ഓയൂരിൽനിന്നു തട്ടിക്കൊണ്ടുപോയ ഏഴു വയസ്സുകാരിയെ വിട്ടുകിട്ടാൻ അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. കുട്ടി സുരക്ഷിതയാണെന്നും അഞ്ചുലക്ഷം രൂപ നൽകിയാൽ മാത്രമേ കുഞ്ഞിനെ തിരികെ നൽകൂ എന്നുമായിരുന്നു ഫോൺ സന്ദേശം. കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് ഒരു സ്ത്രീയാണ് വിളിച്ച് പണം ആവശ്യപ്പെട്ടത്.
കുട്ടിയുടെ അമ്മയ്ക്കു വന്ന ഫോൺ കോളിന്റെ ആധികാരികത പൊലീസ് പരിശോധിക്കുകയാണ്. എംസി റോഡിലടക്കം പൊലീസ് വിശദമായ പരിശോധന നടത്തുകയാണ്. കുട്ടി എവിടെയാണെന്നത് സംബന്ധിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. അതേസമയം കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്ന് സംശയിക്കുന്ന രണ്ട് കാറുകളിൽ ഒന്നിനെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി സൂചന.
ഇന്നു വൈകിട്ടായിരുന്നു കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയെ ഓയൂർ മരുതമൺപള്ളിക്കു സമീപം വച്ചാണു തട്ടിക്കൊണ്ടുപോയത്. വൈകിട്ടു നാലുമണിയോടെയാണു സംഭവം. സഹോദരനൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകവേ കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.
YOU MAY ALSO LIKE THIS VIDEO, ഈ ലക്ഷണങ്ങൾ ഏതെങ്കിലും നിങ്ങളിലുണ്ടോ? സൂക്ഷിക്കണം അത് മാനസിക ആരോഗ്യ പ്രശ്നമാണ്, ചികിത്സിക്കണം