മലയാളം ഇ മാഗസിൻ.കോം

ലോക്ക്ഡൗൺ കാലത്ത്‌ വീട്ടിലിരുന്നപ്പോൾ അടിവസ്ത്രം ഉപേക്ഷിച്ചവരേ, നിങ്ങൾ അതിന്‌ വലിയ വിലകൊടുക്കേണ്ടി വരുമെന്ന്

ലോകമെമ്പാടും പടർന്നു പിടിച്ച കോ-വിഡ്‌ മഹാമാരിയെ തുടർന്ന് ജോലിക്ക്‌ പോകാൻ കഴിയാത്തെ ലോകമെമ്പാടും ലക്ഷക്കണക്കിന്‌ ജീവനക്കാരാണ്‌ വീട്ടിലിരിപ്പായത്‌. ഒട്ടുമിക്ക കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക്‌ വർക്ക്‌ ഫ്രം ഹോം എന്ന സൗകര്യവും ഒരുക്കി കൊടുത്തിരുന്നു. ജീവിതവും ജോലിയുമെല്ലാം വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിയതോടെ സ്വാതന്ത്ര്യവും സന്തോഷവും ആഘോഷമാക്കുകയായിരുന്നു ചിലർ.

രാവിലെ കുളിച്ചൊരുങ്ങി എല്ലാവിധ ഔദ്യോഗിക വേഷവിധാനങ്ങളോടെയും ഓഫീസിൽ പോയിരുന്നവർ വീട്ടിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങിയതോടെ ഓഫീസിൽ പോകേണ്ടതിനെടുക്കേണ്ട ഔപചാരികതകൾ ഒന്നും വേണ്ട എന്ന തിരിച്ചറിവിലേക്കും എത്തി. ഇത്‌ ഒരു വലിയ സൗകര്യമായി ജീവനക്കാർ ചൂണ്ടിക്കാട്ടുകയും ചെയ്തു.

വിദേശ രാജ്യങ്ങളിൽ മാത്രമല്ല നമ്മുടെ രാജ്യത്തും ഈ പ്രത്യേക കാലത്തെ സ്വാതന്ത്ര്യം എല്ലാത്തരത്തിലും ആഘോഷമാക്കുകയായിരുന്നു വനിതാ ജീവനക്കാർ പ്രത്യേകിച്ച്‌. അടിവസ്ത്രങ്ങൾ ഉപേക്ഷിച്ചുകൊണ്ടുള്ള സ്വാതന്ത്ര്യ പ്രഖ്യാപനമാണ്‌ ഇതിൽ ഏറ്റവും ശ്രദ്ധേയമായത്‌. ലോക്ക്‌ ഡൗൺ തുടങ്ങിയതിനു ശേഷം ആഴകളായി തങ്ങൾ ബ്രാ ധരിക്കാറില്ലെന്ന് ഇവരിൽ പലരും സാമൂഹ്യ മാധ്യമങ്ങളിലൂടെ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്‌.

അതേസമയം ഇത്തരത്തിൽ ലോക്ക്‌ ഡൗൺ സമയത്ത്‌ അടിവസ്ത്രം ഉപേക്ഷിച്ച്‌ സ്വാതന്ത്ര്യം ആഘോഷമാക്കുക്ക സ്ത്രീ ജീവനക്കാർക്ക്‌ ഫാഷൻ വിദഗ്ദർ മുന്നറിയിപ്പുമായി രംഗത്ത്‌ എത്തിക്കഴിഞ്ഞു. അടിവസ്ത്രം ഉപേക്ഷിച്ച്‌ സ്വാതന്ത്ര്യം ആഘോഷിക്കുന്നവർ ഇതിന്‌ വലിയ വില നൽകേണ്ടി വരുമെന്നാണ്‌ ഫാഷൻ രംഗത്തുള്ളവർ പറയുന്നത്‌. ഇങ്ങനെ ബ്രാ ഉപേക്ഷിക്കുന്നതിലൂടെ സ്ത്രീകളുടെ സ്തനങ്ങളുടെ ഷേപ്പ്‌ നഷ്ടമാവുക മാത്രമല്ല സ്തനങ്ങൾക്ക്‌ ക്ഷതം സംഭവിക്കാമെന്നും ഇവർ മുന്നറിയിപ്പ നൽകുന്നു.

ബ്രായുടെ സപ്പോർട്ട്‌ സ്തനങ്ങൾക്ക്‌ ലഭിച്ചില്ലെങ്കിൽ സ്തനങ്ങളിലെ കലകളായ കൂപ്പേഴ്സ്‌ ലിഗാമെന്റിന്‌ ക്ഷതം സംഭവിക്കുകയും സ്തനത്തിന്റെ ഘടനയ്ക്ക്‌ തന്നെ മാറ്റം സംഭവിച്ചേക്കുമെന്നും ശരീരഭാഷ തന്നെ ഒടുവിൽ ഇല്ലാതായേക്കുമെന്നും ഇവരുടെ മുന്നറിയിപ്പിൽ പറയുന്നു.

സ്ത്രീകൾ ധരിക്കുന്ന ബ്രായ്ക്ക്‌ സ്തനങ്ങളെ സപ്പോർട്ട്‌ ചെയ്ത്‌ നിർത്തുന്നതിൽ പ്രധാന പങ്കുണ്ട്‌. ബ്രാ ഇട്ടില്ലെങ്കിൽ സ്തനത്തിന്‌ ബല കുറവ്‌ ഉണ്ടാവുകയും തത്ഫലമായി സ്തനങ്ങൾ തൂങ്ങുകയും ചെയ്യും. പ്രായം അനുസരിച്ചാവും പ്രശ്നങ്ങൾ പ്രത്യക്ഷമാവുക. വലിയ സ്തനങ്ങൾ ഉള്ള സ്ത്രീകളുടെ ശരീരത്തെ ഇത്‌ സാരമായി ബാധിക്കും. ഇത്‌ കൂടാതെ ഈ പ്രശ്നങ്ങൾ പിന്നീട്‌ നടുവേദനയ്ക്ക്‌ വരെ കാരണമാകുമെന്നും ഫാഷൻ രംഗത്തെയും ആരോഗ്യ രംഗത്തെയും വിദഗ്ദർ ചൂണ്ടിക്കാണിയ്ക്കുന്നു.

Staff Reporter