മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഗൃഹ പണി പുനരാരംഭിക്കും. കുടുംബ സ്വത്ത് ഭാഗം വയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കും. കുടുംബത്തില്‍ പിതാവുമായി കലഹം വരാതെ സൂക്ഷിക്കണം. പുതിയ വസ്ത്രം ആഭരണം ഇവ വാങ്ങാന്‍ ഇടവരും. വരവിനെക്കാള്‍ ചിലവ് വര്‍ദ്ധിക്കും. വാഹന ഇടപാടുകള്‍ ശ്രദ്ധിക്കണം. സ്വജാതി അല്ലാത്ത സൗഹൃദങ്ങള്‍ തലവേദനയാകാതെ സൂക്ഷിക്കണം. ബന്ധുക്കളുമായി ധനമിടപാടുകള്‍ ശ്രദ്ധിക്കണം. വിലപിടിപ്പുള്ള ഇലക്ട്രോണിക്ക് സാധനങ്ങള്‍ വാങ്ങാന്‍ ഇടവരും. പലതരത്തിലും ആരോപണങ്ങള്‍ക്ക് ഇടവരാതെ സൂക്ഷിക്കണം. ആരോഗ്യപരമായി ശിരോരോഗം, നയനരോഗം, കഫരോഗം, മുറിവ്, ചതവ്, ഇവ ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്താനങ്ങളുമായും ഭാര്യ ഭര്‍ത്തൃ സൗഹൃദം കലഹം വരാതെ സൂക്ഷിക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍ തൊഴിലില്‍ അനുകൂലമായ മാറ്റങ്ങള്‍ വന്നു ചേരും. പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍- ഉന്നതരുടെ സഹായം ലഭ്യമാകും. ബന്ധു ഗുണം വന്നു ചേരും. വിദ്യാര്‍ത്ഥികള്‍- പഠനത്തില്‍ അലസത മുന്‍കോപം. ഉദ്ദ്യോഗാര്‍ത്ഥികള്‍- ഇന്റെര്‍വ്യുകളില്‍ വിജയം ഉറപ്പുവരുത്തും. വിവാഹം ആഗ്രഹിക്കുന്ന യുവതി/യുവാക്കള്‍- ആലോചനകള്‍ അനുകൂലമായി വരും.
ഇടവക്കൂറ് (കാര്‍ത്തിക3/4,രോഹിണി, മകയീര്യം1/2)
ദൈവാനുഗ്രഹം വര്‍ദ്ധിക്കും. ആഗ്രഹങ്ങള്‍ പലതും നടപ്പില്‍വരുത്തും. ഭൂമി ഇടപാടില്‍ നേട്ടങ്ങള്‍ വന്നുചേരും. ഉന്നതരുടെ അംഗീകാരം ലഭ്യമാകും. വാഹനയോഗം, ബാങ്ക് വായ്പ, ഇവ ആഗ്രഹിച്ചാല്‍ ലഭ്യമാകും. ഉല്ലാസ യാത്രയ്ക്ക് അവസരം, ബന്ധു ഗുണം വര്‍ദ്ധിക്കും. നല്ല വാര്‍ത്തകള്‍ കേള്‍ക്കും. ഗൃഹത്തില്‍ വിലപിടിപ്പുള്ള ശയ്യോപകരണങ്ങള്‍ വാങ്ങാന്‍ ഇടവരും. ഗൃഹത്തില്‍ കുടുംബ അംഗങ്ങളുമായി കലഹം വരുമെങ്കിലും അവ രമ്യമായി പരിഹരിക്കും. പുതിയ ഇലക്ട്രോണിക്ക് സാധനങ്ങള്‍ സമ്മാനങ്ങളായി ലഭിക്കാന്‍ ഇടവരും. ആരോഗ്യപരമായി ENT രോഗങ്ങള്‍, കഫരോഗങ്ങള്‍, ഇവ ശ്രദ്ധിക്കണം. പൊതുവെ കുടുംബത്തില്‍ ഭാര്യഭര്‍ത്തൃ സൗഹൃദം അനുകൂലമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍- മേലുദ്ദ്യോഗസ്ഥരുമായി കലഹം വരാതെ സൂക്ഷിക്കണം. സര്‍ക്കാര്‍ നടപടികള്‍ ശ്രദ്ധിക്കണം. പൊതുമേഖലാസ്ഥാപനങ്ങളില്പ്രവര്ത്തിക്കുന്നവര്-തൊഴില്‍ഗുണം വര്‍ദ്ധിക്കുമെങ്കിലും ശത്രുനീക്കം സൂക്ഷിക്കണം. വിദ്യാര്‍ത്ഥികള്‍- പഠനത്തില്‍ അലസത, മുന്‍കോപം. ഉദ്ദ്യോഗാര്‍ത്ഥികള്‍- ഇന്റെര്‍വ്യുകളില്‍ അലസത, ദൂരയാത്ര. വിവാഹം ആഗ്രഹിക്കുന്ന യുവതീ/യുവാക്കള്‍- ഏറ്റവും നല്ല ആലോചനകള്‍ വന്നു ചേരും.
