ന്നാ താൻ കേസ് കൊട്
കൊഞ്ചാക്കോ ബോബൻ്റെ കരിയറിലെ വിജയങ്ങളിൽ മറ്റൊരു വിജയമായിരുന്നു രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’. മികച്ച വിജയം നേടി മുന്നേറിയ ചിത്രം ഓഗസ്റ്റ് 11 നാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു. തമിഴ് നടി ഗായത്രി ശങ്കറാണ് നായിക. ഏവരും കാണാൻ കൊതിക്കുന്ന ഈ ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. തിരുവോണ ദിനത്തിൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സെപ്റ്റംബർ 8 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
സിതാരാമം
സീതാരാമത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ മലയാളം, തമിഴ്, തെലുങ്ക് ഫിലിം ഇന്‍ ഡസ്‌ട്രികളിൽ വൻ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓഗസ്റ്റ് 5നായിരുന്നു ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ സിനിമ റിലീസ് ആയത്. 30 കോടിയാണ് മൂന്ന് ദിവസം കൊണ്ട് സീതാരാമത്തിന്റെ ആഗോള ബോക്‌സ് ഓഫിസ് കളക്ഷന്‍. മൃണാൾ താക്കൂർ, രശ്മിക മന്ദാന, സുമന്ത് എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ ചെയ്തു. ഇപ്പോഴിതാ ഏവരും കാത്തിരുന്ന ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ 9ന് ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യും.

തല്ലുമാല
ഒന്നാന്തരം തല്ലിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ യുവതാരം ടോവിനോ തോമസിൻ്റെ തല്ലുമാല മികച്ച വിജയമാണ് കൊയ്തത്. ഖാലീദ് റഹ്മാൻ സംവിധാനം ചെയ്ത് മുഹ്സിന്‍ പരാരി, അഷ്റഫ് ഹംസ എന്നിവരാണ് തിരക്കഥ രചിച്ച ചിത്രം ഒന്നരയാഴ്ച കഴിഞ്ഞപ്പോള ആകെ കളക്ട് ചെയ്തത് 42.5 കോടി രൂപയായിരുന്നു. ഓഗസ്റ്റ് 12നാണ് ചിത്രം റിലീസ് ചെയ്തത്. കല്യാണി പ്രിയദര്ശനാണ് നായിക വേഷത്തിൽ എത്തിയത്. ഇപ്പോഴിതാ ഓണത്തോട് അനുബന്ധിച്ച് ചിത്രം ഒടിടിയിലേക്ക് എത്തുന്നു. സെപ്തംബർ 11 ന് ചിത്രം നെറ്റ്ഫ്ലിക്സിൽ പ്രദർശനം.
പാപ്പൻ
ഒരിടവേളക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിൽ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘പാപ്പന്‍’. ഹിറ്റ് മേക്കർ ജോഷിയാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ‘സലാം കാശ്‍മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.സുരേഷ് ഗോപിയുടെ മകൻ ഗോകുലും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രദ്ധേയമായ മറ്റൊരുകാര്യമാണ്. കനിഹ, ആശാ ശരത്ത്, സ്വാസിക, ജുവൽ മേരി, വിജയരാഘവൻ, ടിനി ടോം, രാഹുൽ മാധവ്, ശ്രീജിത്ത് രവി ജനാർദ്ദനൻ, നന്ദലാൽ ചന്തു നാഥ്, തുടങ്ങിയവരും മറ്റ് പ്രധാന താരങ്ങളാണ്. ചിത്രം സെപ്റ്റംബർ 7ന് ഒടി ടി യില്‍ റിലീസ് ചെയ്യും. സീ 5 പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസിനെത്തുന്നത്.
YOU MAY ALSO LIKE THIS VIDEO, കരിമ്പ് കൃഷിയിൽ നൂറുമേനി വിജയം നേടാനൊരുങ്ങി കൊല്ലം ജില്ലയിലെ ഒരു കർഷകൻ, ഇനി വിപണിയിൽ കൊല്ലം ശർക്കരയും. റെഡ് ലേഡി പപ്പായ, നാരങ്ങ, പശു, വാഴ, കോഴി, മീൻ തുടങ്ങി എല്ലാമുണ്ട് ഈ സംയോജിത കൃഷിയിടത്തിൽ