മേടക്കൂര് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പുതിയ സംരംഭങ്ങളെ പറ്റി ആലോചിക്കും. പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറന്നു വരും, ഗൃഹത്തില്‍ സമാധാന അന്തരീക്ഷം ഉണ്ടാകും. മനസമ്മര്‍ദത്തിനു കുറവുണ്ടാകും. നിര്‍മാണ കാര്യങ്ങള്‍ക്കും ഭൂമി സംബന്ധമായ ക്രയ വിക്രയങ്ങള്‍ക്കും അനുകൂലമായ വാരമാണ്. തൊഴിലില്‍ സഹപ്രവര്‍ത്തകരുടെ സഹായം ലഭ്യമാകുമെങ്കിലും അലസത മൂലം കര്മലോപം വരാതെ സൂക്ഷിക്കണം.
ദോഷപരിഹാരം: ശിവന് കൂവളമാല, വിഷ്ണുവിനു നെയ്വിളക്ക് .
ഇടവക്കൂര് (കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2)
മനസ്സിന് സന്തോഷം നല്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. മാനസിക ഉല്ലാസം വര്‍ധിക്കും. ആത്മവിശ്വാസ വും കുടുംബ സുഖവും വര്‍ധിക്കും. ആരോഗ്യ പരമായി അല്പം ക്ലേശങ്ങള്‍ക്ക് സാധ്യതയുണ്ട്. അവിവാഹിതര്‍ക്ക് അനുകൂല വിവാഹ ബന്ധങ്ങള്‍ക്ക് സാധ്യതയേറും. കട ബാധ്യതകള്‍ കുറയും.
ദോഷ പരിഹാരം : ഭഗവതിക്ക് കഠിനപ്പായസം, ശാസ്താവിനു നീരാഞ്ജനം.
മിഥുനക്കൂര് (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4)
ഗുണ ദോഷ സമ്മിശ്രമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. സഹോദരങ്ങല്‍ക്കോ സന്താനങ്ങള്‍ക്കോ ആരോഗ്യ ക്ലേശങ്ങള്‍ വരാം. ശത്രുശല്യം വര്‍ധിക്കാന്‍ ഇടയുണ്ട്. തൊഴില്‍ ആനുകൂല്യം കുറയും. കലഹ സാധ്യതയുള്ള അന്തരീക്ഷം ഒഴിവാക്കണം. വാരാന്ത്യത്തില്‍ ധന നേട്ടത്തിന് സാധ്യതയുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പഠന ഭാരം വര്‍ധിക്കും.
ദോഷ പരിഹാരം : ശിവന് കൂവളമാല, ശ്രീകൃഷ്ണന് വെണ്ണ നിവേദ്യം.
കര്ക്കിടകക്കൂര് (പുണര്‍തം1/4, പൂയം, ആയില്യം)
സാമ്പത്തികമായും തൊഴില്‍പരമായും അനുകൂല വാരമാണ്. മത്സരങ്ങളിലും പരീക്ഷകളിലും മറ്റും വിജയം പ്രതീക്ഷിക്കാം. വിദ്യാര്‍ഥികള്‍ക്ക് അനുകൂല അനുഭവങ്ങള്‍ ഉണ്ടാകും. കോടതി കാര്യങ്ങളിലും സാമ്പത്തിക ഇടപാടുകളിലും കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തണം. കൃഷിയില്‍ നിന്നും വ്യാപാരത്തില്‍ നിന്നും ലാഭം വര്‍ധിക്കും. വിലപ്പെട്ട വസ്തുക്കള്‍ നഷ്ടമാകാതെ ജാഗ്രത പുലര്‍ത്തണം.
ദോഷപരിഹാരം: വിഷ്ണു വിനു ഭാഗ്യസൂക്തം, പാല്പായസം.