19
November, 2017
Sunday
08:16 PM
banner
banner
banner

ഏത്‌ വിഷയത്തിലും പ്രതികരിക്കും പക്ഷെ ശിഷ്യൻ ജയിലിലായിട്ടും ഇതുവരെ പ്രതികരിക്കാതെ കമൽ

രാഷ്ടീയ സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കുന്ന സിനിമാ മേഘലയിലെ പ്രമുഖരിൽ പലരും നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വളരെ കൃത്യമായ മൗനം പാലിക്കുന്നത് ശ്രദ്ധേയമാകുന്നു. സംവിധായകരായ രാജസേനൻ, വിനയൻ ബൈജു കൊട്ടാരക്കര തുടങ്ങി ചിലർ ഒഴിച്ചാൽ മറ്റു പലരും ഒഴിഞ്ഞു മാറുകയോ ആരോപണവിധേയനായ ദിലീപിനെ പിന്തുണക്കുകയോ ആണ്‌ ചെയ്തത്. ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ മൗനം പാലിക്കുന്നത് സംവിധായകൻ കമലാണ്‌. അറസ്റ്റിലായിരിക്കുന്നത് കമലിന്റെ ശിഷ്യൻ കൂടെയായ സൂപ്പർസ്റ്റാർ ദിലീപാണ്‌. പീഡനത്തിനിരയായ നടിയും കമൽ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഒരു സഹപ്രവർത്തകയ്ക്ക് ക്രൂരമായ പീഡനം ഏല്ക്കേണ്ടിവന്നിട്ടും ഒടുവിൽ ശിഷ്യൻ അറസ്റ്റിലായിട്ടും കമൽ നിശ്ശബ്ദത പാലിക്കുകയാണ്‌.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നരാധമനെന്ന് വിളിച്ച് ഞെട്ടിച്ച മലയാള സിനിമാ സംവിധായകനാണ്‌ കമൽ.തീയേറ്ററിലെ ദേശീയ ഗാനം പ്രദർശിപ്പിക്കുനതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ശക്തമായ ഭാഷയിൽ തന്നെയാണ്‌ കമൽ പ്രതികരിച്ചത്. ഇതോടെ കമൽ എന്ന സംവിധായകൻ സംഘപരിവാറിന്റെ കണ്ണിലെ കരടായി മാറി. ഇതിനു ശേഷം കമാലുദ്ദീൻ എന്നാണ്‌ അവർ അഭിസംബോധന ചെയ്യുന്നത്.

ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലേയും, വടക്കേ ഇന്തയിലെ വിഷയങ്ങളിൽ അതീവ താല്പര്യത്തോടെ പ്രതികരിക്കുന്ന കമൽ തന്റെ പ്രവർത്തന മേഘലയിൽ തനിക്ക് പരിചിതയായ ഒരു നടിക്ക് നേരെ നടന്ന അക്രമത്തെ പറ്റി പ്രതിഷേധിച്ചില്ല.കേരളീയ പൊതുസമൂഹവും മാധ്യമങ്ങളും ഇത്ര ശക്തമായ പ്രതിഷേധം ഉയർത്തിയിട്ടും അദ്ദേഹം പാലിക്കുന്ന മൗനം ചില സംഘപരിവാർ അനുഭാവികൾ സമൂഹ്യമാധ്യമങ്ങളിൽ ചൂണ്ടിക്കാട്ടി. സംഘപരിവാർ നേതൃത്വവും ഇക്കാര്യത്തെ വേണ്ടവിധത്തിൽ രാഷ്ടീയമായി ഉപയോഗിക്കുവാൻ ശ്രദ്ധിച്ചില്ല എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. കമലിന്റെ കാപട്യം തുറന്നു കാണിക്കണമെന്ന് ചിലർ ആവശ്യപ്പെട്ടതായാണ്‌ സൂചന.

കമലിന്റെ മറ്റൊരു ശിഷ്യനും ദിലീപിന്റെ സഹപ്രവർത്തകനുമായ ലാൽ ജോസ് നേരത്തെ ദിലീപിനെ ന്യായീകരിച്ചിരുന്നു. ദിലീപ് അത്തരം ഒരു കൃത്യം ചെയ്യില്ല എന്നായിരുന്നു ലാൽ ജോസിന്റെ വാദം. ബംഗാളിൽ നിന്നും തന്റെ കാമുകനെ തേടി കേരളത്തിൽ എത്തിയ ഒരു യുവതിയെ അതിക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ നടൻ രൺജിത്ത് എഴുതിയ ഹൃദയ സ്പർശിയായ കുറിപ്പ് അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ സ്വന്തം ഇന്റസ്ട്രിയിൽ നടന്ന അത്യന്തം നീചമായ ഒരു പ്രവർത്തിയെ പറ്റി അദ്ദേഹവും മൗനം അവലംബിക്കുന്നു. ഇത്തരക്കാരുടെ കാപട്യം ദിലീപ് പ്രതിയാക്കപ്പെട്ടതോടെ മറനീക്കി പുറത്തുവന്നിരിക്കുകയാണ്‌.

ദില്ലിയിലെ നിർഭയ സംഭവത്തേക്കാൾ ഭീകരമാണ്‌ ഈ സംഭവം എന്നാണ്‌ വിനയൻ പറഞ്ഞത്. ദില്ലിയിലെ ബസ്സിൽ വച്ച് പീഡനത്തിനിരയായ പെൺകുട്ടിയുടെത് യാദൃശ്ചികമായ സംഭവം ആയിരുന്നു. എന്നാൽ തന്റെ സഹപ്രവർത്തകയെ അപമാനിക്കുവാനും പീഡിപ്പിക്കുവാനും ഉള്ള ഗൂഡാലോചന വർഷങ്ങളായി ദിലീപ് നടത്തുകയായിരുന്നു എന്നാണ്‌ പോലീസ് പറയുന്നത്. അതിനാലാണ്‌ ഈ സംഭവത്തിന്റെ ഗൗരവം വർദ്ധിക്കുന്നതും.

രാഷ്ടീയവും സാമ്പത്തികവും മറ്റുവിധത്തിലുള്ളതുമായ താല്പര്യങ്ങൾ എത്രത്തോളം മനുഷ്യരെ അതിക്രൂരമായ സംഭവങ്ങളെ പറ്റി അപലപിക്കാതെ ഇരകൾക്ക് പിന്തുണ നല്കാതെ മൗനികളും നിഷ്ക്രിയരും ആക്കും എന്ന് ഈ സംഭവം വ്യക്തമാക്കുന്നു. ഒപ്പം കമൽ എന്ന സംവിധായക്ന്റെ രാഷ്ടീയ നിലപാടുകളുടെ പൊള്ളത്തരവും പുറത്ത് കൊണ്ടുവരുന്നു.

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments