മേടക്കൂര് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പല കാര്യങ്ങളിലും സമയത്ത് സഹായങ്ങള്‍ ലഭ്യമാകും. ബന്ധുക്കളും സുഹൃത്തുക്കളും അനുകൂലരാകും. ദാമ്പത്യ ബന്ധത്തില്‍ ചെറിയ അസ്വാരസ്യങ്ങള്‍ വരാന്‍ ഇടയുണ്ട്. ആത്മവിശ്വാസവും പ്രവര്‍ത്തന ശേഷിയും വര്‍ധിക്കും. തൊഴില്‍ ആനുകൂല്യങ്ങള്‍ വര്‍ധിക്കും. വാരാന്ത്യ ത്തില്‍ അമിത ചിലവിനു സാധ്യതയുണ്ട്.
ദോഷപരിഹാരം: ശിവന് കൂവളമാല, വിഷ്ണുവിനു നെയ്വിളക്ക് .
ഇടവക്കൂര് (കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2)
തൊഴിലിലും വ്യാപാരത്തിലും പുരോഗതി ദൃശ്യമാകും. ഭൂമിയില്‍നിന്നും ധനലാഭം പ്രതീക്ഷിക്കാം. മംഗള കര്‍മങ്ങളില്‍ പങ്കെടുക്കും. സര്‍ക്കാര്‍ കോടതി കാര്യങ്ങള്‍ പ്രതികൂലമാകാന് ഇടയുണ്ട്. കുടുംബസമേതം ഉല്ലാസയാത്ര പുറപ്പെടും.
ദോഷ പരിഹാരം : ഭഗവതിക്ക് കഠിനപ്പായസം, ശാസ്താവിനു നീരാഞ്ജനം.
മിഥുനക്കൂര് (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4)
അനാവശ്യ ചിന്തകളാല്‍ മനസ്സ് വ്യാകുലമാകാന്‍ ഇടയുണ്ട്. ഈശ്വര കൃപയാല്‍ പല ദുരിതങ്ങളും ഒഴിഞ്ഞു പോകുന്ന അനുഭവം ഉണ്ടാകും. തൊഴില്‍ രംഗത്ത് അംഗീകാരവും ആനുകൂല്യങ്ങളും വര്‍ധിക്കും. കുടുംബപരമായി വാരം അത്ര അനുകൂലമല്ല. വിദേശ ജോലിക്കാര്‍ക്ക് തൊഴില്‍ സമ്മര്‍ദം വര്‍ധിക്കും.
ദോഷ പരിഹാരം : ശിവന് കൂവളമാല, ശ്രീകൃഷ്ണന് വെണ്ണ നിവേദ്യം.
കര്ക്കിടകക്കൂര് (പുണര്‍തം1/4, പൂയം, ആയില്യം)
മത്സരങ്ങളില്‍ വിജയിക്കും. അവിവാഹിതര്‍ക്ക് അനുകൂല വിവാഹ ബന്ധങ്ങള്‍ ഉണ്ടാകും. വിശേഷ ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന തിനാല്‍ പ്രവൃത്തി വിജയം ഉണ്ടാകും. അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. നയന സംബന്ധമായോ ഉദര സംബന്ധമായോ ഉള്ള വ്യാധികളെ കരുതണം.
ദോഷപരിഹാരം: വിഷ്ണു വിനു ഭാഗ്യസൂക്തം, പാല്പായസം.