മലയാളം ഇ മാഗസിൻ.കോം

പെരുമ്പാവൂരിലെ ജിഷയുടെ മാതാവിന്‌ സഹായം ചെയ്യേണ്ടിയിരുന്നില്ലെന്ന് ഇപ്പോൾ തോന്നുന്നു

കേരളം ഏറെ ചർച്ച ചെയ്ത ഒരു വാർത്തയായിരുന്നു പെരുമ്പാവൂരിൽ അസം സ്വദേശിയുടെ ക്രൂരതയിൽ ജീവൻ നഷ്ടമായ പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനി ജിഷയുടെ കാര്യം. നിരവധി പേരാണ്‌ പിന്നീട്‌ ജിഷയുടെ അമ്മയ്ക്ക്‌ സഹായവുമായി എത്തിയത്‌. ഒപ്പം ജിഷയുടെ സഹോദരിക്ക്‌ സർക്കാർ സർവ്വീസിൽ ജോലിയും നൽകി.

എന്നാൽ നിയമ വിദ്യാർത്ഥി ജിഷയുടെ മാതാവിന്‌ സഹായം ചെയ്യേണ്ടിയിരുന്നില്ല എന്ന്‌ പിന്നീട്‌ തോന്നിയിട്ടുണ്ടെന്ന്‌ പ്രമുഖ സിനിമ നിർമ്മാതാവും ചാരിറ്റി പ്രവർത്തകനുമായ നൗഷാദ്‌ ആലത്തൂർ പറഞ്ഞു. നൗഷാദ്‌ ആലത്തൂരിന്റെയും പങ്കാളിത്തത്തോടെയാണ്‌ നിർമ്മിച്ച ജയറാം, രമ്യാകൃഷ്ണൻ എന്നിവർ അഭിനയിച്ച ആടുപുലിയാട്ടം എന്ന സിനിമയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ നടക്കുന്ന സമയത്താണ്‌ പെരുമ്പാവൂരിലുള്ള നിയമ വിദ്യാർത്ഥി ജിഷയ്ക്ക്‌ ദുരൂഹ സാഹചര്യത്തിൽ ജീവൻ നഷ്ടമാകുന്നതും അതിനെ തുടർന്നുള്ള സംഭവ വികാസങ്ങൾ കേരളമാകെ വ്യാപിക്കുന്നതും.

ആടുപുലിയാട്ടം തിയേറ്ററിൽ വൻ വിജയമായതിനെ തുടർന്ന്‌ ഇതിന്റെ നിർമ്മാതാക്കളായ നൗഷാദ്‌ ആലത്തൂരും മറ്റും ചേർന്ന്‌ ജിഷയുടെ മാതാവിന്‌ വീട്ടിൽ ചെന്ന്‌ ഒരു തുകയുടെ ചെക്ക്‌ നൽകിയിരുന്നു. നടൻ ജയറാമും ഇവർക്കൊപ്പം ജിഷയുടെ വീട്ടിൽ പോയിരുന്നു. ദുരൂഹ സാഹചര്യത്തിൽ മകൾക്ക്‌ ജീവൻ നഷ്ടമായ മാതാവിന്റെ അപ്പോഴത്തെ അവസ്ഥ വളരെ ദയനീയമായിരുന്നു എന്ന്‌ അറിഞ്ഞതിനാലാണ്‌ അവർക്ക്‌ സഹായം നൽകിയത്‌.

എന്നാൽ പിന്നീട്‌ ജിഷയുടെ മാതാവിന്റെ ജീവിത രീതി ആകെ മാറിയെന്നും അവരുടെ സംസാരവും പെരുമാറ്റവും മറ്റാർക്കും ഉൾക്കൊള്ളാൻ പറ്റാത്ത വിധമായെന്നും ഇതെല്ലാം കാണുമ്പോൾ അവർക്ക്‌ സഹായം ചെയ്യേണ്ടിയിരുന്നില്ല എന്നും പിന്നീട്‌ തോന്നിയിട്ടുണ്ടെന്ന്‌ നൗഷാദ്‌ ആലത്തൂർ പറഞ്ഞു.

ജിഷയുടെ അമ്മ മകളുടെ വ്യവഹാരം നടത്തുന്നതിലേ ചില വീഴ്ച്ചകൾ പോലും ജീവിത സൗഭാഗ്യങ്ങൾ വന്നപ്പോൾ മറന്നു പോയിരുന്നതിനാലാണ്‌. മകളുടെ മരണത്തിനെ തുടർന്ന്‌ ഒരു കോടിയോളം വരുന്ന സഹായവും, കൂടാതെ ഭവനവും എല്ലാം ആയപ്പോൾ ജിഷയുടെ അമ്മ ജിഷയുടെ പിതാവിനെ പോലും മറക്കുകയായിരുന്നു. അതിൽ നിന്നും ഇത്തിരി പണം എടുത്ത്‌ ആ പിതാവിന്റെ ചികിൽസക്ക്‌ പോലും അവർ നൽകിയില്ല എന്നും നൗഷാദ്‌ പറയുന്നു. ഒടുവിൽ പരിചരണവും ചികിൽസയും കിട്ടാതെ ജിഷയുടെ പിതാവ്‌ ഈ ലോകം വിടുകയായിരുന്നു.

Staff Reporter