മലയാളം ഇ മാഗസിൻ.കോം

ഇന്നു മുതൽ തുറന്നു പ്രവർത്തിക്കാൻ അനുമതി ലഭിച്ച സ്ഥാപനങ്ങൾ ഇവയൊക്കെയാണ്‌, ഇനിയും അടഞ്ഞു തന്നെ കിടക്കുന്നവയും അറിയാം

രാജ്യത്ത്‌ ഏർപ്പെടുത്തിയിരിക്കുന്ന ലോക്‌ ഡൗണിൽ വ്യാപാര സ്ഥാപനങ്ങൾക്കുള്ള ഇളവ്‌ പുതുക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്‌ സംസ്ഥാനത്തും ബാധകമെന്ന്‌ ചീഫ്‌ സെക്രട്ടറി ടോം ജോസ്‌. ഹോട്ട്‌ സ്പോട്ടുകളിലും റെഡ്‌ സോൺ ജില്ലകളിലും നേരത്തെയുള്ള നിയന്ത്രണങ്ങൾ തുടരും. മറ്റ്‌ പ്രദേശങ്ങളിൽ കടകൾ തുറക്കാം.

എ സി വിൽപ്പന ഷോപ്പുകൾ, ജ്വല്ലറികൾ തുടങ്ങിയവയ്ക്ക്‌ തുറക്കാൻ അനുമതി ഇല്ല. എന്നാൽ, എസി റിപ്പയറിങ്‌ സ്ഥാപനങ്ങൾ തുറക്കാം. ഹോട്ട്‌ സ്പോട്ടുകൾ അല്ലാത്ത സ്ഥലങ്ങളിൽ നഗര പരിധിക്ക്‌ പുറത്തുള്ള കടകൾ ഇന്ന്‌ മുതൽ തുറന്നു പ്രവർത്തിക്കാം. 50 ശതമാനം ജീവനക്കാർ മാത്രമേ കടകളിൽ പാടുള്ളൂവെന്നും ജീവനക്കാർ മാസ്‌കുകളും സാമൂഹിക അകലവും പാലിക്കണമെന്ന കർശന നിബന്ധനയുമുണ്ട്‌. ഷോപ്പിംഗ്‌ മാളുകൾക്കും വൻകിട മാർക്കറ്റുകൾക്കും അനുമതി ഇല്ല.

ശനിയാഴ്ച മുതൽ തുറന്നു പ്രവ‍ർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങൾ ഇവയാണ്‌
മുനിസിപ്പൽ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി എന്നിവയ്ക്കു പുറത്ത്‌ അതാത്‌ സംസ്ഥാനത്തെയോ കേന്ദ്ര ഭരണപ്രദേശത്തെയോ ഷോപ്സ്‌ ആൻഡ്‌ എസ്റ്റാബ്ലിഷ്മെന്റ്‌ ആക്ട്‌ പ്രകാരം പ്രവർത്തിക്കുന്ന കടകൾ, ഇതിൽ ഭവന സമുച്ചയങ്ങൾക്കും വാണിജ്യ സമുച്ചയങ്ങൾക്കും ഉള്ളിലുള്ള ഷോപ്പുകളും ഉൾപ്പെടും. മുനിസിപ്പൽ കോർപ്പറേഷനുകൾക്കും മുനിസിപ്പാലിറ്റികൾക്കും പുറത്തു പ്രവർത്തിക്കുന്ന റജിട്രേഷനുള്ള ചന്തകളിലെ കടകൾ 50 % ജീവനക്കാരുമായി മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു. മുനിസിപ്പൽ കോർപ്പറേഷനുകൾക്കും മുനിസിപ്പാലിറ്റികൾക്കും പുറത്തുള്ള വാണിജ്യ സമുച്ചയങ്ങൾക്കു മാത്രം പ്രവർത്തനാനുമതി.

ഭവന മേഖലകളിലും മറ്റും പ്രവർത്തിക്കുന്ന വ്യാപാരശാലകൾ. ഗ്രാമീണ മേഖലകളിൽ റജിസ്ട്രേഷനോടെ പ്രവർത്തിക്കുന്ന എല്ലാ കടകളും വിപണികളും. എന്നാൽ ഷോപ്പിങ്‌ മാളുകളിലെ കടകൾ ഗ്രാമീണ മേഖലയിലും പ്രവർത്തിക്കരുത്‌. നഗരങ്ങളിൽ പ്രത്യേകം നിലകൊള്ളുന്ന കടകളും ഭവനമേഖലകളിലെ കടകളും. ചന്തകൾ ഷോപ്പിങ്‌ മാളുകൾ എന്നിവിടങ്ങളിലെ കടകൾക്ക്‌ നഗരങ്ങളിൽ തുറക്കാൻ അനുമതിയില്ല.

സലൂണുകളും ബാർബർ ഷോപ്പുകളും തുറക്കാം, എന്നാൽ വാണിജ്യസമുച്ചയങ്ങൾക്കുള്ളിൽ പ്രവർത്തിക്കുന്നവയ്ക്ക്‌ അനുമതിയില്ല. ഭവന സമുച്ചയങ്ങളിൽ പ്രവർത്തിക്കുന്ന തയ്യൽക്കടകൾ തുറക്കാം. നഗരമേഖലകളിൽ ഭവന മേഖലകളിലോ, പ്രത്യേകം നിലകൊള്ളുന്നതോ ആയ കടകൾ മാത്രമേ അവശ്യവസ്തുക്കളും സേവനങ്ങളും ഒഴികെയുള്ളവയ്ക്കായി തുറന്നു പ്രവർത്തിക്കാൻ അനുവദിക്കൂ.

പുതിയ അറിയിപ്പ്‌ ഉണ്ടാകുന്നതുവരെ അടഞ്ഞു കിടക്കുന്നവ
മാളുകൾ, സിനിമാ ശാലകൾ. മുംബൈയിലെ ബികെസി, ഡൽഹിയിലെ ഖാന മാർക്കറ്റ്‌, നെഹ്‌റു പ്ലേസ്‌ തുടങ്ങിയ ഇടങ്ങൾ പോലെ ഇടതിങ്ങി നിലകൊളളുന്ന കടകളും വ്യാപാര സ്ഥാപനങ്ങളും. മുനിസിപ്പാലിറ്റികൾക്കും മുനിസിപ്പൽ കോർപ്പറേഷനുകൾക്കും പുറത്തു പ്രവർത്തിക്കുന്ന മൾട്ടി ബ്രാൻഡ്‌, സിംഗിൾ ബ്രാൻഡ്‌ മാളുകൾ. ഷോപ്പിങ്‌ കോംപ്ലക്സുകൾ, വാണിജ്യ സമുച്ചയങ്ങൾക്കുള്ളിലെ ഷോപ്പുകൾ, മൾട്ടി–ബ്രാൻഡ്‌, സിംഗിൾ ബ്രാൻഡ്‌ മാളുകൾ. ജിംനേഷ്യങ്ങൾ, കായിക സമുച്ചയങ്ങൾ, നീന്തൽ കുളങ്ങൾ, തിയറ്ററുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ. മദ്യശാലകൾ. മാളുകളിലെ ബ്യൂട്ടിക്കുകൾ. ജ്വല്ലറികൾ.

Staff Reporter