മലയാളം ഇ മാഗസിൻ.കോം

ഈ രാത്രിയിലെ അത്താഴം നിങ്ങൾ ഇങ്ങനെയാണോ കഴിച്ചത്‌? എങ്കിൽ അറിഞ്ഞോളൂ അത്‌ നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന്

വായു, ഭക്ഷണം, പാര്‍പ്പിടം എന്നിവ ഏതൊരു മനുഷ്യന്റെയും അടിസ്ഥാനപരമായ ആവശ്യമാണ്. ജന്മാവകാശമായിട്ടാണ് ഇവ മൂന്നിനെയും നമ്മള്‍ കണ്ടുവരുന്നത്. ശുദ്ധമായ ഭക്ഷണം ഒരു മനുഷ്യന് ആരോഗ്യത്തോടെ ജീവിക്കാന്‍ അത്യാവശ്യമാണ്. മലയാളിയുടെ ഭക്ഷണരീതി മാറി. ജീവിക്കാന്‍ വേണ്ടിയല്ല, ഇന്ന് ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണ് പലരും ജീവിക്കുന്നത്.

നമ്മുടെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ നല്ല ഭക്ഷണങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. മനുഷ്യരുടെ രോഗങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പലപ്പോഴും കാരണമാകുന്നത് ഭക്ഷണ ശീലങ്ങളും ഭക്ഷണ ക്രമവുമാണ്. ആഹാരം ഏത് സമയത്ത് എത്രയളവില്‍ കഴിക്കണമെന്നതിനെ കുറിച്ച് ഒരു ഗ്രാഹ്യവും ഇല്ല.

\"\"

ഏറ്റവും നന്നായി ഭക്ഷണം കഴിക്കേണ്ടത് രാവിലെയാണെന്നും രാത്രിയില്‍ ഉറങ്ങാന്‍ വയര്‍ നിറച്ച് ഭക്ഷണം കഴിച്ചിട്ട് കിടക്കരുത് എന്നും നമ്മുക്ക് അറിയാം. ആരോഗ്യകരമായ ഭക്ഷണ രീതി തന്നെയാണ് ഇത്.

രാത്രിയിലുള്ള ഭക്ഷണം എപ്പോള്‍ കഴിക്കണം, എന്ത് കഴിക്കണം എത്ര കഴിക്കണം എന്നതിനെപ്പറ്റി എല്ലാവരും അറിഞ്ഞിരിക്കണം. രാത്രി 8 മണിക്ക് മുമ്പ് തന്നെ ആഹാരം കഴിക്കാന്‍ ശ്രമിക്കുക. രാത്രി കഴിക്കുന്ന ആഹാരം ദഹിച്ചതിനു ശേഷം ഉറങ്ങുന്നതാണ് ആരോഗ്യത്തിന് നല്ലത്.

ഉറങ്ങാന്‍ നേരം വയര്‍ നിറച്ച് ഭക്ഷണം കഴിക്കരുത് എന്നത്‌കൊണ്ട് വിശക്കുന്ന വയറുമായി കിടന്നുറങ്ങണം എന്നല്ല അര്‍ത്ഥം. രാത്രിയില്‍ ആഹാരം ഒഴിവാക്കുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും എന്നാണ് പഠനം പറയുന്നത്.

\"\"

രാത്രിയില്‍ ഭക്ഷണം കഴിക്കാതെ കിടന്നാല്‍ മെലിഞ്ഞ ശരീരം സ്വന്തമാക്കാം എന്നാണ് പലരുടെയും ധാരണ, വണ്ണം കുറഞ്ഞേക്കാം. പക്ഷേ ഇത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വളരെ വലുതാണ്. രാത്രിയില്‍ അളവില്‍ കൂടുതല്‍ ആഹാരം കഴിക്കുന്നത് അമിത വണ്ണത്തിനും ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കരണമാകും.

എന്നാല്‍ രാത്രിയില്‍ ആഹാരം കഴിക്കാതെ വിശക്കുന്ന വയറുമായി കിടക്കുന്നത് ഉറക്കത്തെ സാരമായി ബാധിക്കും. കൂടൊതെ് ആളുകളില്‍ സ്‌ട്രെസ്, ഡിപ്രഷന്‍ തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ആവശ്യമായ അളവില്‍ കാര്‍ബോ ഹൈഡ്രേറ്റ് ശരീരത്തില്‍ എത്തിയാല്‍മാത്രമേ സെറോടോണിന്‍ എന്ന സന്തോഷകാരിയായ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടു.

\"\"

ഏഴുമുതല്‍ ഒന്‍പത് മണിക്കൂര്‍ വരെയാണ് ഒരാള്‍ ഉറങ്ങേണ്ടത്. ഇത് തടസപ്പെടുന്നതോടെ ആളുകളില്‍ വലിയ തരത്തില്‍ മൂഡ് ചേഞ്ചുകള്‍ ഉണ്ടാകും. ഉല്‍ക്കണ്ഠ, ഡിപ്രഷന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഒരിക്കലും അത്താഴം ഒഴിവാക്കരുത്. രാത്രിയില്‍ ആഹാരം ഒഴിവാക്കുന്നത് ശരീരത്തിന്റെ ഊര്‍ജത്തെ സാരമായി ബാധിക്കുകയും ചെയ്യും.

ഭക്ഷണം രാത്രി നേരത്തെ കഴിച്ചാല്‍ ശരീരത്തില്‍ കൊഴുപ്പ് കൂടുതലായി ക്തതിച്ച് കളയുകയും നല്ല ഉറക്കം ലഭിക്കുകയും ചെയ്യുന്നു. രാത്രിയിലുള്ള ആഹാരം എപ്പോഴും ലഘുവായിരിക്കണം. രാത്രി വൈകി വയര്‍ നിറച്ച് ആഹാരം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. കിടക്കുന്നതിന് മുമ്പാണ് ആഹാരം കഴിക്കേണ്ടി വന്നാല്‍ വളരെ ലഘുവായി കഴിക്കുകയോ അല്ലെങ്കില്‍ പഴങ്ങളും സാലഡും മാത്രം കഴിക്കുകയോ ചെയ്യുക.

Avatar

Shehina Hidayath