മലയാളം ഇ മാഗസിൻ.കോം

നിവിൻ പോളി, നിങ്ങൾ ആരെയാണ്‌ ഭയക്കുന്നത്‌ ?

ആക്ഷന്‍ ഹീറോ ബിജു ബോക്സോഫീസില്‍ സമ്മിശ്രണപ്രതികരണം ഉളവാക്കുമ്പോള്‍ ചിത്രത്തിന്റെ നിര്‍മ്മാതാവും നായകനുമായ നിവിന്‍ പോളിയും സംവിധായകനും കൂടി പൊതു ഇടങ്ങളിലും മാധ്യമങ്ങളിലും കയറി നിരങ്ങിയുള്ള ആത്മഗദ്ഗദങ്ങള്‍ കേട്ടില്ലേ.. തീര്‍ത്തും ലജ്ജാവഹം തന്നെ.

ആക്ഷന്‍ ഹീറോ ബിജുവിനെ ആരോ ആക്രമിക്കാന്‍ ശ്രമിച്ചു . വേട്ടയാടി തകര്‍ക്കാന്‍ തുനിഞ്ഞു എന്നൊക്കെ പറഞ്ഞുള്ള വിലാപ ഗീതങ്ങള്‍ . അതെ, ഐ. എസ്സും, ആര്‍ എസ് എസ്സു മെല്ലാം ആധുനിക ആയുധങ്ങളുമായാണ് ആക്ഷന്‍ ഹീറോ ബിജു വിനെ തകര്‍ക്കാന്‍ കാത്തിരുന്നത്. അമേരിക്കന്‍ രഹസ്യ സേന ഈ കേസ് അന്വേഷിച്ചു വരുന്നു എന്നാണു ഇന്നസെന്റ് എം. പി. ലോകസഭയില്‍ പറഞ്ഞത് (ഇതൊരു പ്രയോഗം മാത്രമാണ്, യാഥാർത്ഥ്യമല്ല).

ഒരു പ്രമേയത്തെ കാലത്തിനും സാഹചര്യത്തിനും കാഴ്ചക്കാരന്റെ ഇഷ്ട്ടാനിഷ്ട്ടങ്ങള്‍ക്കും അനുസരിച്ചു പുതിയ പാത്ര ത്തിലേക്ക് ഒഴിച്ചു സമര്‍പ്പിക്കലാണ് ഒരു കഥയുടെ ആന്തരികമായ അടിസ്ഥാന ഘടകം.

സിനിമ സംസാരിക്കേണ്ടത് പ്രേക്ഷ്കരോടാണ്. ഭൂരിപക്ഷം പ്രേക്ഷകരും ഇഷ്ട്ടപെടുമ്പോഴാണ് ചിത്രം വിജയമായി മാറുന്നത്. ആക്ഷന്‍ ഹീറോ ബിജു ഭൂരിപക്ഷത്തിനു ചിത്രം രുചിച്ചിട്ടില്ല . അത് സമ്മതിക്കാതെ ഞങ്ങള്‍ ഇങ്ങനെയാണ് ഉദേശിച്ചത് ഒരുക്കിയത് എന്നൊക്കെ പറയാന്‍ വിശദീകരണ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നത് കാണുമ്പോള്‍ കഷ്ട്ടം തോന്നുന്നു. ഓവര്‍ കോണ്ഫി ഡന്റില്‍ പരാജയം രുചിക്കുമ്പോള്‍ ഇത്തരം വിലാപങ്ങള്‍ സ്വഭാവികം തന്നെ. പ്രേമത്തിന്റെ വിജയം നിവിന്‍ പോളിയുടെ വിജയമാണെന്നുള്ള \’ഉള്‍വിളി\’ വല്ലതും നിവിന്‍ പോളിയുടെ ഉള്ളില്‍ വന്നുപോയിട്ടുണ്ടെങ്കില്‍ അത് ഉപേക്ഷിക്കുക. അത് അല്‍ഫോണ്‍സ് പുത്രന്റെ മാത്രം കരവിരുതാണ്.

നിങ്ങള്‍ ഭാവിയുള്ള വളര്‍ന്നിട്ടില്ലാത്ത വളര്‍ന്നു വരുന്നൊരു കലാകാരനാണ്. പ്രമേയങ്ങളുടെ വിജയമാണ് നിങ്ങളെ താരമാക്കിയത്. മികവിന്റെയും കഴിവിന്റെയും ഇന്ദ്രജാലങ്ങള്‍ നിങ്ങള്‍ കാട്ടേണ്ടതായിരിക്കുന്നു. 5വര്‍ഷം പിന്നിടുമ്പോള്‍ 25ചിത്രങ്ങളുടെ അനുഭവസമ്പാദ്യം. മുപ്പത്തിയഞ്ചും നാല്‍പതും വര്‍ഷം പിന്നിട്ടവര്‍ കടന്നു വന്ന കുണ്ടും മുള്ളുമുള്ള വഴികളിലൂടെ ഒന്ന് ഇറങ്ങി നടക്കാന്‍ ശ്രമിച്ചാല്‍ നിവിന്‍ പോളി എന്ന കലാകാരന് ഇനിയും മുന്നേറാനുള്ള ഊര്‍ജവവും ആര്‍ജ്ജവവും അവിടുന്ന് ലഭിക്കുക തന്നെ ചെയ്യും.
\’പരാജയം സമ്മതിക്കുമ്പോഴാണ് ഒരു നല്ല കലാകാരന്‍ പിറക്കുന്നത്\’

കടപ്പാട്‌: AshiqRock, Metromatinee.com

Avatar

Staff Reporter