മിഥുനക്കൂറ് ( മകയിരം1/2, തിരുവാതിര, പുണര്‍തം3/4)
ദൈവാനുഗ്രഹത്താല്‍ പലതരം പ്രശ്നങ്ങളില്‍ നിന്നു രക്ഷനേടും. കുടുംബത്തില്‍ കലഹം വര്‍ദ്ധിക്കും. സഹോദരങ്ങളുമായി അഭിപ്രായഭിന്നത രൂക്ഷമാകാതെ സൂക്ഷിക്കണം. ദൂരയാത്രയും അലച്ചിലും വന്നുചേരും. സാമ്പത്തിക നില മെച്ചപ്പെടും. കിട്ടാനുള്ള ധനം തിരികെ ലഭിക്കും. ഗൃഹം മോടിപിടിപ്പിക്കും. പുതിയ വാഹനഭാഗ്യം. വസ്ത്രം, ആഭരണം ഇവ വന്നുചേരും. ആഗ്രഹിക്കുന്ന പലകാര്യങ്ങളും നടപ്പില്‍ വരുത്തും. മംഗളകര്‍മ്മങ്ങളില്‍ സാക്ഷ്യം വഹിക്കും. മത്സര രംഗങ്ങളില്‍ വിജയം ഉറപ്പുവരുത്തും. ആരോഗ്യപരമായി, വീഴ്ച, ഒടിവ്, ചതവ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ധം ഇവ സൂക്ഷിക്കണം. കുടുംബത്തില്‍ വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കും. കുടുംബത്തില്‍ സന്താനങ്ങളുമായും ഭാര്യഭര്‍ത്തൃ സൗഹൃദം അനുകൂലമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍- സര്‍വ്വകാര്യവിജയം, ദൈവാനുഗ്രഹം. പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍- സാമ്പത്തിക പുരോഗതി, തൊഴിലില്‍ അംഗീകാരം. വിദ്യാര്‍ത്ഥികള്‍- പഠനത്തില്‍ നേരിയ പുരോഗതി, ഉല്ലാസ യാത്രയ്ക്ക് അവസരം വന്നുചേരും. നിയമനീതിന്യായ കോടതിമേഖലാ- സര്‍വ്വകാര്യ വിജയം.
കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)
മുന്‍കോപം നിമിത്തം പലതരത്തിലും പ്രശ്നങ്ങള്‍ വന്നുചേരും. അനാവശ്യമായി പണം ധൂര്‍ത്തടിക്കും. കുടുംബകലഹം ശ്രദ്ധിക്കണം. ബന്ധുജനങ്ങള്‍ അകന്നുപോകുന്ന അവസ്ഥ. ആലോചന കൂടാതെയുള്ള എല്ലാ പ്രവൃത്തികളും മനോദുഖം വരുത്തും. കടബാധ്യത ശ്രദ്ധിക്കണം. തൊഴിലില്‍ ശത്രുനീക്കം സൂക്ഷിക്കണം. വിലപിടിപ്പുള്ള വസ്ത്രം, ആഭരണം ഇവ കൈവശം വന്നുചേരും. ഭൂമി ഇടപാടുകള്‍ അനുകൂലമായി വരും. ഗൃഹത്തില്‍ ഇലക്ട്രോണിക്ക് സാധനങ്ങള്‍ വാങ്ങാന്‍ ഇടവരും. ആരോഗ്യപരമായി കഠിനമായ വയറുവേദന, ഉദരരോഗങ്ങള്‍, ENT രോഗങ്ങള്‍ ഇവ ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്താനങ്ങളുമായും ഭാര്യഭര്‍ത്തൃ സൗഹൃദം കലഹം വരാതെ സൂക്ഷിക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍- കാര്യതടസ്സം, ശത്രുദോഷം, സ്ഥാനചലനം ഇവ ശ്രദ്ധിക്കണം. പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍- ആരോപണങ്ങള്‍ തൊഴിലില്‍ ശത്രുത, കാര്യപരാജയം. വിദ്യാര്‍ത്ഥികള്‍- പഠനത്തില്‍ മടി, അലസത. മുന്‍കോപം. ഉദ്യോഗാര്‍ത്ഥികള്‍- കാര്യപരാജയം, മറവി, അലസത. വിവാഹം ആഗ്രഹിക്കുന്ന യുവതീയുവാക്കള്‍- കാര്യതടസ്സം. നിയമനീതിന്യായ കോടതിമേഖലാ- കാര്യപരാജയം, മനോദുഖം.
ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം 1/4)
ദൈവാനുഗ്രഹത്താല്‍ പലതരം പ്രശ്നങ്ങളെ തരണം ചെയ്യും. വാക്കുകള്‍ ശത്രുക്കളാകാതെ സൂക്ഷിക്കണം. തൊഴിലില്‍ സാമ്പത്തിക പുരോഗതി അനുഭവപ്പെടും. കുടുംബത്തില്‍ പിതാവുമായി അഭിപ്രായഭിന്നത രൂക്ഷമാകാതെ ശ്രദ്ധിക്കണം.സുഹൃത്തുക്കള്‍ മുഖാന്തരം മനോദുഖം വന്നുചേരും. ഭൂമി ഇടപാടുകളില്‍ പാളിച്ചകള്‍ വരാതെ സൂക്ഷിക്കണം. വിദേശത്തുനിന്നു നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടവരും. ഗൃഹത്തില്‍ ആഡംബര സാധനങ്ങള്‍ വാങ്ങാന്‍ ഇടവരും. കടം വാങ്ങിയ തുക തിരികെ ലഭിക്കും, ഉന്നതരുടെ സഹായം ലഭിക്കും. വാഹന ഇടപാടുകളില്‍ നേട്ടങ്ങള്‍ വന്നുചേരും. ഗൃഹത്തില്‍ വിലപിടിപ്പുള്ള ശയ്യോപകരണങ്ങള്‍ വാങ്ങാന്‍ ഇടവരും. ആരോഗ്യപരമായി തലവേദന, പനി, ഉയര്‍ന്ന രക്തസമ്മര്‍ദ്ധം, ഇവ ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്താനങ്ങളുമായും ഭാര്യാഭര്‍ത്തൃ സൗഹൃദം അനുകൂലമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍- കാര്യവിജയം, ധനഭാഗ്യം. പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍- സാമ്പത്തിക പുരോഗതി, കാര്യപരാജയം. വിദ്യാര്‍ത്ഥികള്‍- പഠനത്തില്‍ അലസത, മുന്‍കോപം. ഉദ്യോഗാര്‍ത്ഥികള്‍- ഇന്റെര്‍വ്യുകളില്‍ വിജയം ഉറപ്പുവരുത്തും. വിവാഹം ആഗ്രഹിക്കുന്ന യുവതിയുവാക്കള്‍- ഏറ്റവും നല്ല വിവാഹ ആലോചനകള്‍ വന്നുചേരുന്ന കാലം. നിയമനീതിന്യായ കോടതിമേഖലാ- കാര്യവിജയം, ധനഭാഗ്യം.
