മലയാളം ഇ മാഗസിൻ.കോം

മറ്റൊരു പോലീസ് നായകനുമില്ലാത്ത ഈ പ്രത്യേകതകൾ ബിജുവിനുണ്ട്! നിങ്ങൾ ശ്രദ്ധിച്ചിരുന്നോ?

ആക്ഷൻ ഹീറോ ബിജു. നിവിൻ പോളി ആദ്യമായി പോലീസ് കുപ്പായം അണിയുന്ന ആക്ഷൻ സിനിമ. നിവിൻ തന്നെ സ്വന്തമായി നിർമ്മിക്കുന്ന, ലാൽ ജോസിന്റെ വിതരണക്കമ്പനി റിലീസ് ചെയ്യുന്ന സിനിമയുടെ പോസ്റ്ററിൽ തന്നെ ആ വ്യത്യാസം കാണാം. ആദ്യമായിട്ടാണ് ഹെൽമറ്റ് വച്ച ഒരു പോലീസ് ഓഫീസർ ബുള്ളറ്റ് ഓടിക്കുന്നത് കാണുന്നത്. അത് തന്നെയാണ് ആദ്യത്തെ പ്രത്യേകത. സാധാരണ പോലീസ് സിനിമകളിലും പോസ്റ്ററുകളിലും പോലീസ് തൊപ്പി തന്നെ ധരിച്ചാവും ബൈക്ക് ഓടിക്കുക. തന്നെയുമല്ല സിനിമയിൽ ഹെൽമറ്റ് പറ്റില്ലെന്ന് സിനിമാക്കാർ തന്നെ വ്യക്തമാക്കിയ കാര്യവുമാണ്. അവിടെയും വ്യത്യസ്തനാവുകയാണ് നിവിൻ പോളി എന്ന ആക്ഷൻ ഹീറോ ബിജു.

കൂടാതെ ആക്ഷൻ ഹീറോ ബിജു ഒരു സാധാരണക്കാരനിൽ സാധാരണക്കാരനായ നന്മയുള്ള പോലീസ് ഇൻസ്പെക്ടർ ആയിരിക്കുമെന്ന് അണിയറക്കാർ സൂചിപ്പിച്ചിട്ടുണ്ട്. മുൻപ് കണ്ടു മടുത്ത ചട്ടമ്പിയായ പോലീസുകാരനേക്കാൾ സാധാരണക്കാരനായ പോലീസുകാരനെ നിവിൻ പോളിയിൽ നിന്ന് കാണാനാണ് ആളുകൾക്കിഷ്ടം.

ബിജു എന്ന പേര് (ശേഷം അടുത്ത പേജിൽ)

Avatar

Sajitha San