ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് കാലിനടിയിൽ ഒരു കഷ്ണം സവാള വച്ച ശേഷം സോക്സ് ഇട്ട് കിടക്കുമ്പോൾ എന്തൊകെ ഗുണങ്ങൾ നിങ്ങൾക്ക് ഉണ്ടാകും എന്ന് അറിയേണ്ടേ?
നിങ്ങളുടെ ഉള്ളംകാൽ എത്രത്തോളം പ്രാധാന്യം അർഹിക്കുന്നതാണെന്ന ഒരു ഇടം ആണെന്ന് അറിയുമോ? നിങ്ങളുടെ ശരീരാന്തർഭാഗങ്ങളിൽ എല്ലാ പ്രാധാനപ്പെട്ട അവയവങ്ങൾക്കും ഉള്ളംകാലുമായി ഒരു ബന്ധം ഉണ്ട്. ചൈനീസ് വൈദ്യശാസ്ത്രം ഉള്ളംകാലിന് നൽകിയിരിക്കുന്ന വിശേഷണം \’പരമോന്നതപദം അഥവ ധ്രുവരേഖ\’ എന്നാണ്. ശരീരത്തിനുള്ളിലെ ഓരോ അവയങ്ങളിലേക്കുമുള്ള ഒരു ബന്ധം ഉള്ളംകാലിൽ ഉണ്ട്. എന്നാൽ ചിലർ അങ്ങനെ ഒരു ധ്രുവരേഖ ഇല്ലെന്ന് വാദിക്കുന്നുണ്ട്, ചൈനീസ് വൈദ്യശാസ്ത്രത്തെ കുറിച്ച് അവഗാഹം ഉള്ളവർക്ക് ധ്രുവരേഖയും ഞരമ്പുകളും തമ്മിലുള്ള ബന്ധം മനസ്സിലാകും. നിങ്ങളുടെ ശരീരത്തിൽ നാഡീഞരമ്പുകൾ ഉണ്ടെന്ന് വിശ്വാസം ഉണ്ടെങ്കിൽ ധ്രുവരേഖ ഉണ്ടെന്നും വിശ്വസിക്കാം.
ഉള്ളംകാലിൽ ശരീരത്തിലെ വിവിധ ഞരമ്പുകൾ വന്ന് അവസാനിക്കുന്നുണ്ട് (ഏകദേശം 7,000 ധ്രുവരേഖകൾ)അവ ശരീരത്തിലെ പ്രധാനപ്പെട്ട് മറ്റ് അവയവങ്ങളുമായി ബന്ധപ്പെടുന്നവയുമാണ്. നമ്മൾ എപ്പോഴും ചെരുപ്പും ഷൂവും ധരിക്കുന്നത് കൊണ്ടുതന്നെ ഈ ഞരമ്പുകൾ എല്ലാം പലപ്പോഴും മയക്കത്തിലുമാവും, മാത്രമല്ല അക്യുപങ്ചർ പോലുള്ള ചികിത്സകൾ ഈ ധ്രുവരേഖകൾക്ക് ഒരുതരത്തിലും ഗുണം ചെയ്യുകയും ഇല്ല. അതുകൊണ്ടാണ് ചെരുപ്പകൾ എല്ലാതെ ദിവസവും അല്പ ദൂരം നടക്കണം എന്ന് പറയുന്നത്. ഇത് നിങ്ങളുടെ പരമോന്നതപദത്തെ ഉത്തേജിപ്പിക്കുകയും അതുവഴി ഭൂമിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാക്കപ്പെടുകയും ചെയ്യും.
ഉള്ളിയും, വെളുത്തുള്ളിയും സാധാരണയായി ചർമ്മത്തിലെ അണുക്കളേയും ബാക്ടീരയകളേയും നശിപ്പിക്കുന്നതിൽ ഫലപ്രദമായി പ്രവർത്തിക്കുന്നതയി കണ്ടിട്ടുണ്ട്. കൂടാതെ ഉള്ളിയിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫോറിക് ആസിഡ് (കണ്ണൂനീർ ഉണ്ടാക്കുന്ന ഘടകം) നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളിലേക്ക് കടന്ന് രക്തത്തെ ശുദ്ധീകരിക്കുന്നു, ഒപ്പം ദോഷകരമായ അണുക്കളേയും ബാക്ടീരിയകളേയും നശിപ്പിക്കുന്നു.
