മലയാളം ഇ മാഗസിൻ.കോം

ആരാധകർക്ക്‌ താൻ ഉപയോഗിച്ച അടിവസ്ത്രങ്ങളും ചെരിപ്പും വരെ ലേലത്തിൽ വിൽക്കാൻ ഒരുങ്ങി മലയാളി നടി

സിൽക്ക് സ്മിത കടിച്ച ആപ്പിൾ ലേലത്തിൽ വിറ്റപ്പോൾ അന്ന് മൂക്കത്ത് വിരൽ വച്ചവരുണ്ട് എന്നാൽ ഇതാ ഒരു മലയാളി നടി അടിവസ്ത്രങ്ങൾ ലേലത്തിൽ വിൽക്കുവനായി ഒരുങ്ങുന്നു. മലയാളിയുടെ രതിവൈകൃതങ്ങൾ തിരിച്ചറിഞ്ഞ് താൻ ഉപയോഗിച്ച അടിവസ്ത്രങ്ങൾ വരെ ലേലത്തിനു വച്ച് പണം സമ്പാദിക്കുവാനാണ് മധ്യവസ്കയായ വിദേശ മലയാളി നടി ഒരുങ്ങുന്നത്.

\"\"

നടി തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബിക്കിനി വേഷങ്ങൾ ഇട്ടുള്ള ചൂടൻ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ട് ഓൺലൈനിൽ ആരാധകരെ നേടിയ നടി. പിന്നീട് കടൽക്കരയിലൂടെ ബിക്കിനിയിട്ട് ഓടുന്നതിന്റെയും കടൽ ബൈക്കിൽ അല്പ വസ്ത്രധാരിണിയായി ചീറിപ്പായുന്നതിന്റെയും ജിമ്മിൽ പ്രാക്ടീസ് ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വിട്ടിരുന്നു. ഒരു യുവാവിനൊപ്പം കുളിക്കുന്നതും അടുത്തിടപഴകുന്നതുമായ രംഗങ്ങൾ നിറഞ്ഞ ആൽബവും ഇവരുടേതായ് പുറത്തിറക്കി.

മധ്യവയസ്സിലും തന്റെ മാദകത്വം പരമാവധി നിലനിർത്തുവാനായി ജിമ്മിൽ കഠിന വ്യായാമം ചെയ്യുന്ന നടി അടുത്തിടെ ഹോട്ട് ചിത്രങ്ങൾ വിൽക്കുവാൻ വെബ്സൈറ്റും ആരംഭിച്ചിരുന്നു. തന്റെ പേജിൽ വരുന്ന രതി വൈകൃതങ്ങൾ നിറഞ്ഞ കമന്റുകളും ഇൻബോക്സിൽ വരുന്ന സന്ദേശങ്ങളുമാകാം നടിയെ തന്റെ ഉപയോഗിച്ച അടിവസ്ത്രങ്ങൾ വരെ ലേലം വെക്കുവാനുള്ള പദ്ധതിയിലേക്ക് തിരിച്ചത്.

\"\"

ഫെ‌റ്റിഷം എന്ന് അറിയപ്പെടുന്ന കടുത്ത രതിവൈകൃതമാണ് സ്ത്രീകളുടെ ഉപയോഗിച്ച പാന്റിയും, ബ്രായും, ചെരിപ്പുമെല്ലാം മണത്ത് ലൈംഗിക ചോദനയും പിന്നീട് രതിമൂർച്ചയും നേടുന്ന അവസ്ഥ. ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം ചിലർ ഇത്തരത്തിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്ന പതിവുണ്ട്. പലയിടത്തും വച്ചിട്ടുള്ള സിസി ക്യാമറകളിൽ ഇത്തരക്കാരുടെ ദൃശ്യങ്ങൾ പതിയാറുണ്ട്.

