മലയാളം ഇ മാഗസിൻ.കോം

ഓണത്തിന്റെ ഈ മഹിമകളെക്കുറിച്ച്‌ ഒരു പക്ഷെ മലയാളികൾക്ക്‌ അത്രയൊന്നും അറിയാൻ വഴിയില്ല

കേരളീയരുടെ ദേശീയോത്സവമാണ്‌ ഓണം. ചിങ്ങമാസത്തിലെ അത്തം മുതൽ പത്ത്‌ ദിവസം നീണ്ട്‌ നിൽക്കുന്ന ആഘോഷങ്ങളും ആരവങ്ങളും. തൃക്കാക്കരയപ്പന്‌ എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ്‌ പൂക്കളം തയ്യാറാക്കുന്നത്‌. തൃക്കാക്കരയിൽ പോയി ദേവനെ പൂജിക്കാൻ എല്ലാ ജനതക്കും ഒരു പോലെ സാധിക്കാതെ വന്നപ്പോൾ അവരവരുടെ വീട്ടുമുറ്റത്ത്‌ പൂക്കളം ഉണ്ടാക്കി ദേവനെ പ്രതിഷ്ഠിച്ച്‌ തന്നെ തന്നെ ആരാധിക്കുവാൻ തൃക്കാക്കരയപ്പൻ അനുവധിച്ചു എന്നാണ്‌ ഐതീഹ്യം.

അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളിൽ ചാണകം മെഴുകിയ മുറ്റത്ത്‌ തുമ്പപ്പൂവ്‌ മാത്രമാണ്‌ ഉണ്ടാവുക. പിന്നീടുള്ള ദിവസങ്ങളിൽ വിവിധതരം പൂക്കൾ ഉപയോഗിക്കുന്നു.

ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം തരം പൂക്കളും മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടത്തിൻനാളിലാണ്‌ പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്‌. മൂലം നാളീൽ ചതുരാകൃതിയിലാണ്‌ പൂക്കളം ഒരുക്കേണ്ടത്‌.

ഓണത്തെക്കുറിച്ച്‌ മറ്റൊരു ഐതീഹ്യമുണ്ട്‌. പണ്ട്‌ പണ്ട്‌ മഹാബലി എന്നൊരു ചക്രവർത്തിയാണ്‌ നാടുവാണിരുന്നത്‌. മനുഷ്യരുടെ ക്ഷേമത്തിനും നന്മക്കും വില മതിച്ചിരുന്ന ചക്രവർത്തിയുടെ സദ്ഭരണം സ്വർഗ്ഗത്തിലെ ദേവന്മാരുടെ പ്രഭക്ക്‌ കോട്ടം വരുത്തി. അതു വീണ്ടെടുക്കാമെന്നു മഹാവിഷ്‌ണു സമ്മതിച്ചു. അതുപ്രകാരം വാമനനെന്ന ബ്രാഹ്മണ ബാലനായി അദ്ദേഹം അവതരിച്ച്‌, തപസ്സു ചെയ്യുവാൻ മൂന്നടി മണ്ണ്‌ മഹാബലിയോട്‌ ചോദിച്ചു. അതു നൽകാമെന്നു മഹാബലി സമ്മതിച്ചു. തൽക്ഷണം പ്രപഞ്ചത്തോളം വലിയ ആകാരം കൈക്കൊണ്ടു വാമനൻ രണ്ടടി കൊണ്ട്‌ മഹാബലിയുടെ സാമ്രാജ്യം അളന്നു. മൂന്നാമത്തേത്‌ എവിടെയെന്ന ചോദ്യത്തിന്‌ സത്യവാനായ ചക്രവർത്തി സ്വന്തം ശിരസ്സു കുനിച്ചു കൊടുത്തു. വാമനൻ ആ ശിരസ്സിൽ ചവിട്ടി മഹാബലിയെ പാതാളത്തിലേക്കയച്ചു.

തന്റെ ജനങ്ങളെ ആണ്ടിലൊരിക്കൽ വന്നു കാണുവാൻ മഹാബലിക്ക്‌ വാമനൻ നൽകിയ അവസരമാണ്‌ തിരുവോണമായി കേരളീയർ ആഘോഷിക്കുന്നത്‌.

മഹാബലിയുടെ ഭരണകാലത്താണ് വാമനാവതാരമുണ്ടായത്. കുറച്ചുകാലത്തിന് ശേഷമാണ് പരശുരാമൻ അവതരിച്ചത്. മഹാബലിയുടെ ഭരണകാലത്ത് കേരളം നിലവിലില്ലായിരുന്നു. പിന്നീട് പരശുരാമനാണ് കേരളം സൃഷ്ടിച്ചത്. ഒരു സമയത്ത് ക്ഷത്രിയരുടെ ദ്രോഹം വർദ്ധിച്ചു വന്നപ്പോൾ ബ്രാഹ്മണൻ  ബമദഗ്നി എന്ന ബ്രാഹ്മണന്റെ നേതൃത്വത്തിൽ തപസു ചെയ്ത് ഭഗവാൻ ശ്രീകൃഷ്ണനെ പ്രത്യക്ഷനാക്കി. ജമദഗ്നിയുടെ മകനായ പരശുരാമന് ശക്തി പകർന്നു കൊടുത്തു. ദുഷ്ടന്മാരിൽ നിന്നും രക്ഷിയ്ക്കാനായി പരശുരാമനെ ചുമതലപ്പെടുത്തി.

