പ്രശസ്ത ഗായികയും ടെവിവിഷന്‍ താരവുമായ റിമി ടോമി വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഓൺലൈൻ മാധ്യമങ്ങളിലാണ് വാർത്ത നിറയുന്നത്. എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും ഗായികയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
ചെറുപ്പം മുതല്‍ സംഗീതരംഗത്ത് സജീവമായ റിമി ടോമി മീശമാധവന് എന്ന ചിത്രത്തില്‍ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന പാട്ട് പാടിയാണ് മലയാളസിനിമയില്‍ ഇടംനേടിയത്.
എറണാകുളം കുടുംബകോടതിയിൽ കഴിഞ്ഞമാസം 16 നു വിവാഹമോചന ഹർജി സമർപ്പിച്ചതായിട്ടാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 11 വര്‍ഷത്തെ വിവാഹജീവീതത്തിനു ശേഷമാണ് ഇവർ പിരിയുന്നത്.
ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും ഇവരുടെ സുഹൃത്തുകള്‍ പറഞ്ഞതായും റിപ്പോർട്ടുണ്ട് . മ്യുച്വല്‍ കണ്‍സെന്റ് ആയതിനാല്‍ ആറുമാസത്തിനുള്ളില്‍ ഇവര്‍ക്ക് വിവാഹമോചനം ലഭിക്കുമെന്നാണ് സൂചന 2008ലാണ് റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം.