19
November, 2017
Sunday
08:04 PM
banner
banner
banner

നിവിനെ പറ്റി പറഞ്ഞ ശാന്തികൃഷ്ണയ്ക്ക്‌ നിവിന്റെ ഭാര്യയുടെ മറുപടി

വര്‍ഷങ്ങള്‍ക്കു ശേഷം ശാന്തി കൃഷ്ണ സിനിമയിലേയ്ക്കു തിരിച്ചെത്തിയിരിക്കുന്നു. നിവിന്‍ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണു തിരിച്ചു വരവ്. കുടുംബ ബന്ധങ്ങള്‍ക്കു പ്രധാന്യം നല്‍കുന്ന ചിത്രം അല്‍ത്താഫ് സലിം ആണു സംവിധാനം ചെയ്തിരിക്കുന്നത്‌. ചിത്രത്തില്‍ നിവിന്റെ അമ്മയായാണു ശാന്തി കൃഷ്ണ എത്തുന്നത്.

ലോക്കേഷനില്‍ എത്തിയ അവസരത്തില്‍ ശാന്തി കൃഷ്ണ നിവിന്‍ പോളിയോടു പറഞ്ഞു ‘റിയലി സോറി തന്റെ ഒരു സിനിമകളും ഞാന്‍ കണ്ടിട്ടില്ല’. ശാന്തി കൃഷ്ണ പറഞ്ഞത് ചിരിയോടെ കേട്ടിരുന്ന നിവിന്‍ ഒന്നും മിണ്ടിയില്ല.

പകരം മറുപടി നല്‍കിയത് ഭാര്യയായിരുന്നു. ‘അതിനെന്താ ചേച്ചിയൊക്കെ എത്രയോ കാലം മുമ്പേ ഇന്‍ഡസ്ട്രിയില്‍ നിന്നു പോയതല്ലെ’ എന്നായിരുന്നു നിവിന്‍ പോളിയുടെ ഭാര്യയുടെ മറുപടി. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഇതു പറഞ്ഞത്.

നിരവധി ആരാധകരുള്ള നിവിനെ തനിക്ക് അറിയില്ലെന്നായിരുന്നു ശാന്തികൃഷ്ണ പറയുന്നത്. ഗൂഗിളില്‍ തിരഞ്ഞാണ് നിവിന്‍ പോളി ആരാണെന്ന് മനസിലാക്കിയതെന്നും അവര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഷൂട്ടിങ്ങിനു മുമ്പായി നടത്തിയ വര്‍ക്ക് ഷോപ്പില്‍വെച്ചാണ് നിവിന്‍ പോളിയെ ആദ്യമായി താന്‍ കാണുന്നത്. നിവിനെ തനിക്ക് അറിയില്ലായിരുന്നു എന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ നിവിന്‍ പൊട്ടിച്ചിരിച്ചെന്നും ശാന്തികൃഷ്ണ മുൻപ്‌ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

നിവിന്‍ പോളിയെ മാത്രമല്ല തമിഴിലെയും മലയാളത്തിലെയും പുതുമുഖ താരങ്ങളെ ആരെയും തനിക്ക് പരിചയമില്ലെന്നും ശാന്തികൃഷ്ണ പറയുന്നു. അത്രമാത്രം താന്‍ സിനിമയില്‍ നിന്ന് അകന്നു കഴിയുകയായിരുന്നുവെന്നും അവര്‍ വിശദീകരിച്ചു.

രണ്ടുവട്ടം കുടുംബ ജീവിതത്തിന് വേണ്ടി സിനിമ ഉപേക്ഷിച്ച ആളാണ് ഞാന്‍. അങ്ങനെയുള്ള ഞാന്‍ ഈ പ്രായത്തില്‍ സിനിമയ്ക്ക് വേണ്ടി ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിക്കുമോ? അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തകളെല്ലാം നുണക്കഥകളാണ്. എന്റെ ആദ്യ വിവാഹം പരാജയപ്പെട്ടു. വേര്‍പിരിയലിന്റെ വേദന നന്നായി മനസ്സിലാക്കിയ സ്ത്രീയാണ് ഞാന്‍. രണ്ടാമതൊരിക്കല്‍ കൂടി ഇത് ജീവിതത്തില്‍ ആവര്‍ത്തികരുത് എന്ന് ഉറച്ചുവിശ്വസിച്ചിരുന്നു. അതിന് വേണ്ടി എല്ലാ വിട്ടുവീഴ്ചകള്‍ക്കും ഒരുക്കവുമായിരുന്നു. എന്നിട്ടും അത് സംഭവിച്ചു. നമ്മള്‍ ആഗ്രഹിക്കുന്നതല്ലല്ലോ ജീവിതത്തില്‍ സംഭവിയ്ക്കുന്നത് ശാന്തികൃഷ്ണ പറഞ്ഞു.

അന്തരിച്ച നടന്‍ ശ്രീനാഥാണ് ശാന്തികൃഷ്ണയുടെ ആദ്യ ഭര്‍ത്താവ്. 1984 ല്‍ ആരംഭിച്ച ദാമ്പത്യം 1995 ല്‍ അവസാനിച്ചു. 18 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ശാന്തി കൃഷ്ണയുടെയും അമേരിക്കന്‍ വ്യവസായിയായ ബജോര്‍ സദാശിവനുമായുള്ള വിവാഹം നടന്നത്. എന്നാല്‍ ആ ദാമ്പത്യത്തിനും ആയുസുണ്ടായിരുന്നില്ല.

RELATED ARTICLES  സിനിമയും ജീവിതവും രക്ഷപെടുത്തിയില്ല, പക്ഷെ പുതിയ ബിസിനസിൽ പ്രിയാരാമൻ വിജയക്കൊടി പാറിച്ചു!
Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments