19
November, 2017
Sunday
07:48 PM
banner
banner
banner

മതമൈത്രിയിലും കേരളം തന്നെ നമ്പര്‍ വണ്‍ എന്ന് വീണ്ടും തെളിയിച്ചു!

സംസ്ഥാന സര്‍ക്കാരിന്‍റെ ഓണം വാരാഘോഷത്തിന് പ്രൗഡ ഗംഭീരമായ സമാപനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്ത സാംസ്കാരിക ഘോഷയാത്ര കൃത്യം അഞ്ച് മണിക്ക് തന്നെ വെള്ളയമ്പലത്ത് നിന്നും ആരംഭിച്ചു.

അനന്തപുരിയില്‍ വിസ്മയ കാഴ്ച്ചകള്‍ സമ്മാനിച്ച് നടന്ന സാംസ്കാരിക ഘോഷയാത്രയില്‍ ദക്ഷിണേന്ത്യന്‍ കലാകാരന്മാരും ഗുജറാത്ത്, ഹരിയാന, ജമ്മു കാശ്മീര്‍ ഉള്‍പ്പെടെ പത്തോളം സംസ്ഥാനങ്ങളിലെ കലാകാരന്മാര്‍ ഉള്‍പ്പെടെ ആയിരത്തിലധികം കലാകാരന്മാരും നാട്ടുകാരും അണി നിരന്നു. നൂറോളം ഫ്ളോട്ടുകളും അത്രയും തന്നെ കലാരൂപങ്ങളും അണി നിരന്ന സാംസ്കാരിക ഘോഷയാത്ര സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു.

കേരളത്തിന്‍റെ സാംസ്കാരിക തനിമയും ഗരിമയും മതമൈത്രിയും പ്രതിഫലിച്ച ഘോഷയാത്ര കാണുവാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സാംസ്കാരിക നായകരും കുടുംബ സമേതം എത്തിയിരുന്നു.

ജാതി -മത വ്യത്യാസമില്ലാതെ ആയിരങ്ങളാണ് ഓണം വാരാഘോഷ സമാപന ചടങ്ങിന് സാക്ഷികളാകാന്‍ തലസ്ഥാന നഗരിയിലെത്തിയത്. യാതൊരു അനിഷ്ട സംഭവങ്ങളുമുണ്ടാകാതെ ജനങ്ങളും പോലീസും സംഘാടകരും ഒരേ മനസ്സോടെ നിന്നപ്പോള്‍ കേരളം കണ്ട ഏറ്റവും പ്രൗഡ ഗംഭീരവും അന്തസ്സുറ്റതുമായ പരിപാടിയായി ചരിത്രത്തിലേക്ക് നടന്നടുക്കുകയായിരുന്നു സാംസ്കാരിക ഘോഷയാത്ര.

സമാപന ചടങ്ങുകള്‍ക്ക് സാക്ഷിയാകാന്‍ എത്തിയ വന്‍ ജന സഞ്ചയം കനകക്കുന്നിലും കാത്ത് നിന്നു. നിശാഗന്ധിയില്‍ നടന്ന സമാപന സമ്മേളനത്തിന്റെ ചിത്രങ്ങൾ.

RELATED ARTICLES  നടിയെ ആക്രമിച്ച കേസ്‌: നടൻ ദിലീപിനെയും മാനേജർ അപ്പുണ്ണിയേയും പോലീസ്‌ വീണ്ടും ചോദ്യം ചെയ്യുന്നു
Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments

https://malayalamemagazine.com

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com


Related Articles & Comments