ഓൺലൈനിൽ ഇത്തരത്തിൽ ധാരാളം പേർ ഉപയോഗിച്ച അടിവസ്ത്രങ്ങൾ വിൽക്കുന്ന ബിസിനസ്സ് നടത്തുന്നുണ്ട്. ഉപയോഗിച്ച ദിവസങ്ങളുടെ എണ്ണത്തിനനുസരിച്ച് തുക നിശ്ചയിക്കപ്പെടുന്നു. സെലിബ്രിറ്റികളുടെ ആണെങ്കിൽ വലിയ തുകയുടെ ലേലത്തിനു എടുക്കാനും ആളുകൾ ഉണ്ട്. രതിവൈകൃതക്കാർക്കായി ജപ്പാനിൽ ഇത്തരത്തിൽ ഉപയോഗിച്ച വസ്ത്രങ്ങൾ വിൽക്കുന്ന കടകൾ പോലുമുണ്ട്. ബുറുസേറാ എന്നാണ് ഇത്തരം ഷോപ്പുകൾ അറിയപ്പെടുന്നത്. അടിവസ്ത്രങ്ങൾക്ക് മാത്രമല്ല ഉപയോഗിച്ച ജിംവെയറുകൾക്കും സ്കൂൾ യൂണിഫോമുകൾക്കും ഇവിടെ നല്ല ഡിമാന്റാണ്.

\"\"

ഒന്നുരണ്ടു സിനിമയിൽ അഭിനയിച്ചുവെങ്കിലും മേല്പറഞ്ഞ നടി മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടില്ല. സിനിമയിൽ ശ്രദ്ധിക്കപ്പെടാനായില്ലെങ്കിലും മധ്യവസ്കയായ നടി തന്റെ മേനി പ്രദർശനത്തിലൂടെ അനുദിനം ആരാധകരെ വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് എക്സൂസീവായുള്ള ചൂടൻ ചിത്രങ്ങൾ വിൽക്കുവാൻ വെബ്സൈറ്റ് ആരംഭിച്ചത്. ഓൺലൈനിൽ ശരീരവും അല്പവസ്ത്രം ധരിച്ച ചിത്രങ്ങളും വിൽക്കുന്ന പലരുമുണ്ടെങ്കിലും തങ്ങൾ ഉപയോഗിച്ച വസ്തുക്കൾ വില്പ്ന നടത്തിക്കൊണ്ടുള്ള പുതിയ ചുവടുവെപ്പ് മലയാളത്തിൽ ഇത് ഏറെക്കുറെ ആദ്യമാണെന്ന് പറയാം.

ആരാധകർ തന്നോട് നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്നും അതിന്റെ ഭാഗമായി അദ്യം ഒരു FitBit ആണ് വിൽക്കാൻ ഒരുങ്ങുന്നത്. 100$ ആണ് ലേലത്തിൽ ഏറ്റവും ചുരുങ്ങിയ തുക. ഫെബ്രുവരി 5 വരെയാണ് ലേലം. ചാരിറ്റിപ്രവർത്തനങ്ങൾക്കാണ് താനിതു ചെയ്യുന്നതെന്നാണ് നടി പറയുന്നത്. കടുത്ത രതിവൈകൃതങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ചാരിറ്റി നടത്തുന്നതിന്റെ സാംഗത്യം പലരും ചോദ്യം ചെയ്യുന്നു.

\"\"

വരത്തൻ എന്ന മലയാളചിത്രത്തിൽ നായികയുടെ അടിവസ്ത്രം ഒരാൾ മോഷ്ടിച്ചുകൊണ്ടു പോയി രതിസുഖത്തിനായി ഉപയോഗിക്കുന്നത് ചിത്രീകരിച്ചിരുന്നു. പാരഫിലിയ (Paraphilia) എന്ന മാനസിക രോഗമാണിത്. അടിവസ്ത്രങ്ങളിലെ ഗന്ധം ഇത്തരക്കാർക്ക് വലിയ തോതിലുള്ള ആനന്ദം നൽകുന്നു. നീലച്ചിത്രങ്ങൾ സ്ഥിരമായി കാണുന്നവർക്ക് ഇത്തരം വൈകൃതങ്ങൾക്ക് വഴിപ്പെടുവാനുള്ള സാധ്യത കൂടുതലാണ്. ഇത് പിന്നീട് സ്വാഭാവികമായുള്ള ലൈക്ഗികതക്ക് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. പങ്കാളികൾക്ക് അറപ്പുളവാക്കുന്ന പല ഫെറ്റിഷവും മലയാളികൾക്കിടയിൽ വർദ്ധിച്ചുവരികയാണ്. അമിതമായ പോർണോഗ്രാഫി മലയാളിയുടെ ലൈംഗിക ബന്ധങ്ങളേയും ലൈംഗിക ശേഷിയേയും തകർത്തുകൊണ്ടിരിക്കുന്നു എന്ന യാദാർഥ്യം ഗൗരവത്തോടെ എടുക്കേണ്ട സമയം അധിക്രമിച്ചിരിക്കുന്നു.

Avatar

Staff Reporter