മലയാളം ഇ മാഗസിൻ.കോം

നവംബർ മാസത്തിൽ ജനിച്ചവരാണോ നിങ്ങൾ? എങ്കിൽ ഇതാ നിങ്ങളെക്കുറിച്ച്‌ അറിഞ്ഞിരിക്കേണ്ട ചില രഹസ്യങ്ങൾ

ഓരോ വർഷവും അവസാനിക്കുമ്പോൾ നമ്മുടെ ജീവിതത്തിലെ ഒരു വർഷം കൂടി കഴിഞ്ഞു എന്ന് സങ്കടത്തോടെ ഓർക്കുന്നവരാണ് പലരും. ഈ വർഷം അവസാനിക്കാന്‍ ആകെ രണ്ട് മാസം മാത്രം അവശേഷിക്കുമ്പോൾ നവംബർ എന്ന പതിനൊന്നാം മാസത്തെ കുറിച്ചും ഈ മാസത്തിൽ ജനിച്ചവരെ കുറിച്ചും ഒരുപാട് കാര്യങ്ങൾ അറിയാനും പറയാനും ഉണ്ട്.

\"\"

ഓരോ മാസത്തിലും ജനിച്ചവര്‍ക്കും ഓരോ തരത്തിലുള്ള പ്രത്യേകതയാണ് ഉണ്ടാവുന്നത് എന്നപോലെ നവംബര്‍ മാസത്തില്‍ ജനിച്ചവര്‍ക്കും ഒരുപാട് പ്രത്യേകതകൾ ഉണ്ട്. നിങ്ങള്‍ നവംബര്‍ മാസത്തിലാണ് ജനിച്ചത് എങ്കിൽ എന്നാല്‍ നിങ്ങളറിയേണ്ട ചില സത്യങ്ങള്‍ ഉണ്ട്. ദൈവവിശ്വാസമുള്ളവരുടെ കൂട്ടത്തില്‍ പെട്ടവരായിരിക്കും നവംബർ മാസത്തിൽ ജനിച്ചവർ എന്ന കാര്യം നിസ്സംശയം പറയാൻ കഴിയും.

നവംബർ മാസത്തിൽ ജനിച്ചവർ കഠിനാധ്വാനികൾ ആയിരിക്കും എന്നും ഒരിക്കലും തങ്ങളുടെ നെഗറ്റീവിനെ കുറിച്ച് ആലോചിച്ച് സങ്കടപ്പെടുന്നവരായിരിക്കില്ല ഇവര്‍ എന്നും പറയപെടുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഇവര്‍ അനുഭവിക്കുന്നു എന്നു വേണം പറയാൻ. എങ്കിലും അതിനെയെല്ലാം പോസിറ്റീവ് ആയി എടുക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നു എന്നതും നവംബർ മാസത്തിൽ ജനിച്ചവരുടെ പ്രത്യേകത ആണ്.

\"\"

‍നവംബർ മാസത്തിൽ ജനിച്ചവർ‍ അല്‍പം രഹസ്യം സൂക്ഷിക്കുന്ന സ്വഭാവക്കാരായിരിക്കും എന്നും എങ്കിലും കാര്യങ്ങളെല്ലൊം മനസ്സിലാക്കുന്നതിനും അതിന്റെ സൂത്രങ്ങളെക്കുറിച്ച് അറിയുന്നതിനും എല്ലാം ഇവര്‍ക്ക് കഴിയുന്നു എന്നും പൊതുവെ പറയപ്പെടുന്നു. ഒരിക്കലും തുറന്ന ഒരു മനസ്സിന് ഉടമകളായിരിക്കില്ല ഇക്കൂട്ടർ എന്നതാണ് ഇവരുടെ മറ്റൊരു പ്രത്യേകത. അല്‍പം കൂടുതല്‍ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നവരായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട എന്നു തന്നെ പറയാം.

മറ്റുള്ളവരെ മനസ്സിലാക്കുന്നതിനും ഏത് കാര്യവും മറ്റുള്ളവരെ പറഞ്ഞ് വിശ്വസിപ്പിക്കാനും ഇവര്‍ക്ക് കഴിയുന്നു. അത് തെറ്റായിട്ടുള്ള കാര്യങ്ങള്‍ ആണെങ്കില്‍ പോലും മറ്റുള്ളവര്‍ വിശ്വസിക്കുന്ന തരത്തില്‍ പറഞ്ഞ് ഫലിപ്പിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു എന്നതാണ് ഇക്കൂട്ടരുടെ പ്രത്യേകത. എന്നാല്‍ ഇത് ഒരു തരത്തില്‍ പറഞ്ഞാല്‍ അല്‍പം അപകടകരമായ അവസ്ഥയാണ് എന്നും വേണമെങ്കിൽ പറയാം.

