മലയാളം ഇ മാഗസിൻ.കോം

പുതുക്കിയ മോട്ടോർ വാഹന നിയമലംഘന പിഴ നിലവിൽ വന്നതോടെ പോലീസിന്‌ കിട്ടിയത്‌ വമ്പൻ പണി!

മോട്ടോര്‍ വാഹന വകുപ്പിന്റെ പുതുക്കിയ പിഴ പൊലീസിന് പണിയാകുന്നു. സെപ്തംബര്‍ ഒന്ന് മുതലാണ് പുതുക്കിയ ഭേദഗതികള്‍ പ്രാബല്യത്തില്‍ വന്നത്. ഹെല്‍മെറ്റ് വെക്കാതെയും സീറ്റ് ബെല്‍റ്റ് ഇടാതെയും യാത്ര ചെയ്ത സംഭവങ്ങള്‍ പതിനായിരത്തോളമാണ്. ഇതിന് ആയിരം രൂപ പിഴ വര്‍ധിപ്പിച്ചത് തന്നെയാണ് കാരണം. ഇത്തരത്തില്‍ നിയമം ലംഘിച്ച്് യാത്ര ചെയ്യുന്നവരെ പിടിക്കുമ്പോള്‍ പിഴയടയ്ക്കാതെ കോടതിയിലേക്ക് വിടൂ എന്നാണ് പറയുന്നത്. ഇതില്‍ നട്ടം തിരിയുന്നത് പൊലീസുകാരും മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുമാണ്.

\"\"

കോടതിയില്‍ പോകാമെന്ന് പറയുന്നതോടെ അധികൃതരുടെ ജോലി ഭാരം കൂടുകയാണ്. പതിനായിരക്കണക്കിന് പേരാണ് ഇത്തരത്തില്‍ പിടിയിലാകുന്നത്. മുമ്പ് തര്‍ക്കിക്കാന്‍ നില്‍ക്കാതെ 100 രൂപ പിഴയും അടച്ചിട്ട് പോകുന്നിടത്താണ് ഇപ്പോള്‍ കോടതിയില്‍ വിട്ടേക്ക് എന്ന് പറഞ്ഞ് തടിയൂരുന്നത്.

ഒരു തരത്തില്‍ പിഴയില്‍ നിന്ന് നിയമ ലംഘകര്‍ക്ക് തടിയൂരല്‍ തന്നെയാണ്. കേസ് കോടതിയിലേക്ക് നീങ്ങിയാല്‍ തെളിവെടുപ്പും വിസ്താരവും എല്ലാം നടക്കും. ഇതോടെ തെളിവുകളടക്കം ഹാജരാക്കേണ്ട ചുമതല ഉദ്യോഗസ്ഥരുടെ യാണ്. ഇതിന് മോട്ടോര്‍ വാഹന വകുപ്പില്‍ ആവശ്യത്തിനുള്ള ഉദ്യോഗസ്ഥര്‍ ഇല്ലാ എന്നാണ് പ്രധാന വിഷയം.

\"\"

പിടികൂടിയ ഉടന്‍ ശിക്ഷ നടപ്പിലാക്കുന്ന മൊബൈല്‍ കോടതി നിര്‍ത്തലാക്കിയിട്ട് രണ്ട് വര്‍ഷവുമായി. മുമ്പ് പൊലീസും മോട്ടോര്‍ വ ാഹന വകുപ്പും നിയമ ലംഘനങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. എന്നാല്‍ ഇന്ന് രണ്ട് വിഭാഗത്തിനും ഡിജിറ്റല്‍ ക്യാമറയില്ല. ചില ഉദ്യോഗസ്ഥര്‍ സ്വന്തം മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ എടുത്താണ് നിയമ ലംഘകരെ ബോധ്യപ്പെടുത്തുന്നത്.

മഴക്കാലമായതാേടെ റോഡുകളെല്ലാം തകര്‍ന്ന നിലയിലാണ്. നിയമ ലംഘനത്തിന് പിടിയിലാവുന്നവര്‍ ഇത് പറഞ്ഞ് തട്ടിക്കയറാറുമുണ്ട്. ഇതും അധികൃതര്‍ക്ക് തലവേദനയായി മാറിയിരിക്കുകയാണ്. അതേസമയം ലൈസൻസ്‌ അടക്കമുള്ളവിഷയങ്ങളിൽ പൊലീസ്‌ മിതമായ രീതിയിലുള്ള സമീപനമാണ്‌ സ്വീകരിക്കുന്നത്‌.

Avatar

Staff Reporter