തന്റെ ഏറ്റവും പുതിയ ചിത്രമായ ആക്ഷന്‍ ഹീറോ ബിജുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആരോ മനപൂര്‍വ്വം കരുനീക്കങ്ങള്‍ നടത്തിയെന്ന് നായകന്‍ നിവിന്‍ പോളി. സിനിമ പുറത്തിറങ്ങി രണ്ടാം ദിവസം മുതല്‍ സോഷ്യല്‍ മീഡിയകളില്‍ മനപൂര്‍വ്വമായി ഹേറ്റ് കാമ്പയിനുകള്‍ നടത്തി. എന്നാല്‍ ജനങ്ങള്‍ സത്യം മനസിലാക്കുകയും അവര്‍ സിനിമ കാണാന്‍ തിയേറ്ററില്‍ എത്തുന്നുണ്ടെന്നും നിവിന്‍ പറഞ്ഞു.
സിനിമയ്ക്ക് എതിരെ ബോധപൂര്‍വ്വമാണ് നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ പ്ലാന്‍ ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ക്കെല്ലാം ഒരേ ഫോര്‍മാറ്റും സ്വഭാവവുമായിരുന്നു. ഇത് ആരെന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. റെഡിഫ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ നല്‍കിയ എല്ലാ അക്കൗണ്ടുകളും പുതിയതായി ക്രിയേറ്റ് ചെയ്തത അക്കൗണ്ടുകള്‍ ആയിരുന്നു. സിനിമയ്‌ക്കെതിരെ എന്തിന് ഇത്തരം നെഗറ്റീവ് കാമ്പയിനുകള്‍ നടത്തിയെന്ന് വ്യക്തമല്ലെന്നും നിവിന്‍ പറയുന്നു. പ്രേമം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം എത്തിയ ചിത്രമായതിനാല്‍ പ്രേക്ഷകര്‍ അമിത പ്രതീക്ഷവയ്ക്കുന്നത് കുറ്റം പറയാനാവില്ലെന്നും താരം പറഞ്ഞു.
ഡബ്ബിംങ് സ്റ്റുഡിയോയുടെ ഗെയ്റ്റു കടന്നുപോയ മേരി പുറത്ത മതിലിനോടു ചേര്‍ന്നുനിന്നു കയ്യിലെ നോട്ടുകള്‍ മുഖത്തോടു ചേര്‍ത്തു പിടിച്ചു വിതുമ്പുന്നതു നിവിന്‍ പോളിയും എബ്രിഡ് ഷൈനും ജനലിലൂടെ കണ്ടു. തീരെ വില കുറഞ്ഞ സാരിയും നിറം മങ്ങിയ മാലയുമിട്ട ഒരു സാധാരണ സ്ത്രീ. വീട്ടുവേലയ്ക്കുവരുന്ന സ്ത്രീയുടെ ചമയം പോലുമില്ല. നിവിന്‍പോളി തിരിഞ്ഞു നോക്കുമ്പോള്‍ എബ്രിഡ് ഷൈന്‍ സ്റ്റുഡിയോയുടെ സ്വാകാര്യതയിലേക്കു പോയിരുന്നു. ഒരു പക്ഷെ അയാളും കരഞ്ഞു കാണും.
എണ്‍പതോളം സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്ത മേരി ആദ്യമായായി ക്യാമറയ്ക്ക് മുന്നില്‍ ഡയലോഗു പറഞ്ഞതു ഇവരുടെ ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലാണ്. പൊലീസ് സ്റ്റേഷനില്‍ പരാതി പറയുന്ന രണ്ടു സ്ത്രീകളില്‍ ഒരാള്‍.കൂടെയുണ്ടായിരുന്ന ബേബിയുടെ ഗതിയും ഇതുതന്നെയാണ്. ഒരുമിച്ചു ആട്ടിത്തെളിയിച്ചു കൊണ്ടുവരികയും കൂട്ടത്തോടെ തിരിച്ചു കൊണ്ടു പോകുകയും ചെയ്യുന്ന നൂറുകണക്കിനു ആര്‍ട്ടിസ്റ്റുകളില്‍ ഒരാള്‍. എന്നും സിനിമയുടെ പുറമ്പോക്കില്‍ ജീവിച്ചവര്‍.
ദിവസങ്ങള്‍ പലതു കഴിഞ്ഞു. ഹീറോ ബിജു തിയറ്ററുകളിലെത്തി. അന്നു വൈകീട്ടു എബ്രിഡ് ഷൈനും നിവിന്‍ പോളിയും കൊച്ചിയിലെ ഒരു ഫ്‌ളാറ്റിലെ മുറിയില്‍ ഒരുമിച്ചിരിക്കുകയാണ്. ഏതോ ഒരു നിമിഷത്തില്‍ രണ്ടു പേരുടെയും കണ്ണുകള്‍ നിറഞ്ഞു. എബ്രിഡ് പറഞ്ഞു, \’നാം ചെയ്തതു നല്ല സിനിമതന്നെയാണ്. തകര്‍ക്കേണ്ടവര്‍ തകര്‍ക്കട്ടെ. പിടിച്ചു നില്‍ക്കണം. ദൈവം ഇതു കാണുന്നുണ്ട്. \’ എബ്രിഡ് വിതുമ്പുകയാണെന്നു നിവിനു മനസ്സിലായി. അപ്പോഴേക്കും രാത്രി വളരെ വൈകിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും വാട്ട്‌സാപ്പുകളിലും ബിജുവിനെതിരെയുള്ള കമന്റുകളുടെയും പരിഹാസങ്ങളുടെയും തിര ആഞ്ഞടിക്കുകയാണ്. വളരെ വൈകി ഉണര്‍ന്നപ്പോഴും തിര പെരുകി പെരുകി വരികയാണ്.
റെഡിഫ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.