അങ്ങനെ ക്ഷത്രിയരെ കൊന്നുടുക്കിയശേഷം ബ്രാഹ്മണർക്ക് സമാധാനമായി താമസിക്കാൻ വേണ്ടി കേരളം സൃഷ്ടിച്ചു. മഹാബലിയുടെ ഭരണകാലത്ത് കേരളം നിലവിലില്ല. 66 ഗ്രാമങ്ങളാക്കി തിരിച്ച് ബ്രാഹ്മണർക്ക് വേണ്ടി ഭരണസാരധ്യം ഏറ്റെടുത്ത് തൃക്കാരിയൂർ (എറണാകുളത്ത് കോതമംഗലത്തിനടുത്ത്) ആണ് അന്നത്തെ ആസ്ഥാനം. 

ഓണത്തെക്കുറിച്ച്‌ മറ്റൊരൈതീഹ്യമുള്ളത്‌ മഹാബലി നർമ്മദാ നദിയുടെ വടക്കെ കരയിലാണ്‌ വാണിരുന്നത്‌. മൂത്ത മകന്റെ സങ്കടം തീർക്കാൻ കഴിവുറ്റ ഒരു സന്താനമുണ്ടാകണമെന്ന്‌ അതിഥിദേവി അപേക്ഷിച്ചപ്പോൾ കശ്യപന്റെ നിർദ്ദേശാനുസരണം പന്ത്രണ്ടുദിവസം പയോവ്രതം അനുഷ്ഠിച്ചു.

വിഷ്‌ണുപൂജ നടത്തിയതിന്റെ ഫലമായി ആ ദേവിക്ക്‌ ഭഗവാൻ തന്നെ മകനായി പിറക്കുകയുണ്ടായി. അത്‌ ചിങ്ങമാസത്തിലെ ദ്വാദശിയും തിരുവോണം നക്ഷത്രവും ചേർന്നുവന്ന ദിവസമെന്ന്‌ ഭാഗവതം പറയുന്നു. ആ കുട്ടിയാണ്‌ ത്രിവിക്രമാന വാമനൻ.

ഓണവും മഹാബലിയും കേരളീയന്റെ മാത്രം സ്വകാര്യസ്വത്തായാണ്‌ ചിലർ കരുതിപോരുന്നത്‌. തമിഴ്‌നാട്ടിലും, ഗുജറാത്തിലും മഹാരാഷ്ട്രയിലും മഹാബലിയുടെ കഥ ചില വ്യത്യാസത്തിലൂടെ പ്രചാരത്തിലുണ്ട്‌. മഹാബലിയെ മുക്തി നൽകി അനുഗ്രഹിക്കും മുമ്പ്‌ വാമന മൂർത്തി ബലിയോട്‌ വരം ചോതിക്കാൻ ആവശ്യപ്പെട്ടുവത്രെ മഹാബലി പ്രതികരിച്ചത്‌ ഇങ്ങനെയായിരുന്നു. എനിക്കു വേണ്ടിയല്ല, പ്രജകളുടെ ക്ഷേമ ഐശ്വര്യത്തിനു വേണ്ടി അങ്ങൊരുവരം തരണമെന്ന്‌.

ഈ മൂന്ന്‌ ദിവസങ്ങളിൽ എനിക്കുവേണ്ടിയും അങ്ങയ്ക്കു വേണ്ടിയും, ദീപാദാനം ചെയ്യുന്നവർക്ക്‌ നരകയാതനകൾ മാറി വീട്ടിൽ നിരന്തരം ലക്ഷ്മിയുടെ സാന്നിധ്യം ഉണ്ടാകണമെന്ന്‌. അശ്വിൻ മാസത്തിൽ (ചന്ദ്രമാസമാണിത്‌) ദീപാവലി ഉൾക്കൊളളുന്ന മൂന്ന്‌ ദിവസങ്ങളിൽ ജനങ്ങൾ ബലിയെ സ്മരിക്കുമെന്നും വാമനമൂർത്തി അനുഗ്രഹം കൊടുത്തു. അങ്ങനെ ദീപാവലിക്ക്‌ ദീപവിദാനം അനിവാര്യമായെന്ന്‌ കഥ. ഗുജറാത്തികളും മഹാരാഷ്ട്രക്കാരും ദീപാവലിയിൽ സ്മരിക്കുന്നത്‌ മഹാബലിയേയാണ്‌. കർണാടകത്തിലും ആന്ധ്രയിലും മഹാബലിയെ സ്മരിക്കുന്നതായി കാണുന്നു.

Avatar

Staff Reporter