മലപ്പുറം: അടുത്തിടെയായി ഓൺലൈൻ ലോൺ ആപ്പുകൾ വഴി പണം എടുത്തതിന് തുടർന്ന് തിരിച്ചടയ്ക്കാൻ പറ്റാത്തതിൻ്റെ പേരിൽ ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയവരുടെ വാർത്തകൾ പുറത്തുവന്നിരുന്നു. ഒരു ആഴ്ചയ്ക്ക് മുൻപ് കൊച്ചിയിലെ ഒരു കുടുംബത്തിലെ 4 പേർ ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്യുകയും സമാനമായി വയനാട്ടിലും ഒരു സംഭവം നടക്കുകയുണ്ടായി. ഇതുപോലെ പ്രതിസന്ധി അനുഭവിക്കുന്ന, അപമാനം ഭയന്ന് തുറന്ന് പറയാൻ തയ്യാറാവാത്ത നിരവധി പേർ നമുക്ക് ഇടയിലും ഉണ്ടാകാം. ഇപ്പോഴിതാ മലപ്പുറത്ത് നിന്നാണ് അടുത്ത വാർത്തകൾ വരുന്നത്.
YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക് അനിമൽസ് തിരുവനന്തപുരത്ത്
വെറും 2,500 രൂപ ഓൺലൈൻ ലോൺ ആപ്പിൽ നിന്നെടുത്ത യുവാവിന് തിരിച്ചടക്കേണ്ടി വന്നത് രണ്ടരലക്ഷം രൂപയാണ്. മലപ്പുറത്തെ ഒരു യുവാവിനാണ് ഈ ദുരാവസ്ഥ. തിരിച്ചടവ് മുടങ്ങിയതോടെ പുതിയ 6 ആപ്പുകളിൽ നിന്ന് ലോണെടുക്കാൻ ഭീഷണിയും, ഫോണിന്റെ നിയന്ത്രണം ആപ്പുകാർ കൈവശമാക്കുകയും മോർഫ് ചെയ്ത് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച്.
പ്ലേ സ്റ്റോറിൽ കണ്ടതിനാൽ ആപ്പ് സുരക്ഷിതവും വിഷ്വസ്ഥവുമാണെന്ന് കരുതിയാണ് എം.ബി.എ ബിരുദധാരിയും സ്വകാര്യ കമ്പനിയിലെ മാനേജറുമായ യുവാവ് 2,500 രൂപ വായ്പ എടുത്തത്. പരസ്യത്തിൽ കണ്ടത് 90 ദിവസം കൊണ്ട് തിരിച്ചടക്കണമെന്നാണ്. 5ാം ദിവസം മുതൽ തിരിച്ചടവിനായി വിളി തുടങ്ങുകയും നൂറിരട്ടി പണം തിരിച്ചടക്കേണ്ടി വരുകയും ചെയ്തു.
YOU MAY ALSO LIKE THIS VIDEO, തെരുവിൽ ഭിക്ഷക്കാരിയായി English സംസാരിക്കുന്ന Merlin അമ്മൂമ്മ, ഒരൊറ്റ Videoയിലൂടെ ജീവിതം മാറിമറിഞ്ഞു, അവർ ആരെന്നറിയാമോ?
ലോൺ അടക്കാൻ പണമില്ലാത്ത സാഹചര്യം വരുമ്പോൾ പുതിയ ലിങ്കിൽ നിന്ന് പണമെടുക്കാനായി നിർദേശം വന്നു. ഭീഷണി ഭയന്ന് യുവാവ് മറ്റ് 6 ആപ്പുകളിൽ നിന്ന് പണമെടുത്ത് കടം വീട്ടികൊണ്ടിരിക്കുകയാണ്. ആദ്യ ലോൺ എടുത്തതോടെ ഫോണിന്റെ മുഴുവൻ നിയന്ത്രണവും തട്ടിപ്പുകാരുടെ കൈയിലായി. ഫോണിലുളള നമ്പറുകളിലേക്ക് നിരന്തരം അപകീർത്തി സന്ദേശങ്ങളും മോർഫ് ചെയ്ത ചിത്രങ്ങളും അയക്കാൻ തുടങ്ങി.ഇതോടെ ജോലിക്ക് പോകും കഴിയാതെ പ്രതിസന്ധിയിലാണ് ഈ യുവാവ്.
YOU MAY ALSO LIKE THIS VIDEO, ഓണത്തിനു വേണ്ട പച്ചക്കറികളെല്ലാം ഈ 3 സെന്റിലെ മട്ടുപ്പാവിലുണ്ട്, മലയാളിക്ക് മാതൃകയായൊരു പൊലീസുകാരൻ | Ente Krishi