ജിയോ സിനിമയും ഹോട്ട്സ്റ്റാറും ലായിപ്പിക്കാനൊരുങ്ങി അംബാനി. സ്റ്റാർ ഇന്ത്യയുടെയും വയോകോം 18 ന്റെയും ലയനത്തെത്തുടര്‍ന്ന് റിലയന്‍സ് അതിന്റെ പ്രാഥമിക സ്ട്രീമിംഗ് പ്ലാറ്റ്ഫോമായി ഡിസ്നി + ഹോട്ട്സ്റ്റാറിനെ മാറ്റാനാണ് ഒരുങ്ങുന്നത്. ഡിസ്നി+ ഹോട്ട്സ്റ്റാറിന് 500 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ ലഭിക്കുമ്പോൾ ജിയോ സിനിമയ്ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 100 ദശലക്ഷം ഡൗണ്‍ലോഡുകള്‍ മാത്രമാണ് ലഭിക്കുന്നത്. ഇതേ തുടർന്നാണ് ലായിപ്പിക്കാനുള്ള തീരുമാനത്തിലേക് അംബാനി എത്തുന്നത്.
ജിയോഹോട്ട്സ്റ്റാര്‍ എന്നായിരിക്കും ഇനി സ്ഥാപനം അറിയപ്പെടുക. ഹോട്ട്സ്റ്റാറിന് മികച്ച സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സൗകര്യമുള്ളതിനാല്‍ ഈ രണ്ട് പ്ലാറ്റ്ഫോമുകള്‍ക്കും പ്രത്യേകം പിടിച്ചു നില്ക്കാനാകും എന്നതാണ് പ്രത്യേകത. 2025 ജനുവരിയോടെ ജിയോ സിനിമാസില്‍ നിന്ന് ഡിസ്നി+ ഹോട്ട്സ്റ്റാറിലേക്ക് മാറും. 2023 സാമ്ബത്തിക വർഷത്തിൽ ജിയോ സിനിമയ്ക്ക് ഏകദേശം 225 ദശലക്ഷം ഉപഭോക്താക്കള്‍ ഉണ്ടായിരുന്നു. എന്നാൽ അപ്പോൾ ഡിസ്നി + ഹോട്ട്സ്റ്റാറിൻ്റെ ഉപഭോക്തൃ നിരക്ക് 333 ദശലക്ഷമായിരുന്നു.
2024 ഫെബ്രുവരിയിൽ റിലയൻസും ഇന്ത്യയിലെ വാള്‍ട്ട് ഡിസ്നിയുടെ മീഡിയ ബിസിനസുകളും തമ്മില്‍ ലയിക്കാൻ തീരുമാനിച്ചിരുന്നു. 8.5 ബില്യണ്‍ ഡോളറായിരുന്നു അന്നത്തെ കരാർ. എന്നാലത് പ്രധാനപ്പെട്ട സ്ട്രീമിംഗ് സേവനങ്ങളെയും 100-ലധികം ടിവി സ്റ്റേഷനുകളെയും നിയന്ത്രിക്കുമെന്നായപ്പോൾ കരാർ ഉപേക്ഷിച്ചു.