18
November, 2017
Saturday
05:32 PM
banner
banner
banner

ഒ. എന്‍. വി ഫൗണ്ടേഷന്‍ ജനറല്‍ ബോഡിയോഗം ദുബായിയിൽ നടന്നു

ഒ.എൻ.വി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ  അടുത്തമാസം നടക്കുന്ന പ്രഥമ അന്തർദ്ദേശീയ കവിതാപുരസ്കാരവും ഒ.എൻ.വി അനുസ്മരണവും സംബന്ധിച്ച കൂടിയാലോചനകൾക്കായി ഫൗണ്ടേഷൻ  ജനറൽ  ബോഡിയോഗം ദുബായിയിൽ  നടന്നു. ഫെബ്രുവരി 17 ന് കോൺസുലേറ്റ്  ഓഡിറ്റോറിയത്തിൽ  രാവിലെ ഒമ്പത് മുതൽ  ഒ.എൻ.വി കവിതകളെക്കുറിച്ചുള്ള സെമിനാറുകളും വൈകുന്നേരം ഒ.എൻ.വി ഗാനങ്ങളെ കോർത്തിണക്കിയുള്ള ഗാനസന്ധ്യയുമാണ് സംഘാടകർ  തയ്യാറാക്കിയിരിക്കുന്നത്.
പ്രഥമ അന്തർദ്ദേശീയ  കവിതാപുരസ്കാരം, യുവകവി പുരസ്കാരം, ഒ.എൻ.വി കവിതാലാപന മികവിനുള്ള പുരസ്കാരം എന്നിവയും സമ്മാനിക്കും. കവിത, നാടകചലച്ചിത്രഗാനങ്ങൾ , ഭാഷ, കല, രംഗവേദി, സംസ്കാരം, അധ്യാപനം എന്നീ മേഖലകളിൽ  മഹാകവിയുടെ സംഭാവനകളെ നിലനിർത്താനും  ലോക ശ്രദ്ധയിലെത്തിക്കുവാനും ഉതകുന്ന വിധം വിവിധപ്രവർത്തനങ്ങൾ  നിർവ്വഹിക്കുകയാണ് ഒ.എൻ.വി ഫൗണ്ടേഷന്റെ ലക്ഷ്യം. മലയാളത്തിന്റെ പ്രമുഖ സാംസ്കാരിക മുഖങ്ങളായ സുഗതകുമാരി, ഡോ: കെ. ജയകുമാർ, ഡോ: ജോർജ് ഓണക്കൂർ , പ്രൊഫ: വി. മധുസൂദനന്നായർ , രാജീവ് ഒ.എൻ. വി. എന്നിവരാണ് ഫൗണ്ടേഷന്റെ ഉപദേശകസമിതി അംഗങ്ങൾ. വിവരങ്ങൾക്ക്  050 7592711, harithamaanasam@onv-foundation.org

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments



Related Articles & Comments