യാത്രകൾ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ കൂടുതൽ പേരും. അധികം ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ നമുക്കിഷ്ടപ്പെട്ട സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ നമ്മിൽ പലരും കൂടുതൽ ശ്രദ്ധിക്കും. അധികം നൂലാമാലകൾ ഇല്ലാത്ത യാത്രകളാണ് നമ്മൾ ആഗ്രഹിക്കുന്നത്. പ്രത്യേകിച്ച് കുടുംബമായി പോകുമ്പോൾ വളരെ എളുപ്പം എത്തിപ്പെടാവുന്ന സ്ഥലങ്ങളാവും തിരഞ്ഞെടുക്കുക. അങ്ങനെ വരുമ്പോൾ ജീവിതത്തിൽ ഒരു പ്രാവിശ്യമെങ്കിലും സന്ദർശിക്കണം എന്നു മനസ്സിൽ ഒരുപാട് ആഗ്രഹിക്കുന്ന ഇടങ്ങൾ ഒഴിവാക്കേണ്ടി വരും. വിദേശരാജ്യങ്ങളാവും അവയിൽ കൂടുതലും. എന്നാൽ ഇതാ അധികം തലവേദനകൾ ഇല്ലാതെ വിസപോലും ഇല്ലാതെ നിങ്ങൾക്ക് സുഗമമായി സുഖമായി സഞ്ചരിക്കാൻ കഴിയുന്ന ചില രാജ്യങ്ങൾ.
1. സെയ്ഷെൽസ്
റിപ്പബ്ലിക്ക് ഓഫ് സേഷെത്സ് എന്ന ഔദ്യോഗിക നാമത്തിൽ അറിയപ്പെടുന്ന ഒരു ദ്വീപസമൂഹമാണ് സെയ്ഷെൽസ്, ഇന്ത്യൻ മഹാസമുദ്രത്തിലെ 115 ദ്വീപുകളുടെ സമൂഹമാണ് ഇത്. . മഡഗാസ്കർ ദ്വീപിന് വടക്കുകിഴക്കായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. ആഫ്രിക്കൻ വൻകരയിൽ നിന്ന് 1,600 കിലോമീറ്റർ അകലെയണ് ഈ ദ്വീപുസമൂഹം. സെയ്ഷെൽസിനു അടുത്തുള്ള രാജ്യങ്ങളിലും ഭരണപ്രദേശങ്ങളിലും പെടുന്നവ സാൻസിബാർ, മൌറീഷ്യസ്, റിയൂണിയൻ, കൊമോറസ്, മയോട്ട്, സുവാദീവ്സ്, മാൽദീവ്സ് എന്നിവയാണ്. ആഫ്രിക്കയിലെ സ്വയംഭരണ രാജ്യങ്ങളിൽ ഏറ്റവും കുറവ് ജനസംഖ്യ സേഷെത്സിലാണ്.
2. ഫിജി ദ്വീപുകൾ
ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ഫിജി ഐലന്റ്സ് എന്നറിയപ്പെടുന്ന ഫിജി തെക്കൻ ശാന്തസമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ്. 322 ദ്വീപുകളടങ്ങുന്ന ഒരു ദ്വീപസമൂഹമാണീ രാജ്യം. ഇതിൽ 106 ദ്വീപുകളിൽ മാത്രമേ സ്ഥിരമായി ജനവാസം ഉള്ളു. 522 ചെറുദ്വീപുകളും ഈ രാജ്യത്തിൽ ഉൾപ്പെടുന്നു. വിറ്റി ലെവു, വനുവ ലെവു എന്നിവയാണ് പ്രധാന ദ്വീപുകൾ. രാജ്യത്തിലെ ആകെ ജനസംഖ്യയുടെ 87%-ഉം ഈ രണ്ട് ദ്വീപുകളിലാണ്. ഫിജിയുടെ തലസ്ഥാനം സുവ ആണ്.
