഭിക്കും എന്നും, കൂടാതെ നിങ്ങൾ ഏത്‌ മേഖലയിൽ ആണോ ജോലി ചെയ്യുന്നത്‌ അവിടെ എല്ലാ രീതിയിലും വിജയം കൈവരിക്കാൻ സാധിയ്ക്കും എന്നും മനസ്സിലാക്കാം.

കഴുത്തിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള തുടിപ്പ്‌ നല്ല സൂചനയാണ് കാരണം ഇത്‌ ഒരാൾക്ക്‌ സന്തോഷവും, ആദരവും, സമാധാനവും കൊണ്ടുവരും. ഇനി ഒരു വ്യക്തിയുടെ മുതികിന്റെ നടുവിലായി തുടിപ്പ്‌ ഉണ്ടായാൽ ഭാവിയിൽ വലിയ തോതിലുള്ള ധനലാഭത്തിന്റെ ലക്ഷണം അയി അതിനെ കരുതാം എന്ന് ഹസ്തരേഖാശാസ്ത്രം പറയുന്നു.

Gayathri Devi

Gayathri Devi | Executive Editor