മലയാളം ഇ മാഗസിൻ.കോം

KL-01, KL-07 ഒക്കെ ഇനി ആർക്കും രജിസ്റ്റർ ചെയ്യാം! പുതിയ മോട്ടോർ വാഹന നിയമം പ്രാബല്യത്തിൽ, കർശന പരിശോധന! പക്ഷെ കാർ ഡ്രൈവ്‌ ചെയ്യുന്നവർക്ക്‌ ഒരു വലിയ ആശ്വാസം

ഇന്നു മുതൽ പുതിയ മോട്ടോർ വാഹന ഭേദഗതി നിയമം നിലവിൽ വന്നു. നിയമം ലംഘിച്ചാൽ കനത്ത പിഴ നൽകേണ്ടി വരും. നിലവിൽ ഒടുക്കുന്ന പിഴയുടെ പത്തിരട്ടിയാണ് പിഴ നൽകേണ്ടി വരിക. നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ കർശന പരിശോധനയും ഇന്നു മുതൽ ഉണ്ടാകും. ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കാനും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉണ്ടാക്കുന്ന വാഹനാപകടങ്ങള്‍ക്ക് രക്ഷകര്‍ത്താക്കള്‍ക്ക് ജയിൽ ശിക്ഷ ഉള്‍പ്പെടെയുള്ള ഭേദഗതികളോടെയാണ് നിയമം നടപ്പാക്കുന്നത്.

\"\"

പുതിയ നിയമപ്രകാരം സംസ്ഥാനത്ത് എവിടെയും വാഹനം രജിസ്റ്റർ ചെയ്യാം. ഇപ്പോൾ വാഹനം വാങ്ങുന്നയാളിന്റെ താമസസ്ഥലത്തെ ഓഫീസിൽ മാത്രമാണ് രജിസ്റ്റർ ചെയ്യാൻ അനുവദിച്ചിരുന്നത്. ഇനി ഉടമയുടെ സൗകര്യമനുസരിച്ച് ഓഫീസ് തിരഞ്ഞെടുക്കാം. കൂടാതെ ഡ്രൈവിംഗ്‌ ലൈസൻസിനും എവിടെയും അപേക്ഷിക്കാം. സോഫ്റ്റ്‌വേറിൽ മാറ്റം വരുത്തേണ്ടതിനാൽ ഇത് നടപ്പാകാൻ കാലതാമസമുണ്ടാകും. അങ്ങനെ മോട്ടോർ വാഹന നിയമങ്ങളിൽ കാലോചിതമായ മാറ്റമാണ് വരുന്നത്.

പിഴ ഉയർത്തിയതിനൊപ്പം വാഹന ഉടമകൾക്ക് സൗകര്യപ്രദമായ നിർദ്ദേശങ്ങളും ഇന്ന് മുതൽ പ്രാബല്യത്തിൽവരുന്ന ഭേദഗതിയിലുണ്ട്. ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിന് മിനിമം വിദ്യാഭ്യാസയോഗ്യത ഒഴിവാക്കി. പത്തുതവണ പിഴയൊടുക്കിയിരുന്ന തുക ഇനി ഒറ്റത്തവണ നൽകേണ്ടിവരും. മദ്യപിച്ച് വാഹനമോടിച്ചാൽ 10,000 രൂപ പിഴയൊടുക്കണം.

\"\"

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു കുറ്റകരമാണെങ്കിലും ബ്ലൂടൂത്തിന്റെ സഹായത്തോടെ സംസാരിക്കുന്നതു കുറ്റകരമാകില്ലെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ സൂചിപ്പിച്ചു. മോട്ടോർ വാഹനനിയമത്തിലെ പുതിയ ഭേദഗതി പ്രകാരം ഡ്രൈവിങ്ങിനിടെ \’കൈകളിൽ പിടിച്ച് ഉപയോഗിക്കുന്ന വാർത്താവിനിമയ സംവിധാനങ്ങൾ\’ (ഹാൻഡ്‌ഹെൽഡ് കമ്യൂണിക്കേഷൻ ഡിവൈസസ്) ഉപയോഗിക്കുന്നതാണു കുറ്റകരം.

മൊബൈൽ ഫോൺ ബ്ലൂടൂത്ത് വഴി കാറിലെ സ്പീക്കറുകളുമായി ബന്ധിപ്പിച്ചു സംസാരിക്കുന്നത് ഇപ്പോൾ വ്യാപകമാണ്. മോട്ടോർ വാഹനനിയമത്തിൽ അപകടകരമായ ഡ്രൈവിങ്ങിനെ സംബന്ധിക്കുന്ന 184 വകുപ്പിലെ സി ഉപവകുപ്പിലാണു ഭേദഗതിയുള്ളത്.

\"\"

ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിച്ചാല്‍ ഇനി പിഴ 1000 രൂപയാണ്. ഒപ്പം 3 മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും. . വാഹനം ഒടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ 5000 രൂപയാണ് നിലവില്‍ ഇത് 1000 രൂപയാണ്. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴ 10000 രൂപയാണ്. സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ നിലവിലെ പിഴ 100 രൂപ ആണെങ്കില്‍ സെപ്റ്റംബർ 1 മുതൽ അത് 1000മാകും. അമിത വേഗത്തിന്‍റെ പിഴ 1000-2000 നിരക്കിലായിരിക്കും. നിലവില്‍ ഇത് 400 രൂപയാണ്. അപകടപരമായ ഡ്രൈവിംഗിന് പിഴ പുതിയ നിയമത്തില്‍ 5000 രൂപയായിരിക്കും. ട്രാഫിക്ക് നിയമലംഘനത്തിന് പിഴ 500 രൂപയായിരിക്കും.

ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ – 5000 രൂപ, പെര്‍മിറ്റില്ലാതെ ഓടിച്ചാല്‍ – 10,000 രൂപ, എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് മാർഗ്ഗതടസം സൃഷ്ടിച്ചാൽ – 10,000 രൂപയും ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങൾ ഓടിച്ചാൽ – 2000 രൂപയും പിഴ ഈടാക്കും. വാഹന റജിസ്ട്രേഷനും, ലൈസന്‍സ് എടുക്കാനും ആധാര്‍ നിര്‍ബന്ധമാക്കുമെന്നും പുതിയ നിയമം പറയുന്നുണ്ട്.

Avatar

Staff Reporter