മലയാളം ഇ മാഗസിൻ.കോം

ചീമേനി സ്വദേശിയെ ഭാര്യവീട്ടിൽ നിന്ന് പോലീസ് പൊക്കിയപ്പോൾ ഫോൺ നിറയെ പോ-ൺ വീഡിയോസ്, നിലവിളിക്കിടെ പൊലീസിനോട്‌ പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങൾ

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വയ്ക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നവരെ കണ്ടെത്താൻ നടത്തിയ പരിശോധനയിൽ സംസ്ഥാന വ്യാപകമായി നിരവധി പേർ പിടിയിലായി. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നദൃശ്യങ്ങൾ ഇലക്ട്രോണിക് ഉപകരണങ്ങളിൽ സൂക്ഷിച്ചിരുന്നവരെയാണ് പൊലീസ് പിടികൂടിയത്. കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ച എട്ടുപേരാണ് കഴിഞ്ഞദിവസം നടന്ന ഓപ്പറേഷൻ പി ഹണ്ട് പരിശോധനയിൽ അറസ്റ്റിലായത്.

കുട്ടികളുടെ അശ്ലീല വെബ്‌സൈറ്റ് തിരഞ്ഞവരുടെ മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് ഓപ്പറേഷൻ പി ഹണ്ട് പരിശോധ നടന്നത്. അമ്പലത്തറ സ്റ്റേഷൻ പരിധിയിലെ ലാലൂർ മുട്ടുകാനത്ത് ഭാര്യ വീട്ടിലെത്തിയ ചീമേനി സ്വദേശിയുടെ ഫോൺ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഫോണിൽ സൂക്ഷിച്ചിരിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നതും ഫോൺ പിടിച്ചെടുത്തതും. പൊലീസ് പരിശമാധന നടത്തുമ്പോഴും കസ്റ്റഡിയിൽ എടുക്കുമ്പോഴും ആൾക്ക് സംഭവത്തിന്റെ ഗൗരവം മനസ്സിലായില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. ഇത്തരത്തിലുള്ള വീഡിയോകൾ കണ്ടാൽ എങ്ങനെ കുറ്റമാകുമെന്ന ചോദ്യവും ഇയാൾ ഉന്നയിച്ചിരുന്നു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കണ്ടാൽ കുറ്റകരമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു മനസ്സിലാക്കി നൽകുകയായിരുന്നു.

പലരും വെബ്സൈറ്റിൽ നിന്ന് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്ത് വാട്സ്ആപ്പിൽ സൂക്ഷിക്കുകയാണ് ചെയ്യുന്നതെന്നും പരിശോധന നടത്തിയ ഉദ്യോഗസ്ഥർ പറയുന്നു. പ്രാഥമിക പരിശോധനയിൽ ഗൂഗിൾ സർച്ച് ഹിസ്റ്ററിയിൽ ഫോണോഗ്രഫി ചൈൽഡ് സംബന്ധമായ ബ്രൗസ് ഹിസ്റ്ററി കണ്ടെത്തിയതോടെയാണ് കൂടുതൽ പരിശോധനകൾ നടന്നത്. ഇത്തരക്കാരുടെ ഫോണിൽ നിന്നാണ് ദൃശ്യങ്ങൾ പിടിച്ചെടുത്തതും.

YOU MAY ALSO LIKE THIS VIDEO, പറമ്പിലെ റബർ മരങ്ങൾ മുഴുവൻ വെട്ടിമാറ്റി പകരം വാഴയും ചേനയും ചേമ്പും ഫലവൃക്ഷങ്ങളും നട്ടു പിന്നെയൊരു മീൻ കുളവും: തേടിയെത്തിയത്‌ സമ്മിശ്ര കർഷകനുള്ള പുരസ്കാരം. പുരയിടത്തിൽ വളരുന്ന 3.2 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്ന 1000 നിലമ്പൂർ തേക്കുകളാണ്‌ ഇവിടുത്തെ ഹൈലൈറ്റ്‌

കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവരിൽ വലിയ ശമ്പളമുള്ള ഉയർന്ന ജോലിയുള്ളവരും ഉൾപ്പെടുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിരവധി ടെക്കികളെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. അറസ്റ്റുചെയ്യപ്പെട്ട പ്രതികളിൽ പലരും സമൂഹത്തിൽ മാന്യന്മാരായി ജീവിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ കുട്ടികളെ കടത്തുന്നവരുമായി ചിലർക്ക് ബന്ധമുള്ളതായും സംശയം ഉയർന്നിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള നിരവധി ചാറ്റുകൾ പരിശമാധനയിൽ പൊലീസ് കണ്ടെടുത്തിട്ടുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്.

പരിശോധനയിൽ പിടിച്ചെടുത്തവയിൽ അഞ്ചുവയസ്സുമുതൽ 16 വയസ്സുവരെയുള്ള തദ്ദേശീയരായ കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളുമുണ്ടെന്നാണ് വിവരം. സംസ്ഥാനത്തിന്റെ ലൈ – ഗിക കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്റർപോൾ ഉൾപ്പടെയുള്ള ഏജൻസികളിൽനിന്നുള്ള വിവരങ്ങൾകൂടി ഉൾപ്പെടുത്തിയാണ് കേരള പൊലീസിന്റെ പ്രത്യേക വിഭാഗം പരിശോധന നടത്തിയത്. ഈ വർഷത്തെ മൂന്നാമത്തെ പരിശോധനയാണിത്. പരിശമാധന ഇനിയും തുടരുമെന്ന് പൊലീസ് പറഞ്ഞു.

YOU MAY ALSO LIKE THIS VIDEO, കമ്യൂണിസ്റ്റുകാർ പോലും ഓർക്കാത്ത വിപ്ലവ മണ്ണിലെ ശബരിമല വിമാനത്താവളം: എരുമേലി ചെറുവള്ളി എസ്റ്റേറ്റിന്റെ ചരിത്രം

Avatar

Staff Reporter