മലയാളം ഇ മാഗസിൻ.കോം

ഒക്ടോബർ മാസത്തിൽ 4 ഗ്രഹങ്ങളുടെ രാശിമാറ്റം, ഈ 6 രാശിയിലുള്ള നക്ഷത്രക്കാർക്ക്‌ ഇത്‌ നല്ലകാലം

ഒക്ടോബർ മാസം ജ്യോതിഷപരമായി വളരെയധികം പ്രത്യേകതകൾ ഉണ്ടാകാൻ പോകുന്നു. മാസത്തിന്റെ തുടക്കത്തിൽ ശുക്രനും ബുധനും രാശി മാറും. ശുക്രൻ തുലാം രാശിയിൽ നിന്ന്‌ വൃശ്ചികരാശിയിലേക്ക്‌ നീങ്ങുമ്പോൾ, ബുധൻ തുലാം രാശിയിൽ നിന്ന്‌ സ്വക്ഷേത്രമായ കന്നിയിൽ പ്രവേശിക്കുകയും ചെയ്യും. കൂടാതെ, സൂര്യന്റെയും ചൊവ്വയുടെയും രാശി മാറ്റങ്ങളും ഒക്ടോബർ മാസത്തിലാണ്‌. ഈ രാശി പരിവർത്തനങ്ങൾ കാരണം, പല രാശികൾക്കും ശുഭഫലങ്ങൾ കാണാം. 2021 ഒക്ടോബറിൽ സംഭവിക്കുന്ന ഗ്രഹങ്ങളുടെ മാറ്റം കാരണം ഈ 6 രാശിക്കാർക്കാണ്‌ കൂടുതൽ ശുഭഫലമുണ്ടാകുന്നത്‌.

മേടം ഈ മാസം മേൽപ്പോട്ടു തന്നെ (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഈ നാല്‌ ഗ്രഹങ്ങളുടെ രാശി മാറ്റം മേടം രാശിക്ക്‌ വളരെ ഗുണം ചെയ്യും. സാമ്പത്തികമായ പ്രശ്നങ്ങൾ മേടം രാശിക്കാർക്ക്‌ ഒക്ടോബർ മാസത്തിൽ അവസാനിക്കുകയും ധനസമ്പാദനത്തിൽ വിജയിക്കുകയും ചെയ്യും. തൊഴിൽ രംഗത്ത്‌ നയപരമായി നല്ല തീരുമാനങ്ങൾ കൈക്കൊള്ളും. പല പ്രശ്നങ്ങളും തന്ത്രപരമായി കൈകാര്യം ചെയ്യുകയും പ്രവർത്തി മേഖലയിൽ വിജയം നേടുകയും ചെയ്യും. ഗ്രഹങ്ങളുടെ ഈ മാറ്റം കാരണം, സർക്കാർ കോടതി ഇടപാടുകളിൽ നിങ്ങൾക്ക്‌ വിജയം പ്രതീക്ഷിക്കാം. ജോലിയിൽ സഹപ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയും സഹകരണവും ലഭിക്കും. ഈ മാസത്തിൽ മേടം രാശിക്കാർക്ക്‌ കുടുംബ ജീവിതത്തിൽ സന്തോഷം ലഭിക്കും. കുടുംബാംഗങ്ങൾ തമ്മിൽ സ്നേഹവും കരുതലും നിലനിൽക്കും.

മിഥുനം രാശിക്കാർക്ക് കുടുംബാഭിവൃദ്ധി (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഈ നാലു ഗ്രഹങ്ങളുടെ മാറ്റം മിഥുനം രാശിക്കാർക്ക്‌ ശുഭകരമായ അനുഭവങ്ങൾ നൽകും. വായ്പകളും നിക്ഷേപങ്ങളും ശരിപ്പെട്ടു വരും. പൊതുവിൽ സാമ്പത്തിക രംഗത്ത്‌ ഈ മാസം മികച്ച അനുഭവങ്ങൾ പ്രതീക്ഷിക്കാം. കോടതി വ്യവഹാരങ്ങളിൽ വിജയം ഉണ്ടാകും. തൊഴിൽ സ്ഥലത്ത്‌ സഹപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും പൂർണ്ണ പിന്തുണ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

ചിങ്ങം രാശിക്കാർക്ക് ബന്ധുജന സഹായം (മകം, പൂരം, ഉത്രം 1/4)
ഒക്ടോബർ മാസത്തിലെ രാശി മാറ്റങ്ങൾ പൊതുവിൽ ചിങ്ങം രാശിക്ക്‌ അനുകൂലമാണ്‌. ഈ മാസത്തിൽ ഈ രാശിയിലെ ആളുകളുടെ വരുമാനത്തിൽ വർദ്ധനവുണ്ടാകും. കൂടാതെ ഭാവി ശോഭനമാക്കുവാൻ ഉപയുക്തമായ ധാരാളം നല്ല അവസരങ്ങളും ലഭ്യമാകും. ചിങ്ങം രാശിക്കാർക്ക്‌ ഈ മാസം പല പ്രശ്നങ്ങൾക്കും പരിഹാരങ്ങൾ കണ്ടെത്താൻ കഴിയും. കുടുംബത്തിന്റെയും ബന്ധു ജനങ്ങളുടെയും പൂർണ്ണ പിന്തുണ ലഭിക്കും. അതേസമയം, പഴയ കടങ്ങളിൽ നിന്ന്‌ ആശ്വാസം ലഭിക്കുകയും ചെയ്യും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടുകയും നിങ്ങളുടെ ജോലിയിൽ മേലുദ്യോഗസ്ഥർ അഭിനന്ദിക്കുകയും ചെയ്യും. സാമൂഹിക അംഗീകാരം വർധിക്കും.

