മലയാളം ഇ മാഗസിൻ.കോം

നടിമാരുടെ കൂടെ കിടന്നവരെക്കുറിച്ച്‌ എന്ത്‌ പറയണം? പത്മപ്രിയയുടെ വെളിപ്പെടുത്തൽ!

കഴിഞ്ഞ ഏതാനും നാളുകളായി മലയാള സിനിമ കടന്നു പോകുന്നത്‌ വിവാദങ്ങളിലൂടെ മാത്രമാണ്. ഇതിനിടയിലും നല്ല സിനിമകൾ ഇറങ്ങുന്നുണ്ടെങ്കിലും സിനിമയെ പ്രേക്ഷകർ ഏതാണ്ട്‌ കൈയ്യൊഴിഞ്ഞ മട്ടാണ്. വീണു കിടക്കുന്ന ആളിനെ വരുന്നവരും പോകുന്നവരുമെല്ലാം കുറഞ്ഞത്‌ ഒരു ചവിട്ടെങ്കിലും കൊടുത്തിട്ടു പോകുന്നത്‌ മലയാള സിനിമയുടെ ഉള്ളുകളികളുടെ വൃത്തികെട്ട മുഖം കൂടിയാണ് കാട്ടിത്തരുന്നത്‌. വെളിപ്പെടുത്തലുകളാണ് മലയാള സിനിമയിലെ പുതിയ ട്രെൻഡ്‌. അതും ഷോക്കിംഗ്‌ വെളിപ്പെടുത്തലുകൾ. തെന്നിന്ത്യയുടെ പ്രിയ നടി പത്മപ്രിയയും കാസ്റ്റിംഗ്‌ കൗച്ചിനെക്കുറിച്ചും, ക്ഷണത്തെക്കുറിച്ചും തുറന്നടിച്ചിരിക്കുന്നു.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച്‌ പത്മപ്രിയയുടെ അഭിപ്രായം ഇങ്ങനെ \”ആ നടിയെയും നടനെയും എനിക്കറിയാം. അങ്ങനെയൊരു അനുഭവത്തിലൂടെ കടന്നുപോകുന്ന സ്ത്രീയുടെ മാനസികാവസ്ഥ ആലോചിച്ചിട്ടുണ്ടോ. ഞങ്ങളൊക്കെ ചുറ്റുമുള്ളവരെ വിശ്വസിച്ചാണ് ഒരു മാസമൊക്കെ വേറെ സ്ഥലത്തു പോയി താമസിക്കുന്നത്. കുറ്റമാരോപിക്കപ്പെട്ട നടന്റെ കാര്യമോ? അതൊരു സ്റ്റോറിയാണോ എന്ന് ആര്‍ക്കറിയാം? എന്തായാലും ഈ സംഭവം കൊണ്ട് ഒരു കാര്യമുണ്ടായി, പല കാര്യങ്ങളും പുറത്തുവന്നു.\”

വിവാദമായ കാസ്റ്റിംഗ്‌ കൗച്ചിനെക്കുറിച്ച്‌ പത്മപ്രിയ പറയുന്നതിങ്ങനെ: \”മോശം നടിമാര്‍ കിടക്ക പങ്കിട്ടുണ്ടാവാം എന്നു പറയുന്നു. അപ്പോള്‍ ആ നടിമാരുടെ കൂടെ കിടന്നവരെ കുറിച്ച് എന്തു പറയണം? പുതിയ നടിമാര്‍ക്ക് മാത്രമാണ് ഈ പ്രശ്‌നമെന്ന് കരുതരുത്. പേരും പ്രശസ്തിയും ആയിക്കഴിഞ്ഞവര്‍ക്കാണ് കൂടുതല്‍ പ്രഷര്‍. കാരണം അവര്‍ക്ക് ഇനിയും സിനിമയില്‍ നിന്നേ പറ്റൂ. ഒരു കാര്യം ചോദിക്കട്ടേ, അങ്ങനെ കിടക്ക പങ്കിടുന്നവര്‍ക്ക് എന്തെങ്കിലും ഉറപ്പുണ്ടോ അത് വിജയിക്കുമെന്ന്? പിന്നെ, സിനിമയില്‍ എല്ലാ കാലത്തും ഇതു നടക്കുമെന്ന് പുരുഷന്‍മാര്‍ കരുതരുത്, പുതിയ ജനറേഷന്‍ അതിനു നിന്നുകൊടുക്കാന്‍ പോവുന്നില്ല. ഇത്തരം അനുഭവങ്ങള്‍ എനിക്ക് ഉണ്ടായിട്ടില്ല. പക്ഷേ ഒഴിവാക്കലുകള്‍ ഉണ്ടായിട്ടുണ്ട്. പത്മപ്രിയ വെളിപ്പെടുത്തി.

ഒരു സിനിമയിലെ അഡൾട്ട്‌ രംഗത്തെക്കുറിച്ച്‌ ചർച്ച ചെയ്തപ്പോൾ ആ \’പ്രിയ സുഹൃത്ത്‌\’ കൂടെക്കിടക്കാൻ ക്ഷണിച്ചു (Next Page)

Staff Reporter