ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് നിത്യാ ദാസ്. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന താരം ഒരു വലിയ ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങി വന്നിരിക്കുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തിലൂടെ തന്റെ ഭർത്താവിനെക്കുറിച്ച് താരം പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
സോഷ്യൽ മീഡിയയിൽ സന്തൂർ മമ്മി എന്നാണ് താരത്തെ ആളുകൾ വിളിക്കുന്നത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ആയിരുന്നു ഭർത്താവിനെ കുറിച്ച് താരം പറഞ്ഞത്. ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് നിത്യ നൽകിയ മറുപടി ഇങ്ങനെയാണ്, എന്റെ ഭർത്താവിന് ഞാൻ വണ്ണം വയ്ക്കുന്നത് ഒട്ടും ഇഷ്ടമല്ല. ഞാൻ കുറച്ച് തടിച്ചാൽ പോലും അദ്ദേഹം എന്നെ ഹാത്തി ഹാത്തി എന്ന് വിളിച്ച് കളിയാക്കാൻ തുടങ്ങും.

ഞാൻ മെലിഞ്ഞിട്ടാണ് ഇരിക്കുന്നത് എങ്കിലും അദ്ദേഹം അങ്ങനെ പറയും. പുള്ളിക്ക് അങ്ങനെ ഇരിക്കുന്നതല്ലേ അറിയുകയുള്ളൂ. അതുകൊണ്ടായിരിക്കാം അത് കേൾക്കുമ്പോൾ എനിക്ക് ദേഷ്യം വരും. അപ്പോൾ ഞാൻ ഹാത്തിയാണ് എങ്കിൽ ഞാൻ കാണിച്ചു തരാം എന്ന് പറഞ്ഞ് വീണ്ടും ഡയറ്റ് തുടങ്ങും. അങ്ങനെ ഞങ്ങൾ തമ്മിൽ ഒരു കോമ്പറ്റീഷൻ നിൽക്കുന്നുണ്ട്. അതുകൊണ്ടാണ് വണ്ണം വയ്ക്കാതിരിക്കുന്നത് എന്നാണ് നിത്യ പറയുന്നത്.
അതോടൊപ്പം ഭർത്താവിന്റെ സ്വഭാവത്തെക്കുറിച്ചും പറയുന്നു. വളരെ സിസ്റ്റമാറ്റിക്കായി ജീവിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. എന്തൊക്കെ സംഭവിച്ചാലും രാവിലെ ഉണരും. വിളക്ക് വയ്ക്കും, ഭക്ഷണം കഴിക്കും ജോലിക്ക് പോകും അതൊരു പ്രോസസ്സ് പോലെ നടന്നു പോവുകയാണ്. നമ്മളെല്ലാം ഇത് ചെയ്യുന്നതാണ്. പക്ഷേ ഒരു ദിവസമെങ്കിലും നമുക്ക് മടിയുണ്ടാവും. എന്നാൽ അദ്ദേഹം അങ്ങനെയല്ല വളരെ കൃത്യമായി കാര്യങ്ങൾ ചെയ്യും.
എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. രാവിലെ എഴുന്നേറ്റാൽ ഉടനെ വിളക്ക് വച്ച പ്രാർത്ഥിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുള്ള കാര്യമാണ്. ആദ്യമൊക്കെ എനിക്ക് ഇത്തരം രീതികൾ ഒക്കെ ഇഷ്ടമായിരുന്നു, എന്നാൽ എല്ലാ ദിവസവും ഒന്നും നമ്മൾ ഇത് ഫോളോ ചെയ്യില്ലല്ലോ. ഒരു ദിവസം മടി പിടിച്ചിരിക്കില്ലെ എന്നാൽ പുള്ളി അങ്ങനെയല്ല. എല്ലാദിവസവും ഇത്തരം കാര്യങ്ങൾ ഫോളോ ചെയ്യുന്ന വ്യക്തിയാണ്. അങ്ങനെയങ്ങ് ശീലിച്ചുപോയി. എന്റെ മോള് എന്നോട് ചോദിക്കും അമ്മയ്ക്ക് എങ്കിലും മാറിക്കൂടെ എന്ന്. ഞാനാണെങ്കിൽ അവളോട് പറഞ്ഞു എന്ത് ചെയ്യാനാ മോളെ ഇത് ഇങ്ങനെ ശീലം ആയിപ്പോയി എന്ന്.
YOU MAY ALSO LIKE THIS VIDEO, ബിഗ്‌ബോസ് താരത്തിന്റെ ബിക്കിനി ഫോട്ടോസ് പോസ്റ്റ് ചെയ്തപ്പോൾ ആൾക്കാരുടെ ആവശ്യങ്ങൾ കൂടി, ചാൻസ് കിട്ടാൻ വേണ്ടിയാണ് തുണിയുരിഞ്ഞതെന്ന് പറയുന്നവർക്ക് മറുപടിയുമായി ജാനകി