കരളിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവർക്കായി ചില കാര്യങ്ങൾ
അഞ്ഞൂറിലധികം വ്യത്യസ്ത ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന അതിപ്രധാനമായ ഒരു ആന്തരികാവയവമാണ് കരള്‍. കേടുപറ്റിയാല്‍ സ്വയം സുഖപ്പെടുത്താനും സ്വന്തം ശക്തിയെ പുനര്‍ജനിപ്പിക്കാനുമുള്ള ശക്തി കരളിനുണ്ട്. ഇതിനു പുറമേ അസാമാന്യമായ സഹനശേഷിയുമുണ്ട്. ...