തിരുവനന്തപുരം: സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍ഗോഡ് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തമിഴ്‌നാട് നിന്നും വന്ന ഒരാള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു.
59 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 7 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തൃശൂര്‍ 3, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 2 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിംഗ് കോളേജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. വിദേശത്ത് നിന്നും എത്തിയയാളുടെ സമ്പര്‍ക്കത്തിലുള്ള വിദ്യാര്‍ത്ഥിയില്‍ നിന്നും പകര്‍ന്നതാണെന്ന് സംശയിക്കുന്നു.

തൃശൂര്‍ യുഎഇ 9, ഖത്തര്‍ 2, ജര്‍മനി 1, പത്തനംതിട്ട യുഎഇ 5, ഖത്തര്‍ 1, കുവൈറ്റ് 1, ആയര്‍ലാന്‍ഡ് 2, സ്വീഡന്‍ 1, ആലപ്പുഴ യുഎഇ 3, സൗദ്യ അറേബ്യ 2, ഖത്തര്‍ 1, കണ്ണൂര്‍ യുഎഇ 7, ഖത്തര്‍ 1, തിരുവനന്തപുരം യുഎഇ 3, യുകെ 2, ഖത്തര്‍ 1, കോട്ടയം യുഎഇ 3, യുകെ 1, മലപ്പുറം യുഎഇ 6, കൊല്ലം യുഎഇ 4, ഖത്തര്‍ 1, കോഴിക്കോട് യുഎഇ 4, കാസര്‍ഗോഡ് യുഎഇ 2, എറണാകുളം ഖത്തര്‍ 1, വയനാട് യുഎഇ 1 എന്നിങ്ങനെ വന്നവരാണ്.
ഇതോടെ സംസ്ഥാനത്ത് ആകെ 421 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 290 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 85 പേരും എത്തിയിട്ടുണ്ട്. 43 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 3 പേരാണുള്ളത്.
അതേസമയം നിരവധി കാരണങ്ങള്‍ ഒരുമിച്ചെത്തിയതാണ് കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്‍റെ അതിവ്യാപനത്തിന് കാരണമാകുന്നതെന്ന് ലോകാരോഗ്യ സംഘടന. വൈറസിനുണ്ടായ വ്യതിയാനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി മനുഷ്യ കോശങ്ങള്‍ക്കുള്ളില്‍ പ്രവേശിക്കാന്‍ അതിനെ സഹായിക്കുന്നതായി ലോകാരോഗ്യ സംഘടന ടെക്നിക്കല്‍ ലീഡ് മരിയ വാന്‍ കെര്‍ഖോവ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് മാത്രമല്ല വൈറസിനെ വളരെ വേഗം പടരാന്‍ സഹായിക്കുന്നത്.
ALSO, WATCH THIS VIDEO
വാക്സീനുകളും മുന്‍ അണുബാധകളും നല്‍കുന്ന പ്രതിരോധ ശേഷിയെ വെട്ടിച്ച് രക്ഷപ്പെടാന്‍ ഒമിക്രോണിനുള്ള ശേഷിയാണ് അതിവ്യാപനത്തിനുളള രണ്ടാമത്തെ കാരണം. ശ്വാസകോശ നാളിയുടെ മേല്‍ഭാഗത്ത് വൈറസ് പെറ്റുപെരുകുന്നതാണ് മറ്റൊരു കാരണം. ഡെല്‍റ്റ പോലുള്ള മറ്റ് വകഭേദങ്ങള്‍ ശ്വാസകോശ നാളിയുടെ താഴത്തെ ഭാഗത്താണ് പെരുകിയിരുന്നത്. ഇതിനെല്ലാം പുറമേ മഞ്ഞ് കാലത്ത് സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍ അകത്തളങ്ങളില്‍ ഒത്തു ചേരുന്നതും കൂടുതല്‍ ഇടപഴകുന്നതും വ്യാപനത്തിന് കാരണമാകുന്നുണ്ടെന്ന് മരിയ കൂട്ടിച്ചേര്‍ത്തു.