കന്നിക്കൂറ് (ഉത്രം3/4, അത്തം,ചിത്തിര1/2)
ദൂരയാത്രയും അലച്ചിലും വര്‍ദ്ധിക്കും. തൊഴിലില്‍ ശത്രു ശ്രദ്ധിക്കണം. ധനം വന്നു ചേരുമെങ്കിലും പലതരത്തിലും പാഴ്ചിലവ് വര്‍ദ്ധിക്കും. വിദേശത്ത് നിന്നു സഹായം ലഭിക്കാന്‍ ഇടവരും. കുടുംബത്തില്‍ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യനില ശ്രദ്ധിക്കണം. ബന്ധുവിരോധം ബന്ധു വിയോഗത്തിനു സാധ്യത വിദേശത്തു നിന്നു പലതരത്തിലും സമ്മാനങ്ങള്‍ ലഭിക്കാന്‍ ഇടവരും. ഗൃഹം മോടിപിടിപ്പിക്കും. വാഹനങ്ങളില്‍ നിന്നു ലാഭം വന്നുചേരും. കടബാധ്യത പരിഹരിക്കും. ഗൃഹത്തില്‍ വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വന്നുചേരും. ആരോഗ്യപരമായി രോഗങ്ങള്‍, അസ്ഥി രോഗങ്ങള്‍ ഇവ ശ്രദ്ധിക്കണം. പൊതുവെ കുടുംബത്തില്‍ സന്താനങ്ങളുമായും ഭാര്യാഭര്‍ത്തൃ സൗഹൃദം കലഹം വരാതെ സൂക്ഷിക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍- ആരോപണങ്ങള്‍, സ്ഥാനചലനം. ശത്രുത ഇവ ശ്രദ്ധിക്കണം. പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍- പലതരത്തിലും തൊഴില്‍ പ്രശനം രൂക്ഷമാകാതെ സൂക്ഷിക്കണം. വിദ്യാര്‍ത്ഥികള്‍- പഠനത്തില്‍ അലസത, മുന്‍കോപം. ഉദ്യോഗാര്‍ത്ഥികള്‍- ഇന്റെര്‍വ്യുകളില്‍ വിജയം വന്നുചേരും. വിവാഹം ആഗ്രഹിക്കുന്ന യുവതി/യുവാക്കള്‍- ഏറ്റവും നല്ല വിവാഹ ആലോചനകള്‍ വന്നുചേരും. നിയമനീതിന്യായ കോടതിമേഖലാ- കാര്യതടസ്സം, മനോദുഖം.
തുലാക്കൂറ് (ചിത്തിര1/2, ചോതി, വിശാഖം 1/4)
ഭവന വാഹന ഭാഗ്യം വന്നുചേരും. പലതരത്തിലും ധനം വര്‍ദ്ധിക്കും. തൊഴിലില്‍ അംഗീകാരം വന്നുചേരും. ശത്രുശല്യം ഇല്ലാതാക്കും. ഉന്നതരുടെ സഹായം ലഭ്യമാകും. ദൂരയാത്ര ശ്രദ്ധിക്കണം. ബന്ധു സഹായം ലഭിക്കും. ഗൃഹത്തില്‍ ആഡംബര സാധനങ്ങള്‍ വാങ്ങാന്‍ ഇടവരും. ഭൂമി ഇടപാടുകളില്‍ നേട്ടങ്ങള്‍ വന്നുചേരും. കുടുംബത്തില്‍ ബന്ധുജന അരിഷ്ടത ഉണ്ടാകും. ആരോഗ്യപരമായി വാതരോഗങ്ങള്‍, ഹൃദയരോഗങ്ങള്‍ ഇവ ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്താനങ്ങളുമായും ഭാര്യാഭര്‍ത്തൃ സൗഹൃദം അനുകൂലമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ – അംഗീകാരം, ധനഭാഗ്യം, ദൈവാനുഗ്രഹം. പൊതുമേഗല സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ -ധാരാളം നേട്ടങ്ങള്‍ വന്നുചേരും. വിദ്യാര്‍ത്ഥികള്‍ – പഠനപുരോഗതി ദൃശ്യമാകും. ഉദ്യോഗാര്‍ത്ഥികള്‍ – ഇന്റെര്‍വ്യുകളില്‍ ഉന്നത വിജയം കരസ്ഥമാക്കും. വിവാഹം ആഗ്രഹിക്കുന്ന യുവതി/ യുവാക്കള്‍ – നല്ല ആലോചനകള്‍ അനുകൂലമായി ഭവിക്കും. നിയമ നീതിന്യായ കോടതിമേഖലാ – സര്‍വ്വ കാര്യവിജയം. ഫാര്‍മസി/ ആരോഗ്യമേഖലാ – ഉയര്‍ന്ന സാമ്പത്തിക ലാഭം, ചികിത്സാരംഗത്ത് അംഗീകാരം. അധ്യാപകന്/ വിദ്യാഭ്യാസമേഖലാ – സര്‍വ്വകാര്യ വിജയം, ധനഭാഗ്യം.
