ന്യൂയോർക്ക്: വാട്ട്സ്ആപ്പ് പതിപ്പിൽ പുതിയ സ്‌ക്രീൻ ലോക്ക് ഫീച്ചറുമായി മെറ്റ. ഡെസ്‌ക്‌ടോപ്പ് വാട്ട്സ്ആപ്പ് പതിപ്പിലാണ് പുതിയ മാറ്റം കൊണ്ടുവരാൻ പോകുന്നത്. നിലവിൽ ഡെസ്‌ക്‌ടോപ്പിൽ വാട്ട്‌സ്ആപ്പ് ലോഗിൻ ചെയ്യുന്ന ഉപയോക്താക്കൾക്ക് സുരക്ഷാ ഫീച്ചർ ലഭ്യമല്ല. ഇതിനായുളള മാറ്റത്തിലാണ് വാട്സാപ്പ്. വാബെറ്റ് ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് സിസ്റ്റത്തിനടുത്ത് ഉപയോക്താവ് ഇല്ലാതെയിരിക്കുന്ന സമയത്ത് വാട്ട്സ്ആപ്പിൽ അനധികൃത ആക്‌സസ് നടക്കാൻ സാധ്യതയുണ്ട്. അതിനാൽ, ഇത് പരിഹരിക്കുന്നതിന് വേണ്ടി പാസ്‌വേഡ് സജ്ജീകരണമെന്ന പുതിയ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കുമെന്നും ഈ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മെറ്റ അറിയിച്ചു. വരും ദിവസങ്ങളിൽ ബീറ്റ ഉപയോക്താക്കൾക്ക് ഇത് ലഭ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി.
വാട്ട്‌സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ബീറ്റയിൽ പുതിയ ഫീച്ചർ കാണിക്കുന്നത് സംബന്ധിച്ച സ്‌ക്രീൻഷോട്ടും റിപ്പോർട്ടിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഈ ഫീച്ചർ ആക്ടിവേറ്റ് ആക്കിയാൽ ഉപയോക്താക്കൾക്ക് അവരുടെ പിസിയിലോ ലാപ്‌ടോപ്പിലോ ആപ്ലിക്കേഷൻ തുറക്കാൻ ഒരു പാസ്‌വേഡ് ക്രിയേറ്റ് ചെയ്യാനാകും. ഓരോ തവണയും ഉപയോക്താവ് അവരുടെ പാസ്‌വേഡ് മറക്കുമ്പോൾ, അക്കൗണ്ട് ഓട്ടോമാറ്റിക് ആയി ലോഗ്ഔട്ട് ആകും. തുടർന്ന് ലോഗിൻ ചെയ്യണമെങ്കിൽ ക്യുആർ കോഡ് ഉപയോഗിക്കണം.
YOU MAY ALSO LIKE THIS VIDEO, മട്ടുപ്പാവിൽ കറുത്തപൊന്ന് വിളയിച്ച് പി ഡി യോഹന്നാൻ, ഒന്നും രണ്ടുമല്ല 48 മൂട് കുരുമുളക് കൊടികൾ! ആർക്കും മാതൃകയാക്കാം സർക്കാരിന്റെ അംഗീകാരം ലഭിച്ച ടെറസിലെ ഈ കുരുമുളക് കൃഷി