\"\"

ഇത്തരം ഒരു കഴിവ് ഇവർക്ക് ഉള്ളത് ചില സമയങ്ങളില്‍ ഇവരെ തന്നെ പ്രതിസന്ധിയില്‍ ആക്കുന്നു. നവംബർ മാസത്തിൽ ജനിച്ചവർ ജന്മനാ തന്നെ പ്രതിഭാശാലികള്‍ ആയിരിക്കും എന്നും കലാപരമായ ഏത് കാര്യത്തിനും ഇവര്‍ മുന്‍പന്തിയില്‍ ഉണ്ടാവും എന്നും പറയപ്പെടുന്നു. അതുകൊണ്ട് തന്നെ കലാപരമായ കാര്യങ്ങളില്‍ മുന്നിലെത്താന്‍ അവര്‍ എപ്പോഴും ശ്രമിച്ചു കൊണ്ടേ ഇരിക്കും എന്നും അവരുടെ പ്രതിഭ തെളിയിക്കുന്നതിന് ഏത് അറ്റം വരെ എത്തുന്നതിനും ഇവര്‍ ശ്രമിക്കുന്നു എന്നതും ഇക്കൂട്ടരുടെ പ്രത്യേകത ആണ്.

കൂടാതെ ഇവരില്‍ ഉള്ളത് നല്ല ഗുണങ്ങള്‍ അല്ല എന്നും ചില മോശം സ്വഭാവങ്ങളും ഇവരില്‍ ഉണ്ടെന്നും പറയപ്പെടുന്നു. ഇവരുടെ ഏറ്റവും വലിയ മോശം സ്വഭാവമാണ് എന്തും നശിപ്പിക്കുന്നതിനുള്ള താല്‍പ്പര്യം. നവംബർ മാസത്തിൽ ജനിച്ചവർ പൊതുവെ ഇവര്‍ക്ക് ദോഷകരമെന്ന് കാണുന്ന എന്തിനേയും നശിപ്പിക്കാന്‍ ‍ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നവരാണ്. അത് ബന്ധങ്ങളുടെ കാര്യത്തില്‍ ആയാല്‍ പോലും ഇവര്‍ ഇത് ചെയ്തു കൊണ്ടേ ഇരിക്കും എന്നതാണ് ഇവരുടെ പ്രത്യേകത. അതുകൊണ്ട് തന്നെ ഇത്തരക്കാരോടെ വളരെ ശ്രദ്ധിച്ച് മാത്രമേ ഇടപെടാന്‍ സാധിക്കുകയുള്ളൂ.

\"\"

മാത്രമല്ല നവംബർ മാസത്തിൽ ജനിച്ചവർ ഭയമില്ലാത്തവരായിരിക്കും. അതുകൊണ്ട് തന്നെ എന്തിനേയും വളരെ ധൈര്യത്തോടെ സ്‌ട്രോംങ് ആയി നേരിടുന്നതിന് ഇവര്‍ക്ക് കഴിയുന്നു. ഇവരെ സംബന്ധിച്ച് എത്ര വലിയ പ്രതിസന്ധി ജീവിതത്തില്‍ ഉണ്ടായാലും അതിനെയെല്ലാം വളരെയധികം ധൈര്യത്തോടെ നേരിടുന്നവരായിരിക്കും ഇവര്‍. നവംബർ മാസത്തിൽ ജനിച്ചവർ ‍എത്രയൊക്കെ ഇല്ലെന്ന് പറഞ്ഞാലും അസൂയയുടെ കാര്യത്തില്‍ അല്‍പം മുന്നിലായിരിക്കും. ‍കാരണം തനിക്കില്ലാത്തത് മറ്റൊരാള്‍ക്ക് ഉണ്ടെന്ന് കാണിക്കുമ്പോള്‍ അത് ഇവരില്‍ അസൂയ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

\"\"

കൂടാതെ എത്രയൊക്കെ മോശം സ്വഭാവം ഇവരില്‍ ഉണ്ടെങ്കിലും ഇവരിലേക്ക് പലര്‍ക്കും ആകര്‍ഷകത്വം അല്‍പം കൂടുതലായിരിക്കും എന്നതും ഇവരുടെ പ്രത്യേകത ആണ്. കൂടാതെ നവംബർ മാസത്തിൽ ജനിച്ചവർ‍ ബാഹ്യ സൗന്ദര്യത്തിൽ മുന്നിൽ തന്നെയായിരിക്കും. ‍എത്രയൊക്കെ ഗുണങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാലും അതിനെയെല്ലാം തഴയുന്നതിന് ഇവര്‍ക്ക് ഉള്ള ദോഷങ്ങളില്‍ പ്രധാനപ്പെട്ടതാണ് പെട്ടെന്ന് ദേഷ്യം വരുന്നത്.

ഇത് ഇവരുടെ ഏറ്റവും വൃത്തികെട്ട സ്വഭാവങ്ങളില്‍ ഒന്നാണ് എന്നു തന്നെ പറയാം. സാഹചര്യവും സന്ദര്‍ഭവും നോക്കാതെ ഇവര്‍ പെട്ടെന്ന് തന്നെ ദേഷ്യപ്പെടുന്നു. മുകളില്‍ പറഞ്ഞ മോശം കാര്യങ്ങള്‍ക്കെല്ലാം അല്‍പം നിയന്ത്രണം കൊണ്ട് വന്നാല്‍ നവംബർ മാസത്തിൽ ജനിച്ചവരെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല.

Malu Sheheerkhan

Malu Sheheerkhan | Executive Editor