3. മൗറീഷ്യസ്
ഇന്ത്യൻ മാഹാസമുദ്രത്തിലെ ദ്വീപ് രാജ്യമാണ് സഞ്ചാരികളുടെ പറുദീസയായ മൗറീഷ്യസ്. ആഫ്രിക്കൻ വൻകരയിൽപ്പെടുന്ന ഈ രാജ്യമാണ് ഇത്. ആഫ്രിക്കൻ വൻകരയിലെ മറ്റൊരു ദ്വീപായ മഡഗാസ്കർ മൗറീഷ്യസിന് 870 കിലോമീറ്റർ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു. മൗറീഷ്യസ് ദീപ് കൂടാതെ കാർഗദോസ് കാരാജോസ്, രോദ്രിഗിയസ്, അഗലേഗ എന്നീ ദ്വീപസമൂഹങ്ങളും ഈ രാഷ്ട്രത്തിൽ ഉൾപ്പെടുന്നു. മൗറീഷ്യസ്സിന്റെ തലസ്ഥാനം പോർട്ട് ലൂയിസ് ആണ്. 1968-ൽ ബ്രിട്ടനിൽ നിന്നും മൗരീഷ്യസ് സ്വന്ത്രമായി. ഇതൊരു ജനാധിപത്യ രാഷ്ട്രമാണ്. ആംഗലേയമാണ് ഔദ്യോഗിക ഭാഷയെങ്കിലും, മൗരീഷ്യൻ ക്രിയൊലെ, ഫ്രെഞ്ച് എന്നിവയും പ്രധാനമായും സംസാരിച്ചുവരുന്നു. ഇന്ത്യൻ വംശജരുടെ സാന്നിധ്യംകൊണ്ടു ശ്രദ്ധേയമാണീ രാജ്യം. ജനസംഖ്യയിൽ എഴുപതു ശതമാനത്തോളം ഇന്ത്യൻ വംശജരാണ്.
4. ഭൂട്ടാൻ
ഇന്ത്യയുടെ വടക്കൻ അതിർത്തിയിൽ നേപ്പാളിനു വളരെയടുത്ത് കിഴക്കു ഭാഗത്താണ് പ്രകൃതി രമണീയമായ ഭൂട്ടാൻറെ സ്ഥാനം. സിക്കിമും പശ്ചിമബംഗാളിന്റെ വടക്കേ അറ്റവുമാണ് ഭൂട്ടാനെ നേപ്പാളിൽ നിന്നും അകറ്റി നിർത്തുന്നത്. തെക്കെനേഷ്യയിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലുള്ള ചെറു രാജ്യമാണ് ഇത്. ഹിമാലയൻ താഴ്വരയിലുള്ള ഈ രാജ്യത്തിന്റെ ഭൂരിഭാഗവും പർവ്വത പ്രദേശങ്ങളാണ്. ആധുനിക നൂറ്റാണ്ടിലും സമ്പൂർണ്ണ രാജവാഴ്ച നിലനിൽക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഭൂട്ടാൻ. തിംഫു ആണ് തലസ്ഥാനം. വിനോദ സഞ്ചരികൾക്ക് ഏറെ പ്രീയപ്പെട്ട ഒരു ഇടമാണ് ഭൂട്ടാൻ.
5. റിപ്പബ്ളിക്ക് ഓഫ് മാസഡോണിയ
തെക്ക് കിഴക്കൻ യൂറോപ്പിലെ കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യമാണ് മനോഹരമായ രാജ്യമാണ് റിപ്പബ്ളിക്ക് ഓഫ് മാസിഡോണിയ. മാസിഡോണിയ എന്നാണ് പൊതുവെ വിളിക്കപ്പെടുന്നത്. സെർബിയ, കൊസവോ, അൽബേനിയ, ഗ്രീസ്, ബൾഗേറിയ എന്നിവയുമായി ഈ രാജ്യം അതിർത്തി പങ്കിടുന്നു. സ്കോപിയെ ആണ് തലസ്ഥാന നഗരം. കാലാവസ്ഥയും പ്രകൃതിയും സഞ്ചാരികളെ ഏല്ലാ സീസണുകളിലും മാസിഡോണിയയിലേക്ക് ആകർഷിക്കുന്നു.
