മലയാളം ഇ മാഗസിൻ.കോം

കുട്ടികളെ പുറത്തു കൊണ്ടു പോകരുത്‌, രാത്രികാല കർഫ്യൂ നിലവിൽ വന്നു: പുറത്തിറങ്ങുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. കു​ട്ടി​ക​ളെ പൊ​തു ഇ​ട​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​ക​രു​തെ​ന്ന് മ​ന്ത്രി നി​ര്‍​ദ്ദേ​ശി​ച്ചു.

കോ​വി​ഡ് വ​ന്നാ​ൽ, ഒ​പ്പ​മു​ള്ള മ​റ്റ് അ​സു​ഖ​ങ്ങ​ൾ​ക്ക് ഉ​ള്ള മ​രു​ന്ന് ക​ഴി​ച്ചു വീ​ട്ടി​ൽ ഇ​രി​ക്ക​രു​ത്. ജ​ല​ദോ​ഷം, പ​നി ഇ​വ പോ​ലും അ​വ​ഗ​ണി​ക്ക​രു​ത്. വാ​ക്സി​ൻ എ​ടു​ത്ത​വ​ർ ആ​യാ​ൽ പോ​ലും ആ​ശു​പ​ത്രി​യി​ൽ പോ​ക​ണം. പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദം, ഹൃ​ദ്രോ​ഗം അ​ട​ക്കം മ​റ്റു രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​ർ കോ​വി​ഡ് ല​ക്ഷ​ണം ക​ണ്ടാ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. സ്വ​യം ചി​കി​ത്സ പാ​ടി​ല്ലെ​ന്നും സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്നാ​ലും ചി​കി​ത്സ തേ​ട​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

ഐക്യത്തിടെ മുന്നോട്ടുപോകേണ്ട ഘട്ടമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മലപ്പുറത്ത് 50 വെന്റിലേറ്റർ കൂടി സജ്ജമാകുമെന്നും എല്ലാ ജില്ലയിലും ഐ.സി.യുയും വെന്റിലേറ്ററും കൂട്ടുമെന്നും വീണ ജോര്‍ജ് അറിയിച്ചു.

അതേസമയം, ഹോം ഐസൊലേഷനിൽ ഇരുന്നവരുടെ വീടുകളിലെയും ചികിത്സ വൈകിയുമുള്ള മരണം ആരോഗ്യമന്ത്രി ശരിവച്ചു. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹോം ഐസൊലേഷനിൽ കഴിഞ്ഞവരടക്കം 1795 കൊവിഡ് രോഗികളാണ് ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് മരിച്ചത്.

കോവിഡ് വ്യാപനം കൂടുന്നതിനാൽഇന്ന് മുതൽ രാത്രി കർഫ്യൂ നിലവിൽവരും. രാത്രി 10 മണിമുതൽ രാവിലെ ആറ്‌ വരെയാണ് കർഫ്യൂ. അവശ്യസർവീസുകൾ ഒഴികെയുള്ളവയ്ക്ക് നിയന്ത്രണമുണ്ടാകും. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് രാത്രിയാത്രാ നിയന്ത്രണം. കർഫ്യൂ ശക്തമാക്കാൻ കർശനപരിശോധനകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അനാവശ്യ യാത്രകൾ അനുവദിക്കില്ല. കർഫ്യൂ ലംഘിക്കുന്നവർക്കെതിരേ നടപടിയെടുക്കും.

കെ.എസ്.ആർ.ടി.സി. ബസുകൾ ഓടും. പൊതുഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലാത്തതിനാലാണ് ഇതെന്ന് അധികൃതർ അറിയിച്ചു. ബസുകളെ സംബന്ധിച്ച വിവരങ്ങൾ ഓൺലൈൻ ബുക്കിങ് സൈറ്റിൽ ലഭിക്കും.

ജനസംഖ്യാനുപാതിക പ്രതിവാര രോഗനിരക്ക് ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ തിങ്കളാഴ്ച മുതൽ ലോക്‌ഡൗണുണ്ടാകും. നേരത്തേ ഇത് എട്ടായിരുന്നു.

Avatar

Staff Reporter