മലയാളം ഇ മാഗസിൻ.കോം

വണ്ണം കുറയാൻ വേണ്ടി മാത്രം ഓടുന്നവരാണോ നിങ്ങൾ എങ്കിൽ നിങ്ങൾക്കറിയാത്ത ചില സത്യങ്ങൾ ഇതാ

ഇന്നത്തെ ഭക്ഷണ രീതി കൊണ്ട് തന്നെ പലരും അമിത വണ്ണത്താലും അമിത ഭാരത്തിലും ദുഃഖിക്കുന്നവരാണ്. വണ്ണം കുറയ്ക്കാനും ഭാരം കുറയ്ക്കാനും പലരും പലതും ചെയ്യാറുണ്ട്. പക്ഷെ വിജയിക്കാറില്ല എന്നതാണ് സത്യം.

\"\"

ഭക്ഷണത്തിലും നിയന്ത്രണം കൊണ്ട് വരും. അതോടൊപ്പം തന്നെ വ്യായാമവും. കൂടുതല്‍ ആളുകള്‍ക്കും ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ള ഒരു വ്യായാമമാണ് ഓട്ടം. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ഓരോ ആളിനും ഓട്ടം എന്നത് പുത്തരിയല്ല. എന്നാല്‍ ഏറ്റവും കൂടുതല്‍ ദൂരം ഓടിയെന്നു വച്ച് കൂടുതല്‍ ഭാരം കുറയണമെന്നില്ല എന്നതാണ് സത്യം.

ഭാരം കുറയ്ക്കുന്നതില്‍ ഓട്ടത്തിന് പങ്കുണ്ട്. എന്നാല്‍ അത് മാത്രം ചെയ്തിട്ട് കാര്യമില്ല എന്ന് മാത്രം. ധാരാളം കിലോ കുറയ്ക്കണം എന്ന് വിചാരിക്കുന്ന ആള്‍ക്കാര്‍ക്ക് ഓട്ടം മാത്രം കൊണ്ട് കാര്യമില്ല. മൂഡ് നല്ലതാക്കാനും നന്നായി ഉറക്കം കിട്ടാനും ഓട്ടം നല്ലതാണ്. ഹൃദയരോഗങ്ങള്‍ മൂലമുള്ള മരണ സാധ്യത 45% കുറയ്ക്കാനും ഓട്ടം സഹായിക്കും. ഓടുന്ന ആളുകള്‍ക്ക് ഓടാത്തവരേക്കാള്‍ മൂന്നു വര്‍ഷം വരെ കൂടുതല്‍ ആയുസ്സ് ഉണ്ടായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

\"\"

ഓട്ടം തുടങ്ങി ആദ്യ ആഴ്ചകളില്‍ ഭാരം കുറയുന്നത് സാധാരണയാണ്. നമ്മുടെ ശരീരത്തില്‍ പുതുതായി എന്തെങ്കിലും പരീക്ഷിക്കുമ്പോള്‍ ഭാരവ്യത്യാസം വരുന്നത് സ്വാഭാവികമാണ്. സ്‌ട്രെസ് ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയും മൊത്തം ശരീരഭാരത്തെ അത് ബാധിക്കുകയും ചെയ്യും. എന്നാല്‍ കുറച്ചു സമയം കഴിഞ്ഞാല്‍ ഇതിന്റെ വേഗത കുറയും. അതിനാല്‍ ഒരു കിലോമീറ്റര്‍ ഓട്ടമാണ് ആദ്യം തുടങ്ങിയതെങ്കില്‍ രണ്ടാഴ്ച കഴിഞ്ഞാല്‍ അത് രണ്ടു കിലോമീറ്റര്‍ ആയി വര്‍ധിപ്പിക്കുക.

Avatar

Shehina Hidayath