6. ഹോങ്കോങ്ങ്
പേൾ നദിയുടെ ഡെൽറ്റയിൽ ചൈനയുടെ തെക്കു കിഴക്കൻ തീരത്ത് തെക്കൻ ചൈനക്കടലിന് അഭിമുഖമായി കിടക്കുന്ന പ്രദേശമാണ് ഹോങ്കോങ്ങ്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക, വ്യാപാര പ്രദേശങ്ങളിലൊന്നാണ് ഹോങ്കോങ്ങ്. ഹോങ്ങ്കോങ്ങ് ബേസിക്ക് നിയമത്തിനു കീഴിൽ പ്രവർത്തിക്കുന്ന പ്രത്യേക ഭരണമേഖലയായിട്ടാണ് ഹോങ്കോങ്ങ് നിലനിൽക്കുന്നത്. \”ഒറ്റരാജ്യം – രണ്ട് വ്യവസ്ഥ\” സമ്പ്രദായമനുസരിച്ച് ഹോങ്ങ് കോങ്ങ് സ്വന്തം നിയമവ്യവസ്ഥ, നാണയം, കസ്റ്റംസ് നയം, സാംസ്കാരിക സംഘം, കായിക സംഘം, കുടിയേറ്റ നിയമം എന്നിവ നിലനിർത്തുന്നു. ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ഹൊങ്കൊങ്ങ്, ലോകത്തിലെ ആകെ ആറ് ഡിസ്നിലാന്റ് പാർക്കുകളിൽ ഒരെണ്ണം ഹോങ്കോങ്ങിലാണ് സ്ഥിതി ചെയ്യുന്നു. ഹോങ്കോങ്ങിലെ ലോക പ്രശസ്തമായ സിംഗ്യി പാലത്തിനടുത്തായി, സിം ഷാ ശൂഈ, കൌലൂൺ, തിൻകൌ, എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇവിടെയുണ്ട്.
ഇനി രൂപയേക്കാൾ വില കുറഞ്ഞ കറൻസികളുള്ള 8 ടൂറിസ്റ്റ് രാജ്യങ്ങളെ പരിചയപ്പെടാം. ഇന്ത്യയിൽ ചിലവാക്കുന്നതിനേക്കാൾ ചെലവ് ചുരുക്കി വിദേശ രാജ്യത്ത് പോയി അടിച്ചു പൊളിക്കാം!
7. ഇന്തോനേഷ്യ
ദ്വീപുകളുടെ നാട്.ഇവിടത്തെ തെളിഞ്ഞ നീലക്കടലും ഉഷ്ണമേഖലയിലെ ഹൃദ്യമായ കാലാവസ്ഥയും ആരുടെയും മനസ്സ് കവരും .ഇന്ത്യക്കാര്‍ക്ക് ഇവിടെ \’ഫ്രീ വിസ ഓണ്‍ അറൈവല്‍ \’ ലഭിക്കും ,അതായത് അധികം ചെലവിടാതെതന്നെ നമുക്ക് യാത്ര ആസ്വദിക്കാം. ഇവിടെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രം ബാലിയാണ്.
1 ഇന്ത്യന്‍ രൂപ = 206.66 ഇന്തോനേഷ്യന്‍ റുപയ്യ
8. വിയറ്റ്നാം
തികച്ചും വ്യത്യസ്തമായ ഒരു സംസ്കാരമാണ് വിയറ്റ്നാമിലേത്. ഇവിടത്തെ ബുദ്ധിസ്റ്റ് പഗോഡകളും, വിഭവസമൃദ്ധമായ ഭക്ഷണരീതിയും ആരെയും ആകര്‍ഷിക്കും. കയാക്കിംഗ് എന്ന സാഹസിക വിനോദത്തിനു പറ്റിയതാണ് ഇവിടത്തെ നദികള്‍. യുദ്ധ മ്യുസിയങ്ങളും ഫ്രഞ്ച് കൊളോണിയല്‍ വാസ്തുവിദ്യയും ആണ് പ്രധാന ആകര്ഷണങ്ങള്.
1 ഇന്ത്യന്‍ രൂപ=354.25 വിയറ്റ്നാമീസ് ദോംഗ്
9. കമ്പോഡിയ
അങ്കോര്‍ വാട്ട് എന്ന വലിയ ശിലാനിര്‍മ്മിത ക്ഷേത്രത്തിന്റെ പേരിലാണ് കമ്പോഡിയ എറ്റവും കൂടുതല്‍ അറിയപ്പെടുന്നത്. ഇവിടത്തെ രാജകൊട്ടാരം, ദേശീയ മ്യുസിയം , പൗരാണിക അവശിഷ്ടങ്ങള്‍ മുതലായവയാണ് പ്രധാന ആകര്ഷണങ്ങള്. പാശ്ചാത്യര്‍ക്കിടയിലും കമ്പോഡിയ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമാണ്.
