മലയാളം ഇ മാഗസിൻ.കോം

ഞങ്ങളുടെ ജീവിതം ഇപ്പോൾ ഇങ്ങനെ: സൂരജിന്റെ അമ്മ രേണുകയുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയം

കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം ആയിരുന്നു അഞ്ചലിൽ പാമ്പിനെക്കൊണ്ട്‌ കടിപ്പിച്ച്‌ ഉത്ര എന്ന പെൺകുട്ടിയെ ഭർത്താവ്‌ അപായപ്പെടുത്തിയത്‌. സംഭവത്തെ തുടർന്ന്‌ ഭർത്താവ്‌ സൂരജും, കൂട്ടു നിന്നതിന്‌ അച്ഛൻ സുരേന്ദ്രനും അന്വേഷണ സംഘത്തിന്റെ കസ്റ്റ ഡി യിലാണ്‌.

സുരേന്ദ്രപണിക്കരും സുരജും ജയി ലിനുള്ളിൽ ആയതിനാൽ പരസ്പരം ആരുടെയും സഹായമില്ലാതെ ആണ്‌ സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയും ജീവിക്കുന്നത്‌. പുറത്തിറങ്ങാൻ വയ്യ കടകളിലേക്ക്‌ പോകാൻ വയ്യ ആളുകൾ തിരിച്ചറിയുന്നു. എല്ലാവരുടെയും നോട്ടം തങ്ങളെ വളരെയധികം വേദനിപ്പിക്കുന്നു എന്നാണ്‌ ഇപ്പോൾ രേണുക പറയുന്നത്‌. അപമാനം ഭീതിയിലാണ്‌ തങ്ങൾ ജീവിക്കുന്നത്‌.

മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളും വാക്കുകളും നോട്ടങ്ങളും തങ്ങളെ തളർത്തുകയാണ്‌. മാനസികമായി ഏറെ തളർന്ന അവസ്ഥയിലാണ്‌ തങ്ങൾ ജീവിക്കുന്നത്‌ എന്നും രേണുക പറയുന്നു. കടയിലേക്ക്‌ ഒരു സാധനം വാങ്ങാൻ പോകാൻ പോലും പേടിയാണ്‌. ആരും തങ്ങളുടെ സഹായത്തിനായി എത്തുന്നില്ല. ബന്ധുക്കളും സുഹൃത്തുക്കളും അയൽക്കാരും എല്ലാം തങ്ങളെ ഉപേക്ഷിച്ച നിലയാണ്‌. എല്ലാവർക്കും തങ്ങളോട്‌ സംസാരിക്കാൻ പോലും ഭയമാണ്‌ എന്നും രേണുക പ്രതികരിക്കുന്നു.

അതേ സമയം ഈ അവസ്ഥ ഉണ്ടാക്കി വെച്ചത്‌ രേണുക തന്നെയാണെന്നാണ്‌ സമൂഹം പറയുന്നത്‌. മകൻ ചെയ്ത തെറ്റിനെ ന്യായീകരിച്ചപ്പോൾ അവർ ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥ പ്രതീക്ഷിച്ചിരുന്നില്ല. ഒരുപക്ഷേ അത്‌ തെറ്റാണെന്ന്‌ ആദ്യം തന്നെ അവർ തുറന്നു പറഞ്ഞിരുന്നു എങ്കിൽ മകൻ തെറ്റ്‌ ചെയ്തു എന്ന്‌ അവർക്കു ആദ്യമേ ബോധ്യമായപ്പോൾ മകനെ തിരുത്തിയിരുന്നു എങ്കിലും ഉത്ര ഇപ്പോഴും ജീവനോടെ കാണുമായിരുന്നു. മാത്രമല്ല ജനങ്ങളും രേണുകയ്ക്കു ഒപ്പം നിന്നേനെ.

എന്നാൽ മകൻ ചെയ്തത്‌ തെറ്റല്ല ഒരിക്കലും അവൻ അങ്ങനെ ചെയ്യില്ല, മകൻ മൃഗങ്ങളെ സ്നേഹിക്കുന്ന വ്യക്തി ആണ്‌ എന്നും അവൻ ചിത്രശലഭങ്ങളെയും മീനുകളെയും ആണ്‌ സ്നേഹിക്കുന്നത്‌ എന്നും അവൻ പാമ്പിനെ കൈകൊണ്ടു തൊടില്ല എന്നുമൊക്കെയുള്ള വാദങ്ങൾ രേണുക മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞപ്പോൾ ഇതെല്ലാം തനിക്കു നേരെ തിരിയുമെന്നു രേണുക അന്ന്‌ മനസ്സിലാക്കിയിരുന്നില്ല.

അവരും ഒരു അമ്മ ആണെന്ന്‌ ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ലെന്നും സമൂഹം പറയുന്നു. ഒരു വയസ്സുള്ള കുഞ്ഞിന്റെ അമ്മയെ നഷ്ടപ്പെടുത്തിയ സ്ത്രീ. ഒരിക്കലെങ്കിലും ആ കുഞ്ഞിന്‌ സ്വന്തം അമ്മയുടെ സ്നേഹം കിട്ടാതെ പോയി എങ്കിലും അതിന്‌ കാരണം ഇവരാണെന്നും സമൂഹം കുറ്റപ്പെടുത്തുന്നു. ഇവർക്കൊക്കെ ഏറ്റവും വലിയ ശിക്ഷ തന്നെ കിട്ടണമെന്നാണ്‌ സമൂഹം ആവശ്യപ്പെടുന്നത്‌. ഇതിനെക്കാൾ എത്രയോ മടങ്ങ്‌ വേദനയും ദുരിതവും ഉത്ര അനുഭവിച്ചിട്ടുണ്ടാകുമെന്നും ചിലർ ചോദിക്കുന്നു.

ആളുകളുടെ നോട്ടവും കുറ്റം പറച്ചിലും വേദനിപ്പിക്കുന്നു എന്നു പറഞ്ഞ്‌ നിങ്ങൾക്ക്‌ ഒരു മകളെ നഷ്ടപ്പെട്ട അച്ഛന്റെയും അമ്മയുടെയും വേദന എന്തുകൊണ്ട്‌ മനസ്സിലാക്കാൻ സാധിക്കുന്നില്ല. അവനവൻ ചെയ്യുന്ന പാപത്തിനെ ഫലം അവനവൻ തന്നെ അനുഭവിക്കും എന്നു പറയുന്നതു പോലെ നിങ്ങൾ ചെയ്ത ഓരോ തെറ്റിന്റെയും ഫലം നിങ്ങൾ തന്നെ അനുഭവിക്കുമെന്നും രേണുകയെ സമൂഹം ഓർമ്മിപ്പിക്കുകയാണ്‌ ഇപ്പോൾ.

Avatar

Staff Reporter