വർഷങ്ങൾക്ക് മുൻപ് മൊബൈൽ ഫോണുകളുടെ കടന്നു വരവോടു കൂടി കമ്യൂണിക്കേഷനിൽ വലിയ മാറ്റമാണ് സംഭവിച്ചത്. ആദ്യ കാലങ്ങളിൽ ഔട്ട് ഗോയിംഗ് കോളുകൾക്കൊപ്പം ഇൻകമിംഗ് കോളുകൾക്കും ചാർജ് ഈടാക്കിയിരുന്നു. പിന്നീട് മൊബൈൽ സേവന ദാതാക്കൾ വർദ്ധിച്ചതോടെ മത്സരവും അവർക്കിടയിൽ വന്നു.
അതോടെ ഏത് വിധേനയും ഉപഭോക്താവിനെ നിലനിർത്തേണ്ടതിന്റെ ആവശ്യം അവർക്കിടയിൽ ഉണ്ടായി. അങ്ങനെ ഇൻകമിംഗ് കോളുകൾ പൂർണമായും സൗജന്യമാക്കി. പിന്നീട് റോമിംഗ് ഉൾപ്പടെയുള്ള സേവനങ്ങളും മൊബൈൽ സേവന ദാതാക്കൾ സൗജന്യമാക്കുകയോ ഓഫറുകൾ തന്നു തുടങ്ങുകയോ ചെയ്തു പോന്നു.
എന്നാൽ സൗജന്യ ഇന്‍കമിങ് കോളുകള്‍ നിര്‍ത്താലാക്കാന്‍ പ്രമുഖ ടെലികോം കമ്പനികള്‍ തയ്യാറെടുക്കുന്നു. എയെര്‍ടെലും വോഡഫോണ്‍-ഐഡിയയുമാണ് ഈ സേവനം നിര്‍ത്തലാക്കി ഇന്‍കമിങ് കോളുകള്‍ക്ക് നിശ്ചിത തുക ഈടാക്കാനൊരുങ്ങുന്നത്. നമ്പറുകളുടെ ഉപോയോഗം ഉറപ്പ് വരുത്താനാണ് ഇത്തരത്തിലൊരു നടപടി.
റിലയന്‍സ് ജിയോയുടെ കടന്നുവരവ് മറ്റ് ടെലികോം കമ്പനികളുടെ ലാഭത്തെ കാര്യമായി ബാധിച്ചിരുന്നു. ഇതിനു പിന്നാലെ മിക്ക ഓഫറുകളിലും മാറ്റം വരുത്താനും ഇവര്‍ നിര്‍ബന്ധിതരായി.
ഈ സാഹചര്യത്തിലാണ് ഇന്‍കമിങ് കോളുകള്‍ സൗജന്യമായി നല്കുന്നതില് നിന്നും കമ്പനികള്‍ പിന്മാറുന്നത്. ഇന്‍കമിങ് കോളുകള്‍ക്ക് മിനിറ്റ് അടിസ്ഥാനത്തില്‍ ചാര്‍ജ് ഈടാക്കുകയില്ലെന്നാണ് വിവരം. പകരം നിശ്ചിത തുകയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ മാത്രമേ ഇന്‍കമിങ് കോളുകളും ലഭ്യമാകു.