ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസ്സേജിംഗ് ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ്. എന്നാൽ ഇപ്പോൾ ചില സ്മാർട്ട് ഫോണുകളിൽ വാട്ട്സ് ആപ്പ് സേവനങ്ങൾ നിർത്തുന്നതായി റിപ്പോർട്ടുകൾ വന്നുകഴിഞ്ഞിരിക്കുന്നു .ഏറ്റവും വലിയ ബ്രാൻഡുകളായ ആപ്പിളിന്റെ അടക്കമുള്ള സ്മാർട്ട് ഫോണുകളിൽ വരെ നവംബർ ഒന്നോടു കൂടി തന്നെ വാട്ട്സ് ആപ്പ് സേവനങ്ങൾ നിർത്തുന്നതായാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്.
നിരവധി ഐഫോണുകളും ആന്‍ഡ്രോയിഡ് മൊബൈലുകളും ഈ പട്ടികയില്‍ പെടും. വിവിധ സ്മാർട് ഫോൺ നിര്‍മാതാക്കളുടെ 43 മോഡൽ ഫോണുകളെയാണ് വാട്സാപ്പിന്റെ പുതിയ തീരുമാനം ബാധിക്കുക. കായ്ഒഎസ് 2.5.1 മുതലുള്ള ജിയോഫോണ്‍ മോഡലുകളില്‍ തുടര്‍ന്നും വാട്സാപ് പ്രവര്‍ത്തിക്കും. അതേസമയം, ഇപ്പോഴും പ്രവര്‍ത്തിപ്പിക്കുന്ന നിരവധി പഴയ ആന്‍ഡ്രോയിഡ്, ഐഒഎസ് മൊബൈലുകളില്‍ വാട്സാപ് പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്യും.

സേവനം ലഭ്യമാകില്ലെൻ നേരത്തെ അറിയിച്ച സ്മാര്‍ട് ഫോണുകള്‍ മാറ്റി പുതിയത് വാങ്ങാൻ വാട്സാപ് നേരത്തെ തന്നെ ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. ഈ ഒഎസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ ഇതിനോടകം തന്നെ പുതിയ വാട്സാപ് അക്കൗണ്ട് തുടങ്ങാൻ അനുവദിച്ചിരുന്നില്ല. നിലവിൽ അക്കൗണ്ടുകൾ റീ വെരിഫൈ ചെയ്യാനും സാധിക്കില്ല. ഹാൻഡ്സെറ്റുകൾ മാറുന്ന ഉപയോക്താക്കൾക്ക് പഴയ ചാറ്റുകൾ ഒരു പ്ലാറ്റ്ഫോമിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ കഴിയില്ലെന്നാണ് വാട്സാപ് പറയുന്നത്. എന്നാൽ ഫയലുകൾ ഇമെയിലിൽ അറ്റാച്ചുചെയ്ത് അവർക്ക് പഴയ ചാറ്റുകൾ അപ്ലോഡ് ചെയ്യാൻ കഴിയും.
വാട്സാപ്പിൽ പുതിയ സൗകര്യങ്ങൾ കൊണ്ടുവരുന്നതിന്റെയും സുരക്ഷ കൂട്ടുന്നതിന്റെയും ഭാഗമായി 2016 ആദ്യത്തിലാണ് വാട്സാപ് പഴയ ഫോണുകളിലെ സേവനം അവസാനിപ്പിച്ച് തുടങ്ങിയത്. പഴയ മോഡല്‍ കൈവശമുള്ളവര്‍ എത്രയും പെട്ടെന്ന് പുതിയ മോഡല്‍ സ്മാര്‍ട് ഫോണ്‍ വാങ്ങാനാണ് വാട്സാപ് എൻജിനീയര്‍മാര്‍ നല്കുന്ന നിര്‍ദേശം. ഔദ്യോഗിക ബ്ലോഗിലാണ് വാട്സാപ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2009ല്‍ ആരംഭിച്ച വാട്സാപ് നിരവധി പുതിയ ഫീച്ചറുകളാണ് പരീക്ഷിക്കുന്നത്. ഇതെല്ലാം പഴയ ഒഎസുകളിൽ പ്രവർത്തിക്കില്ല. വാട്ട്സാപ്പ് ആരംഭിച്ചപ്പോൾ ആപ്പിളിന്റെ ആപ് സ്റ്റോർ തുടങ്ങിയിട്ട് ഏതാനും മാസമേ ആയിരുന്നുള്ളൂ. അന്ന് 70 ശതമാനത്തോളം സ്മാര്‍ട് ഫോണുകളും ബ്ലാക്ക്ബെറി, നോകിയ തുടങ്ങിയവയുടേതായിരുന്നു. എന്നാല്‍, ഇന്ന് 99.5 മൊബൈല്‍ ഫോണുകളും പ്രവര്‍ത്തിക്കുന്നത് ഗൂഗിള്‍, ആപ്പിള്‍, കായ്ഒഎഎസ് എന്നിവയുടെ പ്ലാറ്റ്ഫോമിലാണ്. അന്ന് ഈ കമ്പനികള്‍ക്ക് 25 ശതമാനം പോലും വിപണിയില്‍ സ്വാധീനമുണ്ടായിരുന്നില്ല. കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ് തങ്ങള്‍ നടത്തുന്നതെന്നാണ് വാട്സാപ് അധികൃതര്‍ നല്കുന്ന വിശദീകരണം.

