മലയാളം ഇ മാഗസിൻ.കോം

ആ മാസ്‌ ഡയലോഗ്‌ കേട്ട്‌ അന്തംവിട്ട നിവിൻ പോളി മോഹൻലാലിനോട്‌ പറഞ്ഞത്‌!

നായകൻ ആയാലും അതിഥി വേഷം ആയാലും താരരാജാവിന്റെ അഭിനയം എപ്പോഴും റിയലിസ്റ്റിക് ആയിരിക്കും എന്നുള്ളത് സിനിമാലോകത്തെ എല്ലാവർക്കും അറിയുന്ന സത്യം ആണ്. ചെയ്യുന്ന കഥാപാത്രത്തോട് നൂറു ശതമാനം നീതിപുലർത്തതാനും, കഥാപാത്രമായി മാറുവാനും നിമിഷ നേരം കൊണ്ട് മോഹൻലാലിന് കഴിയും എന്ന് പലതവണ തെളിയിക്കപ്പെട്ടതാണ്.

\"\"

വെളിപാടിന്റെ പുസ്തകം എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത്‌ മരിച്ചു കിടക്കുന്ന കുട്ടിയെ നോക്കി കരയുന്ന സീനിൽ പരിസരം മറന്ന് കഥാപാത്രമായി മാറിയതും, കട്ട് പറഞ്ഞിട്ട് പോലും കഥാപാത്രത്തിൽ നിന്ന് തിരിച്ചു വരാനാകാതെ പൊട്ടികരഞ്ഞതും എല്ലാവരും കണ്ടതാണ്. അത്തരം ഒരു അഭിനയമികവിന്റെ കഥ കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷനിലും ഉണ്ടായിരിക്കുകയാണ്.

നിവിൻ പോളിയെ കേന്ദ്രകഥാപാത്രം ആക്കി റോഷൻ ആൻഡ്രൂസ് സംവിധാനവും ഗോകുലം ബാനേഴ്‌സ് നിർമ്മാണവും നിർവഹിക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഈ ചിത്രത്തിൽ കൊച്ചുണ്ണിയുടെ സുഹൃത്ത് ആയ ഇത്തിക്കര പക്കിയുടെ വേഷം ആണ് മോഹൻലാൽ ചെയ്യുന്നത്. ഷൂട്ടിങ് പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ഒരു ലൊക്കേഷൻ വിശേഷം ആണ് ആളുകളും സോഷ്യൽ മീഡിയയും ഏറ്റവും അധികം ചർച്ച ചെയ്യുന്നത്.

\"\"

കള്ളൻ ആണെങ്കിലും മധ്യതിരുവിതാംകൂറിലെ പാവങ്ങളുടെ പട്ടിണി മാറ്റിയ ആൾ ആയിരുന്നു കൊച്ചുണ്ണി. ഉള്ളവനിൽ നിന്നും മോഷ്ടിച്ച് ഇല്ലാതവന് കൊടുക്കുന്നതായിരുന്നു കൊച്ചുണ്ണിയുടെ ശീലം. നിവിൻ പോളിയുടെ കരിയർ ബെസ്റ്റ് എന്നു പറയാവുന്ന ഈ ചിത്രത്തിൽ കൊച്ചുണ്ണി ആവുന്നത് നിവിൻപോളി ആണ്. കൊച്ചുണ്ണിയെ നിരന്തരം വേട്ടയാടുന്ന ഇട്ടൂപ്പ് പോലീസിന്റെ കയ്യിൽ നിന്നും കൊച്ചുണ്ണിയെ സാഹസികമായി രക്ഷപെടുത്തികൊണ്ടു പോകുന്ന ഇത്തിക്കര പക്കിയുടെ മാസ്സ് ഡയലോഗും അഭിനയമികവും ആണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

ഇട്ടൂപ്പ് പോലീസിന്റെ തോക്കിൻ കുഴലിൽ നിന്നും കൊച്ചുണ്ണിയേയും കൊണ്ട് പാതിരാത്രി ഇത്തിക്കര ആറ് നീന്തികടന്ന് തന്റെ സാമ്രാജ്യത്തിൽ എത്തിയ ഇത്തിക്കര പക്കി കൊച്ചുണ്ണിയോട് പറയുന്ന കിടിലൻ ഡയലോഗ് ആണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. \”ഈ പുഴ കടന്ന് നിന്നെ തിരഞ്ഞ് ആരു വന്നാലും എന്റെ മരണത്തെ മറികടന്നെ നിന്നെ തൊടൂ… ഇത്പക്കിയുടെ വാക്കാണ്.. നമ്മൾ ചെയ്യുന്ന തെറ്റിലെ ശരി പോലെ ഉറച്ച വാക്ക്…\”

\"\"

തീപ്പൊരി ചിതറുന്ന ഈ ഡയലോഗ് ഇങ്ങിനെ കേൾക്കുമ്പോളും വായിച്ചറിയുമ്പോഴും ലാലേട്ടന്റെ ആരാധകർക്ക് ഉണ്ടാകുന്ന ആവേശവും സന്തോഷവും എത്രയാണോ അതിന്റെ നൂറിരട്ടി ആയിരിക്കും തീയറ്ററിൽ സംഭവിക്കാൻ പോകുന്നത് എന്ന് ഊഹിക്കാവുന്നതെ ഉള്ളു.

ഒറ്റ ഷോട്ടിൽ മോഹൻലാൽ ഓക്കെ ആക്കിയ ഈ സീൻ കണ്ടിട്ട് നിവിൻപോളി പോലും അഭിനയം മറന്ന് സ്തബ്ധനായി പോയി എന്നാണ് ലൊക്കേഷനിൽ നിന്നും വരുന്ന വാർത്തകൾ. \”തകർത്തു ലാലേട്ടാ..\” എന്ന് പറഞ്ഞു കൊണ്ട് നിവിൻപോളി ലാലേട്ടനെ അഭിനന്ദിക്കുകയും ചെയ്തു. ചിത്രത്തിൽ ആകെ 15 മിനിറ്റ് രംഗത്താണ് മോഹൻലാൽ ഉള്ളത് എങ്കിലും ഈ കിടിലൻ ഡയലോഗ് ഉൾപ്പെടുന്ന ഈ രംഗം ചിത്രത്തിലെ തന്നെ ബെസ്റ്റ് ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്

Avatar

Malu Sheheerkhan

Malu Sheheerkhan | Executive Editor