വൃശ്ചികക്കൂറ് ( വിശാഖം 3/4, അനിഴം, തൃകേട്ട)
മറവി, അലസത, മുന്‍കോപം ഇവ ശ്രദ്ധിക്കണം. തൊഴില്‍ പ്രശ്നങ്ങള്‍ രൂക്ഷമാകാതെ സൂക്ഷിക്കണം. കുടുംബത്തില്‍ നിന്നു അകന്നു നില്ക്കാന് ഇടവരും. സുഹൃത്ത് ബന്ധങ്ങള്‍, സ്ത്രീ പുരുഷ സൗഹൃദങ്ങള്‍ തലവേദന ആകാതെ സൂക്ഷിക്കണം. വാഹനം, ഇലക്ട്രോണിക് സാധനം ഇവ കൈകാര്യം ചേയ്യുന്നത് ശ്രദ്ധിക്കണം. പിതാവിന്റെ ആരോഗ്യനില ശ്രദ്ധിക്കണം. ദൈവാനുഗ്രഹത്താല്‍ പലതരം പ്രശ്നങ്ങളില്‍ നിന്നു അദ്ഭുതകരമായി രക്ഷനേടും. ഗൃഹത്തില്‍ വസ്ത്രം, ആഭരണം ഇവ വാങ്ങാന്‍ ഇടവരും. തൊഴിലില്‍ നേരിയ പുരോഗതി ദൃശ്യമാകും. ആരോഗ്യപരമായി മൂത്രാശയ രോഗങ്ങള്‍, ഉയര്‍ന്ന രക്ത സമ്മര്‍ദ്ധം, നേത്രരോഗം ഇവ ശ്രദ്ധിക്കണം. കൂടുംബത്തില്‍ സന്താനങ്ങളുമായും ഭാര്യാഭര്‍ത്തൃ സൗഹൃദം അനുകൂലമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ – ഉന്നതരുടെ സഹായം ലഭ്യമാകും. പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ – തൊഴില്‍ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കും. വിദ്യാര്‍ത്ഥികള്‍ – പഠനത്തില്‍ അലസത, മുന്‍കോപം. ഉദ്യോഗാര്‍ത്ഥികള്‍ -ഇന്റെര്‍വ്യുകളില്‍ വിജയം ഉണ്ടാകും. വിവാഹം ആഗ്രഹിക്കുന്ന യുവതി/ യുവാക്കള്‍ – നല്ല ആലോചനകള്‍ വന്നുചേരും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4 )
ദൈവാനുഗ്രഹം വര്‍ദ്ധിക്കും, പലതരത്തിലും ധനംവന്നുചേരും. ആരോഗ്യനില മെച്ചപ്പെടും, ഗൃഹം മോടിപിടിപ്പിക്കും. ബന്ധുഗുണം വര്‍ദ്ധിക്കും. വസ്തു വാങ്ങാന്‍ ആഗ്രഹിച്ചാല്‍ അത് സാധിക്കും. വസ്ത്രം, ആഭരണം ഇവ കൈവശം വന്നുചേരും. ഉല്ലാസ യാത്രക്ക് അവസരം വന്നുചേരും. ഗൃഹത്തില്‍ വിലപിടിപ്പുള്ള ഇലക്ട്രോണിക് സാധനങ്ങള്‍ വാങ്ങാന്‍ ഇടവരും. ആരോഗ്യകപരമായി ഉയര്‍ന്ന രക്ത സമ്മര്‍ദ്ധം, വാതരോഗം ഇവ ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്താനങ്ങളുമായി