മലയാളം ഇ മാഗസിൻ.കോം

മലയാള സിനിമാ ചരിത്രത്തിൽ വഴിത്തിരുവുകൾ സൃഷ്ടിച്ച നിർമ്മാല്യം സിനിമയും മൂക്കുതല ഗ്രാമവും

പിതൃക്കളുടെ വിയര്‍പ്പിനൊപ്പം ഓരോ ദേശത്തിന്റെയും മണ്ണടരുകളില്‍ അനേകായിരം കഥകളും അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. ഒരു പ്രളയകാലത്തിനും മായ്ച്ചു കളയാനാകാതെ ജന്മങ്ങളില്‍ നിന്ന് ജന്മാന്തരങ്ങളിലേയ്ക്ക് പടര്‍ന്ന് അവ വിസ്മൃതിയെ അതിജീവിക്കുന്നു. മലപ്പുറം ജില്ലയിലെ മൂക്കുതല എന്ന ഗ്രാമത്തില്‍ കഴിഞ്ഞ നാല്‍പ്പതുവര്‍ഷക്കാലമായി പിറവിയെടുത്ത ഓരോ മനുഷ്യരിലും അത്തരത്തിലൊരു കഥ കുടിയിരിപ്പുണ്ട്. സ്വന്തം വിശ്വാസത്തിന്റെ കുരുതിത്തറയിലേയ്ക്ക് രക്തംപകര്‍ന്ന് ആത്മബലിചെയ്ത ഒരു കോമരത്തിന്റെ കഥയാണത്. മലയാള സിനിമയുടെ ചരിത്രത്തില്‍ ഒട്ടേറെ വഴിത്തിരിവുകള്‍ക്ക് തുടക്കംകുറിച്ച് ഉറഞ്ഞുതുള്ളിയ നിര്‍മാല്യമെന്ന ചലച്ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനാണ് ഈ ഗ്രാമം.

\"nirmalyam_1\"മേലേക്കാവിലേയ്ക്കും, കീഴേക്കാവിലേയ്ക്കും നീണ്ടുകിടക്കുന്നതാണ് മൂക്കുതലയിലെ കരിയില വീണ ഇടവഴികള്‍. ഈ ഇടവഴികളിലൂടെയാണ് എം ടിയുടെ നേതൃത്വത്തില്‍ പി ജെ ആന്റണിയും സുകുമാരനും സുമിത്രയും എല്ലാമടങ്ങുന്ന സംഘം 1973 ല്‍ ഈ ഗ്രാമത്തിലേക്കെത്തുന്നത്. അന്നേവരെ ഒരു സിനിമപോലും കണ്ടിട്ടില്ലാത്ത ഗ്രാമവാസികളില്‍ പലരും ഏതോ ഇതിഹാസത്തിന് സാക്ഷ്യം വഹിക്കുന്ന അനുഭൂതിയോടെ ഷൂട്ടിംങ്ങിനൊപ്പം കൂടി. പള്ളിവാളുകൊണ്ട് നെറ്റിയില്‍ ആഞ്ഞുവെട്ടി. ”ഹയ്യോ…..” എന്ന് അലറിവിളിക്കുന്ന പി ജെ ആന്റണിയിലെ വെളിച്ചപ്പാടിനെ കണ്ട് ഷൂട്ടിംഗ് കണ്ടുനിന്നവരില്‍ പലരും കണ്ണടച്ച് തൊഴുതു. ഒന്നോ, രണ്ടോ സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള സീനുകളില്‍ മുഖം കാണിച്ച് ചിലരെല്ലാം മൂക്കുതലയിലെ അറിയപ്പെടുന്ന നടീനടന്മാരായി. ഷൂട്ടിംഗ് കണ്ടുനിന്നിരുന്ന കുട്ടികളുടെ ശരീരത്തിലേയ്ക്ക് എം ടി യെ പോലെയാകണമെന്ന തീവ്രമോഹം ആവേശിച്ചു. കാലാന്തരത്തില്‍ അവരില്‍ പലരും സംവിധായകരായി മാറി. പി ജെ ആന്റണിയുടെ സൗഹാര്‍ദ്ദവലയത്തില്‍ പെട്ട് ചിലരെല്ലാം സിനിമാസംഘത്തോടൊപ്പം നാടുവിടാനൊരുങ്ങി. അങ്ങനെ നിര്‍മാല്യാനുഭവങ്ങളുടെയും ഓര്‍മകളുടെയും ബന്ധനങ്ങളില്‍ കുടുങ്ങിക്കിടന്ന് ജീവിതത്തിന്റെ വലിയകാലങ്ങള്‍ താണ്ടിത്തീര്‍ത്തവരാണ് ഈ ഗ്രാമത്തിലെ പല മനുഷ്യരും.

”ആന്റണിയാശാന്‍ വല്ലാത്തൊരു ആളാ ന്റെ കുട്ട്യേ” തന്റെ ചെറിയ ജീവിതത്തിനിടയില്‍ കണ്ടും തൊട്ടുമറിഞ്ഞ വലിയ അത്ഭുതം പോലെയാണ് പറപ്പൂര്‍ പത്മനാഭന്‍ നായരെന്ന മൂക്കുതലക്കാരന് പി ജെ ആന്റണി. ”അമ്മേ ഭഗവതീന്നും വിളിച്ച് കീഴേക്കാവിന്റെ മുന്നില് വെളിച്ചപ്പാടിന്റെ രൂപത്തില്‍ നില്‍ക്കണ ആന്റണിയാശാന്റെ രൂപം ഇപ്പഴും കണ്ണില്ണ്ട്” കഴിഞ്ഞ മാത്രയില്‍ കഴിഞ്ഞുപോയ ഒരു രംഗത്തെ ഓര്‍ത്തെടുക്കും പോലെയാണ് പത്മനാഭന്‍ നായര്‍ ആ കാലഘട്ടത്തെക്കുറിച്ച് വാചാലനാവുന്നത്. സര്‍ഗാത്മകതയ്ക്ക് മദ്യം വീര്യം പകരുമെന്ന പക്ഷക്കാരന്‍ കൂടിയാണ് നായര്‍. നായര്‍ക്ക് ഈ വിശ്വാസം വീണുകിട്ടിയത് നിര്‍മാല്യത്തിന്റെ സെറ്റില്‍ നിന്ന് തന്നെയാണ്. ഷൂട്ടിംഗ് സംഘത്തിലെ പല പ്രമുഖര്‍ക്കും മദ്യം പകര്‍ന്നു നല്‍കിയത് ഇന്നേവരെ ഒരുതുള്ളി കുടിച്ചിട്ടില്ലാത്ത നായരാണ്. മൂന്നുമാസം നീണ്ടുനിന്ന നിര്‍മാല്യത്തിന്റെ ചിത്രീകരണത്തിന് പിന്നണിയില്‍ ഓടിയും കിതച്ചും നായരുണ്ടായിരുന്നു. ഒടുവില്‍ പി ജെ ആന്റണിയോടൊപ്പം നാടുവിടാന്‍ ഒരുങ്ങിപുറപ്പെട്ടു ഇന്ന് എണ്‍പതു വയസ്സുള്ള ഈ മൂക്കുതലക്കാരന്‍.

”ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോ എന്തൊക്കെയോ വല്ലായ്മ തോന്നി. ന്നാലും ഞങ്ങള്… (അടുത്ത പേജിൽ തുടരും)

Avatar

Staff Reporter