തുലാം രാശിക്കാർക്ക് പാരമ്പര്യ സ്വത്തില്‍ നിന്ന് പ്രയോജനം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഗ്രഹങ്ങളുടെ മാറ്റം തുലാം രാശിക്ക്‌ അനുകൂലമായ സാഹചര്യങ്ങൾ കൊണ്ടുവരും. ഈ രാശിചക്രത്തിലെ ആളുകൾ ഒക്ടോബർ മാസത്തിൽ സ്വത്ത്‌ നിക്ഷേപിക്കാൻ പദ്ധതിയിടുകയാണെങ്കിൽ, സമയം അനുകൂലമാണ്‌, ഭാവിയിൽ ധാരാളം ആനുകൂല്യങ്ങൾ ലഭിക്കും. പൂർവ്വിക സ്വത്തിൽനിന്നും നിങ്ങൾക്ക്‌ ആനുകൂല്യം ലഭിക്കും. വിദേശ ജോലിക്കാർക്ക്‌ ഈമാസം വളരെ പ്രയോജനകരമായ അനുഭവങ്ങൾ ഉണ്ടാകും. നിങ്ങൾക്ക്‌ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ധാരാളം സമയം ചെലവഴിക്കാൻ അവസരം ലഭിക്കും. വ്യക്തിപരമായ നേട്ടങ്ങൾ വർധിക്കും. മറ്റുള്ളവരെ സഹായിക്കാൻ അവസരം ലഭിക്കും. ഈ മാസം വീടിന്റെയും വാഹനങ്ങളുടെയും അറ്റകുറ്റപ്പണികളും പൂർത്തിയാക്കും.

ധനു രാശിക്കാർക്ക് തൊഴിൽ നേട്ടവും ആനുകൂല്യങ്ങളും (മൂലം, പൂരാടം, ഉത്രാടം 1/4)
ഗ്രഹങ്ങളുടെ മാറ്റം ഒക്ടോബർ മാസത്തിൽ ധനു രാശിക്കാർക്ക്‌ വളരെ നല്ല ഫലങ്ങൾ നൽകും. ഈ രാശിയിലെ വിദ്യാർത്ഥികൾ ഒക്ടോബർ മാസത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കും. മത്സര പരീക്ഷകൾക്ക്‌ തയ്യാറെടുക്കുന്ന വിദ്യാർത്ഥികളും വിജയിക്കും. നിങ്ങൾ ഒരു വീട്‌ അല്ലെങ്കിൽ വസ്തു വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ ആഗ്രഹം സഫലമാകും. ഇതിനൊപ്പം, ജോലിസ്ഥലത്ത്‌ ഒരു നല്ല അന്തരീക്ഷവും സൃഷ്ടിക്കപ്പെടും, ശമ്പളത്തിലും അനുകൂല്യങ്ങളിലും വർദ്ധനവു ലഭിക്കാൻ ഇടയുണ്ട്‌. ഒക്ടോബർ മാസത്തിലെ ഗ്രഹങ്ങളുടെ രാശി സംക്രമണം നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കുന്ന തരത്തിലാണ്‌. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി അനുഭവിച്ചു വരുന്നതായ പ്രശ്നങ്ങൾക്ക്‌ പരിഹാരം കണ്ടെത്താൻ കഴിയും. സമൂഹത്തിൽ അംഗീകാരം വർധിക്കും.

കുംഭം രാശിക്കാർ സമൂഹത്തിൽ ശ്രദ്ധാകേന്ദ്രമാകും (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഈ നാല്‌ ഗ്രഹങ്ങളുടെ സംക്രമണം കുംഭരാശിക്ക്‌ വളരെ മന സന്തോഷകരമായാ അനുഭവങ്ങൾ നൽകും. കുംഭം രാശിയിലെ ആളുകളുടെ കുടുംബത്തിൽ ഭൗതിക സാഹചര്യങ്ങൾ അനുകൂലമാകുകയും കുടുംബാംഗങ്ങളുമായി നല്ല ബന്ധം രൂപപ്പെടുകയും ചെയ്യും, അതിനാൽ അവർ നിങ്ങളെ സഹായിക്കാൻ എപ്പോഴും തയ്യാറാകും. ജോലിസ്ഥലത്ത്‌ നിങ്ങളുടെ കഠിനാധ്വാനത്തിന്‌ പൂർണ്ണ ഫലങ്ങൾ ലഭിക്കും കൂടാതെ ബിസിനസിൽ ലാഭം വർധിക്കും. ദാമ്പത്യ ക്ലേശങ്ങൾ പരിഹരിക്കപ്പെടും. സമൂഹത്തിൽ ഉന്നത സ്ഥാനം ലഭ്യമാകും. കുടുംബത്തിലും ജോലിയിലും ഒരുപോലെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാൻ കഴിയുന്ന മാസമായിരിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter