20
November, 2017
Monday
03:16 PM
banner
banner
banner

ഒത്തുതീർപ്പ്‌ ഫോർമുല വേണ്ട, സർക്കാർ നിശ്ചയിച്ചതല്ല സുപ്രീംകോടതിയുടെ ശുപാർശയാണ് അംഗീകരിക്കേണ്ടതെന്ന് മാലാഖമാർ

വേതന വർദ്ധനവ് ആവശ്യപ്പെട്ടും നിലവിൽ ശമ്പളമില്ലാതെ ട്രൈനികളായി നിർത്തുന്നത് നിർത്തലാക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഭൂമിയിലെ മാലാഖമാർ സമരം ആരംഭിച്ചത്. ഇന്ത്യൻ നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആണ് സമരം ആരംഭിച്ചത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് കേരളത്തിന്റെ ആരോഗ്യമേഖലയെ പ്രതിസന്ധിയിൽ ആഴ്ത്തിയിരിക്കുകയാണ്. ആശുപത്രി മാനേജ്‌മെന്റുകൾ ഒത്തുതീർപ്പ് ചർച്ചകൾ പലതും നടത്തിയെങ്കിലും നഴ്‌സുമാർ അവരുടെ ആവശ്യങ്ങളിൽ ഉറച്ചു നിൽക്കുന്നതിനാൽ ഒന്നും ഫലം കണ്ടില്ല. ഈ സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കാൻ യു. എൻ.എ തീരുമാനിക്കുക ആയിരുന്നു.

യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജൂലായ് 17 തിങ്കളാഴ്ച മുതൽ 326 ആശുപത്രികളിലായി അനിശ്ചിതകാല സമരത്തിന് യു. എൻ.എ നോട്ടിസ് നൽകിയിരുന്ന സാഹചര്യത്തിൽ കൊച്ചിയിൽ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികൾ യോഗം ചേരുകയും നിലവിലുള്ള സാഹചര്യങ്ങളുടെ സമ്മർദ്ധങ്ങൾക്ക് വഴങ്ങി സർക്കാർ നിശ്ചയിച്ച ശമ്പളം കൂടുതലാണ് എങ്കിലും അത് നൽകാം എന്ന് നഴ്‌സസ് അസ്സോസിയേഷനോട് പറഞ്ഞു. ജനറൽ നഴ്സിംഗ് വിഭാഗത്തിൽ അടിസ്ഥാന വേതനം17,200 രൂപയായാണ് സർക്കാർ വർദ്ധിപ്പിച്ചത്. നേരത്തെ ഇത് 8,775 ആയിരുന്നു. എന്നാലിത് അപര്യാപ്തമാണെന്നാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നിലപാട്. അടിസ്ഥാന വേതനം 20000 രൂപ ആകണം എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഉ.എൻ.എ.

പകർച്ചവ്യാധികൾ വ്യാപിക്കുന്ന ഈ സമയത്ത് സമരം സംസ്ഥാന തലത്തിലേക്ക് നീങ്ങിയാൽ അത് സർക്കാരിനെയും പ്രതികൂലമായി ബാധിക്കും എന്ന സാഹചര്യമാണ് ഇപ്പോൾ നിലവിൽ ഉള്ളത്. അതിനാൽ സമരം പെട്ടെന്ന് ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി സമരത്തിൽ മുഖ്യമന്ത്രി ഇടപെടൽ നടത്താൻ പോകുകയാണ്. ജൂലായ് 20 വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക് മുഖ്യമന്ത്രിയുടെ കോണ്ഫറൻസ് ഹാളിൽ നടക്കുന്ന ചർച്ചയിൽ ആശുപത്രി മാനേജ്‌മെന്റുകളും നഴ്‌സസ് സംഘടനകളും പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ഇടപെടലിന്റെ ഭാഗമായി 17 നു തുടങ്ങാൻ ഇരുന്ന സമരം സംഘടന 19 ലേക്ക് മാറ്റിയിരിക്കുകയാണ്. സർക്കാർ നിശ്ചയിച്ച ശമ്പള പരിഷ്കരണത്തോട് യോജിക്കാൻ ആകില്ലയെന്നും സുപ്രീംകോടതി നിശ്ചയിച്ച ശമ്പളം ലഭിച്ചെങ്കിൽ മാത്രമേ ഒത്തുതീർപ്പിനുള്ളു എന്ന നിലപാടിൽ തന്നെയാണ് സംഘടന.

RELATED ARTICLES  ദിലീപിനെ അന്വേഷണ ഉദ്യോഗസ്ഥർ വീണ്ടും ചോദ്യം ചെയ്തത്‌ വെറുതെയല്ല!
Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments



Related Articles & Comments