1 ഇന്ത്യന്‍ രൂപ =63.65 കമ്പോഡിയന്‍ റിയെല്‍
10. നേപ്പാൾ
ഷെര്‍പകളുടെ നാട്. എവറെസ്റ്റും ലോകത്തിലെ ഏറ്റവും പൊക്കം കൂടിയ 7 പര്‍വ്വതങ്ങളും നേപാളിലാണ്. മലകയറാന്‍ ആഗ്രഹമുള്ളവര്‍ ലോകമെമ്പാട് നിന്നും ഇവിടെയ്ക്ക് കൂട്ടമായി എത്തുന്നു. ഇന്ത്യാക്കാര്‍ക്കാണെങ്കില്‍ നേപ്പാളില്‍ വരാന്‍ വിസയും ആവശ്യമില്ല.
1 ഇന്ത്യന്‍ രൂപ =1.60 നേപാളി രൂപ
11. ഐസ് ലാന്‍ഡ്
ഈ ദ്വീപരാഷ്ട്രം ലോകത്തിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ്. അവിടത്തെ നീല ലഗൂണുകളും വെള്ളച്ചാട്ടങ്ങളും മഞ്ഞുപാളികളും കരിമണല്‍ നിറഞ്ഞ കടല്‍ത്തീരങ്ങളും വളരെ പ്രശസ്തമാണ്. \’ വടക്കന്‍ വെളിച്ചങ്ങള്‍ \’ അഥവാ നോര്‍തേണ്‍ ലൈറ്റ്സ് എന്ന മനോഹര പ്രതിഭാസം കാണുവാന്‍ മറക്കല്ലേ!
1 ഇന്ത്യന്‍ രൂപ =1.66 ഐസ്ലാന്‍ഡിക് ക്രോണ
12. ഹംഗറി
നേപാള്‍ പോലെ ചുറ്റും കരയാല്‍ വലയം ചെയ്യപ്പെട്ട മറ്റൊരു രാജ്യം. ഇവിടത്തെ വാസ്തുകല പേരുകേട്ടതാണ്. റോമന്‍ തുര്‍കിഷ് സംസ്കാരങ്ങളുടെ സ്വാധീനമുള്ളതാണ് ഇവിടത്തെ സംസ്കാരം.ഇവിടത്തെ കോട്ടകളും പാര്‍ക്കുകളും തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ്. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് ലോകത്തിലെ ഏറ്റവും കാല്പനികമായ നഗരങ്ങളില്‍ ഒന്നായാണ് അറിയപ്പെടുന്നത്.
1 ഇന്ത്യന്‍ രൂപ = 4.04 ഹംഗേറിയന്‍ ഫോറിന്റ്
13. ജപ്പാന്
അതെ ,ജപ്പാനിലെ യെന്നും ഇന്ത്യന്‍ രൂപയേക്കാള്‍ വില കുറവുള്ള കൂട്ടത്തിലാണ്. ലോകത്തിലെ ഏറ്റവും സാങ്കേതികമായി മുന്നിലുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാന്.എന്നാല്‍ അവരുടെ സംസ്കാരത്തിന് അവര്‍ വളരെയേറെ പ്രാധാന്യം നല്കുന്നു. ഇവിടെ വരുമ്പോള്‍ ദേവാലയങ്ങളും ദേശീയോദ്യാനങ്ങളും അംബരചുംബികളും സന്ദര്‍ശിക്കുക.ചെറി പൂക്കളെ കാണാന്‍ മറക്കണ്ട.
1 ഇന്ത്യന്‍ രൂപ =1.73 ജാപ്പനീസ് യെന്‍
വെറും പാസ്സ്പോർട്ടും, ആവിശ്യത്തിനു പണവും പിന്നെ ബാക്ക്പാക്ക്സ്സും ഉണ്ടെങ്കിൽ ഈ സ്വപ്നനഗരങ്ങളിൽ നിങ്ങൾക്ക് അവധിക്കാലം അവിസ്മരണീയമാക്കാം…, വിസയുടെ നൂലാമാലകളില്ലാതെ തന്നെ അഥവാ വിസ വേണമെങ്കിൽ തന്നെ ഏറ്റവും കുറഞ്ഞ ചെലവിൽ. എന്നാൽ പിന്നെ പാക്കിങ്ങ് തുടങ്ങാം അല്ലേ..???