വാട്സാപ്പിന്റെ സേവനം നഷ്ടപ്പെടുന്ന ഫോൺ മോഡലുകൾ ഇനി പറയുന്നവയാണ്. ആപ്പിളിന്റെ ആദ്യ കാല മോഡലുകളായ ഐഫോൺ എസ്ഇ, 6എസ്, 6എസ് പ്ലസ് എന്നിവയിൽ ഇനി മുതൽ വാട്ട്സാപ്പ് കിട്ടില്ല. അതുപോലെ സാംസങ്ങിന്റെ ഗാലക്സി ട്രൻഡ് ലൈറ്റ്, ഗാലക്സി ട്രെൻഡ് II, ഗാലക്സി എസ്II, ഗാലക്സി എസ് 3 മിനി, ഗാലക്സി എക്സ് കവർ 2, ഗാലക്സി കോർ, ഗാലക്സി ഏസ് 2. എന്നിവയിലും എൽജിയുടെ ലൂസിഡ് 2, ഒപ്റ്റിമസ് എഫ്7, ഒപ്റ്റിമസ് എഫ്5, ഒപ്റ്റിമസ് എൽ3 II ഡ്യുവൽ, ഒപ്റ്റിമസ് എഫ്5, ഒപ്റ്റിമസ് എൽ5, ഒപ്റ്റിമസ് എൽ5 II, ഒപ്റ്റിമസ് എൽ5 ഡ്യുവൽ, ഒപ്റ്റിമസ് എൽ3 II, ഒപ്റ്റിമസ് എൽ7, ഒപ്റ്റിമസ് എൽ7 II ഡ്യുവൽ, ഒപ്റ്റിമസ് എൽ7 II, ഒപ്റ്റിമസ് എഫ്6, എൻആക്ട്, ഒപ്റ്റിമസ് എൽ4 II ഡ്യുവൽ, ഒപ്റ്റിമസ് എഫ്3, ഒപ്റ്റിമസ് എൽ4 II, ഒപ്റ്റിമസ് എൽ2 II, ഒപ്റ്റിമസ് നിട്രോ എച്ച്ഡി, 4എക്സ് എച്ച്ഡി, ഒപ്റ്റിമസ് എഫ്3ക്യു എന്നിവയിലും വാട്ട്സാപ്പ് സേവനം അവസാനിപ്പിക്കുകയാണ്.
ഇസഡ്ടിഇയുടെ മോഡലുകളായ ഗ്രാൻഡ് എസ് ഫ്ലെക്സ്, ഇസഡ്ടിഇ വി956, ഗ്രാൻഡ് എക്സ് ക്വാഡ് വി987, ഗ്രാൻഡ് മെമ്മോ. വാവെയ്യുടെ അസെൻഡ് ജി 740, അസെൻഡ് മേറ്റ്, അസെൻഡ് ഡി ക്വാഡ് എക്സ് എൽ, അസെൻഡ് ഡി 1 ക്വാഡ് എക്സ് എൽ, അസെൻഡ് പി 1 എസ്, അസെൻഡ് ഡി 2. ഒപ്പം സോണി എക്സ്പീരിയ മിറോ, സോണി എക്സ്പീരിയ നിയോ എൽ, എക്സ്പീരിയ ആർക്ക് എസ്. എന്നിവയിലും വാട്ട്സാപ്പ് സേവനങ്ങൾ എന്നന്നേക്കുമായി അവസാനിക്കും. തുടർന്നും വാട്സാപ് സേവനങ്ങൾ വേണമെങ്കിൽ പുതിയ ഫോൺ വാങ്ങാതെ നിവൃത്തിയില്ലെന്നും കമ്പനി വ്യക്തമാക്കി.