ഒമിക്രോൺ ഉപ വകഭേദം XBB.1.5 വെള്ളിയാഴ്ച ഗുജറാത്തിലാണ് ഇന്ത്യയിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. യു.എസിൽ XBB.1.5 വ്യാപകമായി പടരുന്നതിനിടെയാണ് വകഭേദം ഇന്ത്യയിലും കണ്ടെത്തിയത്. വീണ്ടുമൊരു കോവിഡ് തരംഗത്തിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
ഒമിക്രോൺ ബിഎ.2 വകഭേദങ്ങളുടെ സങ്കലനമാണ് XBB. അതേകുറിച്ചുള്ള പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് അതിനും പുതിയ വകഭേദങ്ങൾ വരികയും XBB.1.5 വ്യാപകമാവുകയും ചെയ്തത്.
അറിവായ വിവരങ്ങൾ വെച്ച് XBB.1.5 മനുഷ്യ കോശങ്ങളുമായി എളുപ്പത്തിൽ കൂടിച്ചേരുന്നവയും വാക്സിനുകളെ വരെ പ്രതിരോധിക്കാൻ ശേഷിയുള്ളവയുമാണ്. ഒമിക്രോണിന്റെ ഏതൊരു വകഭേദത്തേക്കാളും വ്യാപന ശേഷി കൂടുതൽ XBB.1.5നുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
YOU MAY ALSO LIKE THIS VIDEO, 2 പശുവിൽ തുടങ്ങി ഇപ്പോൾ വെറും 7 സെന്റിൽ 50 പശുക്കളുമായി കായംകുളത്തെ സിയാദ് എന്ന പാൽക്കാരൻ, ദിവസവും ലിറ്ററുകണക്കിന് പാലും മറ്റ് പാൽ ഉൽപ്പന്നങ്ങളും | Success story of Dairy Farm in Kayamkulam