ഒരു സവാള (ഒർഗാനിക്) നേർമ്മയുള്ള കഷ്ണങ്ങൾ ആയി മുറിയ്ക്കുക. ഓർഗാനിക് ആകുമ്പോൾ അതിൽ മറ്റ് കീടനാശിനികൾ പ്രയോഗിച്ചിട്ടുണ്ടാകില്ല. ഒരു കഷ്ണം സവാൾ ഉള്ളംകാലിൽ അമർത്തി വച്ച ശേഷം സോക്സ് ധരിച്ച് ഉറങ്ങുക.
നിങ്ങൾ ഉറങ്ങുമ്പോൾ സവാളയുടെ പ്രകൃതിദത്തമായ രോഗസംഹാരശേഷി നിങ്ങളുടെ ചർമ്മത്തിൽ പ്രവർത്തിയ്ക്കുന്നു, രക്തത്തെ ശുദ്ധീകരിക്കുന്നു, ദോഷകരമായ അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കുന്നു, അതായത് നിങ്ങളുടെ ശരീരത്തിലെ രോഗകാരണങ്ങളായ എല്ലാ വിഷാംശങ്ങളേയും വലിച്ചേടുക്കുന്നു സവാള.
ഇത് നിങ്ങളുടെ മുറിയിലെ വായുവിനേയും ശുദ്ധീകരിക്കുന്നു. ഇംഗ്ലണ്ടിൽ മഹാമാരി പടർന്ന് പിടിച്ചപ്പോൾ അവിടുത്തെ ജനങ്ങൾ ഉള്ളി മുറിച്ച് അവരുടെ വീടുകളിലെ മുറികൾക്കുള്ളിലെ വായു ശുദ്ധീകരിക്കുന്നതിനായി വച്ചിരുന്നു. ഇത് രോഗം പകരുന്നതിൽ നിന്ന് അവരെ സംരക്ഷിച്ചിരുന്നു.
ചിത്രത്തിൽ ശരീരത്തിലെ അവയവങ്ങളും, അവ ഉള്ളം കാലിലെ ധ്രുവരേഖയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും കാണാം.
ബാക്ടീരിയകളേയും, അണുക്കളേയും, പകർച്ചവ്യാധികൾക്ക് കാരണമാകുന്ന എല്ലാത്തരം അണുക്കളേയും നശിപ്പിക്കുന്നു – സാവളയ്ക്ക് (വെളുത്തുള്ളിയ്ക്കും) ബാക്ടീരയകൾക്കെതിരെയും, വൈറസ് ബാധകൾക്കെതിരെയും പ്രവർത്തിക്കാനുള്ള ശക്തമായ കഴിവുണ്ട്.
രക്തം ശുദ്ധീകരിക്കുന്നു – സവാളയിലെ ഫോസ്ഫൊറിക് ആസിഡ് ചർമ്മത്തിലൂടെ വലിച്ചെടുക്കപ്പെടുമ്പോൾ രക്തം ശുദ്ധീകരിക്കപ്പെടുന്നു.
വായു ശുദ്ധീകരിക്കപ്പെടുന്നു – നിങ്ങൾ ഉറങ്ങുമ്പോൾ നിങ്ങളുടെ പാദങ്ങൾക്ക് ചുറ്റുമുള്ള സാവളയുടെ ഗന്ധം നിങ്ങളൂടെ മുറിയിലെ വായുവിനെ ശുദ്ധീകരിക്കുന്നു, ഒപ്പം കാലിലെ ദുർഗന്ധം ഇല്ലാതാക്കുന്നു, എല്ലാത്തരം വിഷാംശങ്ങളേയും, ദോഷകരമായ കെമിക്കലുകളേയും സവാള വലിച്ചെടുക്കുന്നു.