ഭാര്യാഭര്‍ത്തൃ സൗഹൃദം അനുകൂലമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ – കാര്യതടസ്സം, ശത്രുശല്യം. പൊതുമേഖല സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ – പലതരം പ്രശ്നങ്ങള്‍ വന്നുചേരും. തൊഴില്‍ പ്രശ്നങ്ങള്‍ രൂക്ഷമാകാതെ ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ – പഠനത്തില്‍ അലസത, മുന്‍കോപം. ഉദ്യോഗാര്‍ത്ഥികള്‍ – ഇന്റെര്‍വ്യുകളിലും മത്സര പരീക്ഷകളിലും ശ്രദ്ധിക്കണം. വിവാഹം ആഗ്രഹിക്കുന്ന യുവതി/യുവാക്കള്‍ – ഏറ്റവും നല്ല ആലോചനകള്‍ വന്നു ചേരുന്ന കാലം. നിയമനീതിന്യായ കോടതിമേഖലാ – കാര്യതടസ്സം, മനോദു.ഖം.
മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അപകടങ്ങള്‍ പലതും തരണം ചെയ്യും. അഗ്നി, ആയുധം, വാഹനം, ധനം ഇവ ശ്രദ്ധിക്കണം. ബന്ധു കലഹം രൂക്ഷമാകാതെ സൂക്ഷിക്കണം. ഇലക്ട്രിക്കല്‍ സാധനം കൈകാര്യം ചെയ്യു-ത് കൂടുതല്‍ ശ്രദ്ധിക്കണം. വാഹന ഉപയോഗം കുറയ്ക്കണം. തൊഴിലില്‍ പലതരത്തിലുംപ്രശ്നങ്ങള് വന്നുചേരും. സര്ക്കാര്മുഖാന്തരം ശിക്ഷാ നടപടികള്‍ വരാതെ സൂക്ഷിക്കണം. ആരോഗ്യപരമാമായി ENT രോഗങ്ങള്‍ വൈദ്യുതി മുഖാന്തരമുള്ള അപകടം, മുറിവ്, ചതവ് ഇവ ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്താനങ്ങളുമായും ഭാര്യാഭര്‍ത്തൃ സൗഹൃദം കലഹം വരാതെ സൂക്ഷിക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍ – കാര്യതടസ്സം, സര്‍ക്കാര്‍ മുഖാന്തരം നടപടികള്‍ ഇവ ശ്രദ്ധിക്കണം. പൊതുമേഖല സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ – തൊഴിലില്‍ പ്രശ്നങ്ങള്‍ രൂക്ഷമാകാതെ സൂക്ഷിക്കണം. വിദ്യാര്‍ത്ഥികള്‍ – പഠനത്തില്‍ അലസത, മുന്‍കോപം. ഉദ്യോഗാര്‍ത്ഥികള്‍ – കാര്യപരാജയം ശ്രദ്ധിക്കണം. വിവാഹം ആഗ്രഹിക്കുന്ന യുവതി/യുവാക്കള്‍ – ആലോചനകള്‍ തടസ്സപ്പെടാതെ ശ്രദ്ധിക്കണം.
കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
മുന്‍കോപം, അഗ്നി, ആയുധം, വാഹനം, സൗഹൃദം, ആരോഗ്യം ഇവ കൂടുതല്‍ സൂക്ഷിക്കണം, കുടുംബത്തില്‍ തുടരെതുടരെ കലഹം ഉണ്ടാകും. സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെടും. ആലോചനകൂടാതെ ധനം പാഴായി ചിലവാക്കും. പുതിയ വാഹനം വാങ്ങുന്നതിനെകുറിച്ച് ചിന്തിക്കും. കടബാധ്യത രമ്യമായി പരിഹരിക്കും. തൊഴില്‍ മേഖലകളില്‍ ശത്രുത വര്‍ദ്ധിക്കും. പുതിയ വസ്ത്രങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇവ വാങ്ങാന്‍ ഇടവരും. പിതാവിന്റെ ആരോഗ്യത്തെകുറിച്ച് ദു:ഖിക്കും. ഉന്നതരുടെ സഹായം ലഭ്യമാകും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. ആരോഗ്യപരമായി മുറിവ്, ചതവ് ശിരോരോഗം, നേത്രരോഗം ഇവ ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്താനങ്ങളുമായും ഭാര്യാഭര്‍ത്തൃസൗഹൃദം കലഹം വരാതെ സൂക്ഷിക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍ – ശത്രുശല്യം, സ്ഥാനഭ്രംശം, നടപടികള്‍ ഇവ കൂടുതല്‍ സൂക്ഷിക്കണം. പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ – പലതരത്തിലും ആരോപണങ്ങള്‍, ശത്രുത, മനോദു.ഖം ഇവ സൂക്ഷിക്കണം. വിദ്യാര്‍ത്ഥികള്‍ – പഠനത്തില്‍ അലസത, മറവി, മുന്‍കോപം. ഉദ്യോഗാര്‍ത്ഥികള്‍ – കാര്യതടസ്സം. വിവാഹം ആഗ്രഹിക്കുന്ന യുവതി/ യുവാക്കള്‍ – നല്ല ആലോചനകള്‍ വന്നുചേരും, തീരുമാനിച്ച വിവാഹം മാറ്റം വരാതെ സൂക്ഷിക്കണം.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
ദൈവാനുഗ്രഹത്താല്‍ പലതരം പ്രശ്നങ്ങളെ തരണം ചെയ്യും. വിദേശയാത്ര നിമിത്തം ധാരാളം നേട്ടങ്ങള്‍ വന്നുചേരും. അകന്നിരുന്ന സുഹൃത്തുക്കള്‍ അനുകൂലത്തില്‍ വരും. ശത്രു നീക്കം പരാജയപ്പെടുത്തും. പുണ്യ ദേവാലയ ദര്‍ശന ഭാഗ്യം, ഉല്ലാസ യാത്രക്ക് അവസരം ഇവ ഉണ്ടാകും. സ്ത്രീകള്‍ മുഖാന്തരം മനോദു;ഖത്തിന് ഇടവരും. യാത്രയും അലച്ചിലും പാഴ്ചിലവും വര്‍ദ്ധിക്കും. കുടുംബ കലഹം രമ്യമായി പരിഹരിക്കും. ഗൃഹം മോടിപിടിപ്പിക്കും. വാഹന യോഗമുണ്ട്. ഗൃഹത്തില്‍ വിലപിടിപ്പുള്ള ശയ്യോപകരണങ്ങള്‍ വാങ്ങാന്‍ ഇടവരും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ആരോഗ്യപരമായി ENT രോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ധം, വാതരോഗം ഇവ ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്താനങ്ങളുമായും ഭാര്യാഭര്‍ത്തൃ സൗഹൃദം, അനുകൂലമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ – കാര്യവിജയം, ശത്രുനീക്കം പരാജയപ്പെടുത്തും. പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ -തൊഴിലില്‍ മികവ് തെളിയിക്കും. വിദ്യാര്‍ത്ഥികള്‍ – പഠനത്തില്‍ അലസത. ഉദ്യോഗാര്‍ത്ഥികള്‍ – ഇന്റെര്‍വ്യുകളില്‍ വിജയം. വിവാഹം ആഗ്രഹിക്കുന്ന യുവതി/യുവാക്കള്‍ – ആലോചനകള്‍ അനുകൂലമായി ഭവിക്കും.
അസ്ട്രോളജര്‍ അജികുമാര്‍ ജി. മൊബൈല്‍ : 9961656672